തന്നട എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


കൊറോണ എന്ന മഹാമാരി ലോകത്ത് എല്ലായിടത്തും പടർന്ന് കൊണ്ടിരിക്കുകയാണല്ലോ.ചൈനയിലെ വുഹാനിലാണ് കൊറോണ ആദ്യമായി കണ്ടെത്തിയത്.കൊറോണ വൈറസ് ഇന്ത്യയിലും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.അത് കൊണ്ട് തന്നെ സ്കൂൾ , കോളജ്,ഓഫീസ്, ആരാധനാലയങ്ങൾ എന്നിങ്ങനെ എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. നമ്മുടെ കേരള മുഖ്യമന്ത്രി എല്ലാ ദിവസവും പത്ര സമ്മേളനം വിളിക്കുകയും,നമ്മുടെ ആരോഗ്യ വകുപ്പ് കൊറോണ പ്രതിരോധത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും വിവരങ്ങൾ അറിയിക്കുകയും ചെയ്യുന്നുണ്ട്.അത് നമ്മൾ അംഗീകരിക്കുകയും അനുസരിക്കുകയും വേണം.അത് പോലെ തന്നെ നമുക്ക് കൊടുക്കാൻ കഴിയുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുകയും വേണം.ലോകം നമ്മുടെ കൊച്ചു കേരളത്തെ മാതൃക ആക്കുകയാണ്.ഇത് നമുക്ക് അഭിമാനിക്കാൻ കഴിയുന്ന വലിയൊരു നേട്ടം ആണ്.അത് പോലെ എനിക്ക് ഈ വർഷം കിട്ടിയ വിഷുക്കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണ്.ഭയമല്ല ജാഗ്രതയാണ് വേണ്ടത്.

ശ്രീലക്ഷ്മി.എം.
4 തന്നട എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം