പച്ച അണിഞ്ഞ വയലുകളും
പല വർണ്ണത്തിൽ പൂന്തോപ്പും
ചെറുതും വലുതും പൂക്കളും
തേൻ കുടിക്കും വണ്ടുകളും
കളകളം ഒഴുകും പുഴകളും
കണ്ണിനു കുളിരാം അരുവികളും
കണ്ണു ചിമ്മും നക്ഷത്രവും
പല വർണ്ണത്തിൽ മഴവില്ലും
കാണാൻ എന്തൊരു ഭംഗി
ഈ സുന്ദര സൗരഭ ഭൂമി
ശ്രയന. ടി
3 B തലമുണ്ട എൽ പി സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത