തലവിൽ ജി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ അനുഭവക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ അനുഭവക്കുറിപ്പ്
           മാർച്ച് മാസം തുടങ്ങിയ സമയം. പരീക്ഷ ആകാറായില്ലേ, ഇനി വീട്ടിൽ നിന്ന് അച്ഛനുമമ്മയും  എപ്പോഴും പഠിക്ക് പഠിക്ക് എന്നു പറയില്ലേ എന്നൊക്കെ ആലോചിച്ചിരിക്കുമ്പോഴാണ് സ്കൂൾ പൂട്ടാൻ പോ ക്വാണ്, ഇനി ഉടനെയൊന്നും തുറക്കില്ല, ചിലപ്പോൾ പരീക്ഷ ഒന്നും ഉണ്ടാവില്ല എന്നറിഞ്ഞത്. സാധാരണ സന്തോഷമാണ് ഉണ്ടാകാറ്. പക്ഷേ ഇത്തവണ അങ്ങനെ തോന്നിയില്ല. കാരണം കൊറോണ എന്ന വൈറസ് തന്നെ 'കോ വിഡ് 19 എന്ന ഈ രോഗം ഏവരെയും ബാധിച്ചിരിക്കയാണ് എന്നാണറിയാൻ കഴിഞ്ഞത്.അങ്ങനെ മാർച്ച് മാസം പത്താം തീയ്യതി സ്കൂൾ പൂട്ടി. ഇതിനെ പറ്റി കൂടുതൽ അറിയാൻ ടി.വി. വാർത്ത കണ്ടു. കോ വിഡ് എന്നത് ഒരു മഹാ രോഗമാണെന്നും അത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അതിവേഗം പടരുന്ന രോഗമാണെന്നും മനസ്സിലായി. ഇതു മൂലം ആരും തന്നെ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്നും കടകളും സ്ഥാപനങ്ങളുമൊക്കെ അടച്ചിടണമെന്നുള്ള അറിയിപ്പ് മൂലം ആരും തന്നെ പുറത്തിറങ്ങാതെയായി. അത് ഞങ്ങളും  പാലിക്കാൻ തുടങ്ങി. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം എന്ന നിർദ്ദേശം മൂലം അച്ഛനുമമ്മയും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാൻ ഞാനും ഏട്ടനും  ഓർമ്മപ്പെടുത്തും.പിന്നെ ദിവസവും ഞങ്ങൾ ടി.വി. വാർത്ത കാണും.കോവിഡ് എന്നത് വലി യ ആപത്ത് പിടിച്ച രോഗമാണെന്നും അതുമൂലം ഒത്തിരി പേർ മരണപ്പെടുന്നെന്നും മനസിലായി. ഇതു കണ്ട് ഞങ്ങൾക്കും പേടിയായി. അങ്ങനെ ഞങ്ങളും ദിവസവും ലോഷൻ ഉപയോഗിച്ച് പല തവണ കൈ കഴുകുകയും പുറത്തിറങ്ങാതെയുമിരുന്നു.
            ഞങ്ങളുടെ വീടിനടുത്തുള്ളവർ മാസ്ക് തയ്ച്ച് വിതരണം ചെയ്യുന്നത് കണ്ട് അമ്മയും അവരുടെ കൂടെ ത യ്ക്കാൻ തുടങ്ങി. ഞാനും ഏട്ടനും സഹായത്തിന് അവരോടൊപ്പം ചേർന്നു. ഒത്തിരി പേർക്ക് മാസ്ക് വിതരണം ചെയ്തു: കൊറോണയെ എങ്ങനെ ഓടിക്കണം എന്നതിനെ കുറിച്ചാണ് ഞാനും ഏട്ടനും എപ്പോഴും സംസാരിക്കുക.വൈകുന്നേരം 6 മണിക്കു തന്നെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ടി.വിയിൽ കാണാൻ ഞാൻ കാത്തിരിക്കും. ഓരോ നിർദ്ദേശങ്ങളും ഞങ്ങളും പാലിക്കും.പിന്നെ അമ്മയോടൊപ്പം പാചകത്തിൽ സഹായിക്കും. പുതിയ പുതിയ കളികളും കണ്ടു പിടുത്തങ്ങളും നടത്തി.അങ്ങനെ വീട്ടിൽ തന്നെ ഇരുന്ന് ഞങ്ങളെ പോലെ തന്നെ എല്ലാവരും ഓരോ നിർദ്ദേശങ്ങളും പാലിച്ച് കൊറോണയെന്ന മഹാമാരിയെ തുരത്തി ഞങ്ങളുടെ നാടും വീടും സുരക്ഷിതമാക്കട്ടെ....
സാന്ത്വന എം.പി
5 ജി. എൽ. പി. സ്കൂൾ തലവിൽ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം