തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ നവോത്ഥാനത്തിൽ വിദ്യാലയങ്ങൾക്കുള്ള പങ്കിന്റെ ഗൗരവം മനസിലാക്കി ദീർഘദർശിയും വിദ്യാഭ്യാസ വിചക്ഷണനും ആയിരുന്ന ശ്രീ.ചെമ്പൻ വർക്കിയുടെ നേതൃത്വത്തിൽ 1969ൽ ഡോ.അംബേദ്ക്കർ മെമ്മോറിയൽup സ്കൂൾ നിലവിൽ വന്നു. UP സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി കുട്ടികൾ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടതായി വന്നു. ഇതിന് പരിഹാരമായി 1982ൽ മുട്ടപ്പള്ളി ഹരിജൻ കോളനി വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ ആദി ദ്രാവിഡ സംസ്കൃതിയിലെ പണ്ഡിത ശ്രേഷ്ഠനും മുനിവര്യനും തിരുക്കുറലിന്റെ ഉപജ്ഞാതാവുമായിരുന്ന തിരുവള്ളുവരുടെ നാമത്തിൽ ഒരു ഹൈസ്കൂൾ സ്ഥാപിച്ചു.1982 മാർച്ച് 24ന് ഹരിജന ക്ഷേമ ഡയറക്ടർ ശ്രീ.പി.കെ ശിവാനന്ദൻ IAS ശിലാസ്ഥാപനം നടത്തി. ആ വർഷം ജൂൺ 1 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.കെ.കെ കുട്ടൻ ആദ്യബെൽ അടിച്ച് വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു.തുടക്കത്തിൽ എട്ടാം ക്ലാസ് മാത്രമാണുണ്ടായിരുന്നത്.തുടർന്ന് 9,10 ക്ലാസുകൾ കൂടി ആരംഭിച്ചു.ആദ്യ മാനേജർ ശ്രീ P.K. കുഞ്ഞുമോനും, ഹെഡ് മാസ്റ്റർ ശ്രീ.തോമസ് ജോസഫും ആയിരുന്നു.