തിരികെ സ്കൂളിലേയ്ക്ക്..
തിരികെ സ്കൂളിലേക്ക്......
കോവിഡ് മഹാമാരിക്ക് ശേഷം നവംബർ ഒന്നിന് കുട്ടികളെല്ലാം സ്കൂളിലേക്ക് എത്തുന്നതിന് മുന്നോടിയായി വളരെയേറെ ഒരുക്കങ്ങളാണ് നടത്തിയിരുന്നത് . രക്ഷകർത്താക്കളും, അധ്യാപകരും, സന്നദ്ധ സംഘടനകളും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കുകയും, ക്ലാസ് മുറികൾ വെള്ളമൊഴിച്ചു കഴുകുകയും അലങ്കരിക്കുകയും ചെയ്തു. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ഉത്സവപരമായ സ്വീകരണമാണ് സ്കൂൾ ഒരുക്കിയത്. വർണ്ണ തോരണങ്ങളും ബലൂണുകളും അവരെ വളരെ ആകർഷിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടികളോടെ അവർ ക്ലാസ്സുകളിൽ പ്രവേശിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ കുട്ടികൾ സ്കൂളിൽ എത്തുകയും സ്കൂളിൽ അവർക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.
![](/images/thumb/8/8c/31037-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82.jpg/300px-31037-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82.jpg)