തൃക്കണ്ണാപുരം എൽ പി എസ്/അക്ഷരവൃക്ഷം/നെയ്യപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
നെയ്യപ്പം

രാജു ഒരു ദിവസം മുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അടുക്കളയിൽ നിന്ന് നെയ്യപ്പത്തിൻറെ കൊതിപ്പിക്കുന്ന മണം. അവൻറെ വായിൽ വെളളമൂറി. നേരെ അടുക്കളയിലേക്ക് ഒറ്റ ഓട്ടം. നെയ്യപ്പം എടുക്കാൻ പോയതും അമ്മ അവൻറെ കൈയിൽ പിടിച്ചതും ഒരുമിച്ചായിരുന്നു. നീ വേഗം പോയി കൈ കഴുകി വാ. എന്നിട്ടാവാം തീറ്റ. എൻറെ കൈയിലൊന്നുമില്ലല്ലോ. അവൻ ചിണുങ്ങി. ഹമ്പടാ... നീ മണ്ണ് കൊണ്ട് കളിക്കുകയായിരുന്നില്ലേ. അവൻ അതേയെന്ന് തല കുലുക്കി.

മോനൂ, മണ്ണിൽ ധാരാളം ബാക്ടീരിയകളും, കൃമികളുമൊക്കെ ഉണ്ടാവും. കൈ കഴുകാതെയും നഖം വെട്ടാതെയും ഭക്ഷണം കഴിച്ചാൽ അവയൊക്കെ നമ്മുടെ വയറ്റിലെത്തി. പലവിധ അസുഖങ്ങളും വരും. അതുകൊണ്ട് ആഹാരം കഴിക്കുമ്പോൾ കൈകൾ വൃത്തിയാക്കണം.

ശരിയമ്മേ..... രാജു കൈ കഴുകി വന്ന് നല്ല കുട്ടിയായി മതിയാവോളം നെയ്യപ്പം കഴിച്ചു.

ശ്രീവർധൻ എം കെ
തൃക്കണ്ണാപുരം എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ