സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/കുഞ്ഞു പെങ്ങളും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞു പെങ്ങളും കൊറോണയും

ലോക്ക്ഡൗൺ വന്നതിന് ശേഷം പുറത്തിറങ്ങാനേ സാധിച്ചില്ല . ബാപ്പാക്കാണെങ്കിൽ ജോലിക്കും പോകാൻ പറ്റുന്നില്ല , ഉമ്മാക്കാണെങ്കിൽ സ്കൂളിലും പോകണ്ട . ഉപ്പയെയും ഉമ്മയെയും ഒരുമിച്ച് കിട്ടിയതിൽ ഞാനും കുഞ്ഞുപെങ്ങളും ഒരുപാട് സന്തോഷിച്ചു . അങ്ങനെ രണ്ട് ദിവസം കഴിഞ്ഞപ്പോൾ , ഉപ്പ ഓഫീസിലേക്ക് പോകാൻ ഇറങ്ങി . ഉമ്മയോട് കൊറോണ ഡ്യൂട്ടി ആണെന്ന് പറയുന്നത് കേട്ട് കുഞ്ഞു പെങ്ങൾ എന്നോട് എന്തൊക്കെയോ ചോദിച്ചു. എനിക്കറിയാവുന്നത് ഞാൻ പറഞ്ഞു കൊടുത്തു . മാസ്ക്കും ധരിച്ചു ഉപ്പ വണ്ടിയിൽ കയറിയപ്പോൾ , റ്റാറ്റ പറയാൻ വന്ന കുഞ്ഞുപെങ്ങൾ ഉപ്പാനോട് ചോദിച്ചു : " ഉപ്പ കൊറോണയെ പിടിക്കാൻ പോകുന്നതാണോ " ? ( അവളുടെ മനസ്സിൽ കൊറോണ എന്നാൽ എന്തോ ഒരു ജീവിയാണ് "അതേ മോളെ ... ബാപ്പ കൊറോണയെ പിടിച്ചിട്ട് വരാട്ടോ..." ഉപ്പ പുഞ്ചിരിയോടെ അവളോട് മറുപടി പറഞ്ഞു . വണ്ടി സ്റ്റാർട്ട് ചെയ്ത് റ്റാറ്റയും പറഞ്ഞു ഉപ്പ ഓഫീസിലേക്ക് പോയി . എന്നാലും കുഞ്ഞു പെങ്ങളുടെ മനസ്സിൽ സംശയങ്ങൾ തീർന്നില്ലായിരുന്നു . അവൾ ഉമ്മയുടെ അടുത്തെത്തി ചോദിച്ചു : ഉമ്മാ കൊറോണ എല്ലാവരേയും പിടിക്കുമോ ? "മാസ്ക് ധരിച്ചാൽ ആരെയും കൊറോണ പിടിക്കൂല " . ഉമ്മ അത്‌ പറയുമ്പോൾ ചിരിക്കുന്നുണ്ടായിരുന്നു . വൈകുന്നേരം ഉപ്പ വന്നാൽ കൊറോണയെ പിടിച്ചതിനെ പറ്റി ചോദിക്കണം അവൾ പറയുന്നുണ്ടായിരുന്നു . ഉപ്പയെയും കാത്ത് അവളിരുന്നു . ഉപ്പ വരാൻ വൈകിയതിനാൽ അവൾ ഉറങ്ങിപ്പോയി . പിറ്റേന്ന് രാവിലെ പത്രത്തിൽ വന്ന മാസ്ക് ധരിച്ച നേഴ്സിന്റെ ഫോട്ടോ കണ്ട് അവൾ സന്തോഷത്തോടെ പറഞ്ഞു : കൊറോണയെ പിടിച്ചു , അവളുടെ സന്തോഷത്തിനു അതിരില്ലായിരുന്നു . അത് കണ്ട് ഞാനും ഉമ്മയും ഉപ്പയും ചിരിച്ചു /p>

മുഹമ്മദ്‌ അദ്നാൻ
4 സി സി എച്ച് എം എൽ പി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കഥ