ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/അക്ഷരവൃക്ഷം/തിരിച്ചുവരവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചുവരവ്

സമയം വീണ്ടും കൊഴിഞ്ഞുകൊണ്ടേയിരുന്നു.നാഡികൾ വലിഞ്ഞു മുറുകുന്നു.കണ്ണുകളിലെ ഇരുട്ടിന്റെ ഏകാന്തതയിൽ എന്തൊക്കെയോഓർത്തെടുക്കാൻ ശ്രമിച്ചു.ഇപ്പോൾ ഏതോ രൂപം തെളിഞ്ഞു വരുന്നുണ്ട്.അത്...... ആ വിശ്വരൂപം അച്ഛന്റെ തന്നെയാണ് എന്നവൾ തിരിച്ചറിഞ്ഞു.പെട്ടന്നവളുടെ ഓർമയിൽ തിരയടിച്ചുയർന്നത് തന്റെ ജീവിതത്തിൽ ഒരിക്കൽപോലും സ്ഥാനം നൽകാത്തരണ്ടാനമ്മയുടെ മുഖം.അമ്മ എന്ന പദത്തിന്റെ പരിശുദ്ധി തികച്ചും എന്നിൽ നിന്നും പറിച്ചെടുത്ത ദുഷ്ട........ അവരുടെമുഖംഓർത്തതും അവൾ ഞെട്ടി ഉണർന്നു.അവൾ ഒന്നും ആവർത്തിക്കാൻ ശ്രമിക്കുന്നില്ല.എന്നാൽമുന്നിലേക്ക്‌ നോക്കുമ്പോൾ തന്നിൽനിന്നുംകുറച്ചകലെയുള്ള സത്വതിനെ അവൾക്ക്ആവാഹിച്ചെടുക്കാൻ കഴിഞ്ഞു.ICU...കല്യാണി ഉറക്കെ നിലവിളിച്ചു.ഡോക്ടർ ഓടിയെത്തി.ശോസത്തിനായി കേഴുന്ന അവൾ...... പെട്ടന്നുള്ള ഒരു ഇൻജക്ഷനിൽ അവൾ മയങ്ങി.10 മിനിറ്റിനുള്ള ഇൻജക്ഷനാണ്എടുത്തിരുന്നത്.ബോധം വന്ന അവൾ തിരിച്ചറിഞ്ഞു താൻ ഒരു കാൻസർ രോഗിആണെന്ന്.അവളുടെ ഉറക്കെ ഉള്ള നിലവിളി ആ അടച്ച മുറിയിൽ തളം നിന്ന ഏകാന്തതയെ കീറിമുറിച്ച് പ്രതിധ്വനിച്ചു കെട്ടു."തന്നെ ഈ ക്രൂര ലോകത്തിനു മുന്നിൽ തനിച്ചാക്കിപ്പോയ അമ്മയോട് ഒന്നേചോദിക്കാനുള്ളു തന്നെ കൂടി കൂട്ടായിരുന്നില്ലേ എന്ന്"..... പെട്ടെന്ന് തലപെരുക്കുന്ന പോലെ കല്യാണിക്കു തോന്നി.ഒരുപാട്ഗുളികകൾ കഴിക്കുന്നു എന്നിട്ടും എന്തേ അസുഖം കുറയുന്നില്ല.കുറച്ചു നേരം കണ്ണടച്ച് തന്റെകുട്ടിക്കാലം ഓർത്തെടുത്തു. പതിനഞ്ചാo വയസ്സിലെ പിറന്നാൾ ദിനത്തിൽ അന്നാദ്യമായി സമ്മാനം തന്നത് അമ്മയായിരുന്നു. എന്റെ ജീവിതത്തിൽ ഏറ്റവും വിലപിടിപ്പുള്ള സാധനം കംപൂട്ടർ. അതെനിക്ക്ജീവനായിരുന്നു. കംപൂട്ടറിൽ എന്നും ചിത്രങ്ങൾവരച്ചസ്വാധിക്കാൻ ഉണ്ടായിരുന്ന ഉറ്റ കൂട്ടുകാരി ലക്ഷ്മി. അവരെ ഒന്നും കാണാതെ താൻ യാത്രയാകുമോ എന്ന ഭീതിയിലാണ് ഇപ്പോൾ....... പെട്ടെന്ന് ഡോക്ടറുടെ വിളി കെട്ടു. "കല്യാണി"... അവൾ മെല്ലെ കണ്ണുതുറന്നു. "ഹാപ്പി ആയില്ലേ നിന്നെ വാർഡിലേക്കു മാറ്റുന്നു. നാല് ദിവസത്തിനകം ഡിസ്ചാർജ് ചെയ്യും". അവളുടെ മനസ്സിൽ ആഹ്ലാദത്തിന്റെ തിര അലയടിച്ചുയർന്നു. 'ഡോക്ടർ തുടർന്നു'."ചെയ്ത ടെസ്റ്റുകളുടെ റിസൾട്ട്‌ നോർമൽ ആയിരുന്നു. രോഗത്തിൽ നിന്നു നീ തിരിച്ചു വന്നിരിക്കുന്നു... " അവളെ വാർഡിലേക്ക് മാറ്റി. ഒരിക്കലും പ്രതീക്ഷിക്കാത്തഒന്നായരുന്നു രോഗത്തിൽനിന്നുള്ള തിരിച്ചുവരവ്...........

ആര്യബിനു.എസ്സ്
10 A ഡോ. എ. എം. എം. ആർ.എച്ച്‌. എസ്. എസ്‌. കട്ടേല
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ