സഹായം Reading Problems? Click here


തട്ട്യോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് കാട്ടി തന്ന അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാട്ടി തന്ന അമ്മ


അമ്മ എന്നും തിരക്കിലായിരുന്നു .അമ്മ ഉറങ്ങുന്നതും ഉണരുന്നതും എപ്പോഴാണെന്ന് ഞാൻ കണ്ടിരുന്നില്ല .അന്വേഷിച്ചതുമില്ല .ചിലപ്പോൾ എന്റെ പിന്നാലെ അല്ലെങ്കിൽ അച്ഛന്റെയോ മുത്തശ്ശിയുടെയോ മുത്തച്ഛന്റെയോ പിന്നാലെ അതുമല്ലെങ്കിൽ അടുക്കളയിൽ ,അലക്കുകല്ലിനരികെ, അടുക്കളതോട്ടത്തിൽഎന്നും അമ്മയുണ്ടായിരുന്നു .ഹോം വർക്കില്ല, പഠിക്കാനില്ല ,പരീക്ഷയില്ല എത്ര സുഖമാണ് അമ്മയ്ക്ക് എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് .പഠിച്ചില്ലെങ്കിൽ എന്നെപ്പോലെ ആവുമെന്ന് ഇടക്കൊക്കെ അമ്മ പറയാറുണ്ട് .അമ്മയ്ക്കെന്താ സുഖമല്ലേ, വീട്ടിൽ ഇരിക്കുന്നവർക്ക് എന്തും പറയാം എന്ന് ഞാൻ മനസ്സിൽ മറുപടി പറയും .പരീക്ഷകൾ മാറ്റി വച്ച വിവരം സന്തോഷത്തോടെ മുത്തച്ഛന്റെ അടുത്ത് പറയുമ്പോഴാണ് ഞാൻ ആദ്യം ഞെട്ടിയത്. കൊറോണ വൈറസ്( കോവിഡ് 19 )ഭീകരതയും അത് ഉണ്ടാക്കാൻ പോകുന്ന വിപത്തും സന്തോഷിക്കേണ്ട കാര്യമല്ലെന്ന എന്നും മറ്റും അമ്മ പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി.അമ്മ പത്രം വായിക്കുന്നത് ഞാനിതുവരെ കണ്ടിരുന്നില്ല. സ്കൂൾ വിട്ടു വന്നാൽ പലപ്പോഴും പത്രം വായിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ഇന്ന് 15 ദിവസം പുറത്തിറങ്ങാതെ ടിവി കണ്ടു മടുത്തു മൊബൈൽ വിട്ട് അമ്മയ്ക്കൊപ്പം കൂടിയപ്പോൾ ഞാനറിയുന്നു അടുക്കളയിലെ കലയും ശാസ്ത്രവും ,ശബ്ദവുംഅലക്കു കല്ലിന്റെ താളവും, പാത്രങ്ങളുടെ കലപില ശബ്ദവും ,അടുക്കളത്തോട്ടത്തിലെ പയറു ചെടിയും ,വെണ്ടയും, വഴുതനയും ,ചീരയും ,എത്രമാത്രം ഹോംവർക്കും പഠനവും പരീക്ഷയും ആണ് അമ്മയ്ക്ക് നൽകിയിരുന്നതെന്ന്. ഇന്ന് ഞാൻ മനസ്സിലാക്കുന്നു ,എല്ലാവരും മയങ്ങുമ്പോൾ വായനയും മറ്റുമായി അപ്പോഴും സന്തോഷം കണ്ടെത്തുന്ന ഞങ്ങൾക്കായി ജീവിക്കുന്ന അമ്മയെ അവധിക്കാലം എനിക്ക് കാണിച്ചു തന്നു എന്നാലാകും വിധം അമ്മയെ സഹായിച്ചും സന്തോഷിപ്പിച്ചും.

ആൻഷി പ്രവീൺ എം
4 A താറ്റ്യോട് എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ