തിരുമൂലവിലാസം യു.പി.എസ്./ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാല -- തിരുമൂലവിലാസം യു.പി.എസിൽ മികച്ച ഒരു ലൈബ്രറിയാണുള്ളത്. മലയാളം, , ഇംഗ്ലീഷ് , ഹിന്ദി , സംസ്കൃതം മുതലായ ഭാഷകളിലുള്ള 5600 ൽ പരം പുസ്തകങ്ങൾ സ്വന്തമായിട്ടുള്ള ഈ ലൈബ്രറിയിൽ മിക്കവയും S . S. A ,അധ്യാപകർ , PTA ,പൂർവ്വ വിദ്യാർത്ഥികൾ , വിദ്യാർത്ഥികൾ മുതലായവരുടെ സംഭാവനയാണ്. കുട്ടികൾ അവരുടെ ജന്മദിനം ആഘോഷിക്കുന്നത് സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സംഭാവനയായി നൽകിക്കൊണ്ടാണ്. ഓരോ ക്ലാസ്സിലും പ്രത്യേകമായി വായന മൂലകൾ ഒരുക്കിയിട്ടുണ്ട്. കുട്ടികൾ തന്നെയാണ് അവിടെയും പുസ്തകങ്ങൾ കൊണ്ടു വച്ചിരിക്കുന്നത്. ഇതു കൂടാതെ പ്രത്യേകം വായനാമുറിയും ഒരുക്കിയിട്ടുണ്ട്. കുട്ടികൾ ഒഴിവു സമയങ്ങളിൽ അധ്യാപകരുടെ നേതൃത്വത്തിൽ അവിടെയെത്തി പുസ്തകങ്ങൾ വായിക്കുന്നു. ഇതു കൂടാതെ ക്ലാസ്സുകളിൽ പ്രമുഖ പത്രങ്ങളായ ദീപിക , മലയാള മനോരമ മുതലായ പത്രങ്ങളും വരുത്തി നൽകുന്നു. അസംബ്ളിയിൽ കുട്ടികൾ പത്രവായന നടത്തി വരുന്നു. | വായനവാരാചരണത്തോടനുബന്ധിച്ച് കുട്ടികൾ ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകങ്ങൾ അസംബ്ളിയിൽ വായിക്കാറുണ്ട് .പത്തനംതിട്ട ജില്ലയിലെ മികച്ച ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.