സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/അത്യാഗ്രഹിയായ സോണു

Schoolwiki സംരംഭത്തിൽ നിന്ന്
അത്യാഗ്രഹിയായ സോണ‍ു

സോണുവും രാഹുലും നല്ല സുഹൃത്തുക്കളായിരുന്നു. ഗ്രാമത്തിലായിരുന്നു അവരുടെ ജീവിതം. സോണു സമ്പത്തുള്ള വീട്ടിലെ കുട്ടിയായിരുന്നു. എന്നാൽ രാഹുൽ ദരിദ്ര വീട്ടിലെ കുട്ടിയായിരുന്നു. ഒരിക്കൽ രാഹുൽ പാലത്തിൻറെ മുകളിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന് അവൻ പുഴയിലേക്ക് വീണു. സർപ്രൈസ്, അവൻറെ കാലിൽ ഒരു ഡയമണ്ട് ചെയിൻ കുടുങ്ങിയിരുന്നു. രാഹുൽ സന്തോഷത്തോടെ അത് എടുത്തു. തൻറെ വീട്ടുകാരോടും സോണുവിനോടും തനിക്ക് കിട്ടിയ ഈ ഡയമണ്ട് ചെയിനിനെ കുറിച്ച് പറഞ്ഞു. ഇത് കേട്ട സോണുവിന് രാഹുലിനോട് അസൂയ തോന്നി. അങ്ങനെയിരിക്കെ ഒരിക്കൽ സോണുവും പാലത്തിൻറെ മുകളിലൂടെ നടക്കുകയായിരുന്നു. അറിഞ്ഞുകൊണ്ട് തന്നെ പുഴയിൽ ചാടി. എന്നാൽ അവൻറെ കാലിലും ഒരു സാധനം കുടുങ്ങി. അവൻ സന്തോഷത്തോടെ നീന്തി അക്കരെയെത്തി തൻറെ കാലിലേക്ക് നോക്കി. അവൻ ഉച്ചത്തിൽ അലറി "അയ്യോ രക്ഷിക്കണേ, പാമ്പ്... പാമ്പ്...". അങ്ങനെ അത്യാഗ്രഹിയായ സോണു ഒരു പാഠം പഠിച്ചു.

ഹാദിയ എം
2 ജി സി എച്ച് എം എൽ പി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കഥ