ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/അക്ഷരവൃക്ഷം/ജനനി നീ എവിടെയോ

Schoolwiki സംരംഭത്തിൽ നിന്ന്
ജനനി നീ എവിടെയോ

എൻ സുന്ദരമാം ഭൂമിയിൽ
ജീവിക്കല്ലോ സുഖം......
പച്ച പുൽമേടുകളും
പച്ച പുൽച്ചാടികളും
നിറഞ്ഞതല്ലോ എൻ പ്രകൃതി.....
മൂടൽമഞ്ഞിൻ മൂകതയിൽ ഇറ്റിറ്റുവീഴുന്ന
മഴനീർതുള്ളികൾ
ആ നിശബ്ദ താഴ്വരയിൽ സംഗീതം മുഴക്കുന്ന കുയിലുകളും
പക്ഷികളും.......
നിനക്കുമറിയാത്ത വഴികളിലൂടെ എങ്ങോട്ടു
പോയി നീ............
ആശകളെല്ലാം മരിച്ചുതുടങ്ങി
അനുഭവങ്ങളെല്ലാം മങ്ങിതുടങ്ങി
ജീവിത പന്ഥാവിലെവിടെയോ
പ്രകൃതിതൻ താളം പിഴച്ചപോൽ തോന്നിത്തുടങ്ങി........
മർത്യർ തൻ മനമിന്നു
ദാരുണാന്ത്യം
നിലച്ചുപോയൊരു ഒഴുക്കിനെപോൽ ഇനി
തളം കെട്ടി നിൽക്കുമോ
ഇവിടെ..........
പുതിയ അച്ചുകളിൽ
വാർത്തെടുക്കുന്നു
പരസ്പരം മനസ്സിലാക്കാൻ,
മനസ്സിനെ മനസ്സിലാക്കാൻ
കഴിയാത്ത യന്ത്രമനുഷ്യർ
ഇന്ദ്രിയം തന്നിലുറഞ്ഞു പോയി നിശ്ചലം.........
കർക്കടകവാവുപോൽ
ദുഃഖം നിൻ കൂടിനെ
തുച്ഛമായ്‌ നീ വിട്ടകന്നു
മകനേ.............
മാലിന്യകൂമ്പാരങ്ങൾ നിൻ
മനോഹരമാം മേനിയെ
വ്രണപ്പെടുത്തുമ്പോൾ,
കഷ്ടം നിൻ അവസ്ഥ
അതി പരിതാപകരം
മാനവ ബോധമില്ല ജനങ്ങൾ ദേഹോപദ്രവം
ചെയ്യുന്നതല്ലേ........?
അപ്പോഴും നിൻ ചിരി
മായുന്നില്ല,
കുട്ടികളിലെ കുട്ടിത്തം പോൽ നീ
ഒതുങ്ങി തന്നിരിക്കുന്നു......


 

ആര്യബിനു.എസ്സ്
10 A ഡോ. എ. എം. എം. ആർ.എച്ച്‌. എസ്. എസ്‌. കട്ടേല
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ