ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/അക്ഷരവൃക്ഷം/ക്വാറന്റീൻ സമൂഹത്തിനായി

Schoolwiki സംരംഭത്തിൽ നിന്ന്
ക്വാറന്റീൻ സമൂഹത്തിനായി

സംഹാരശേഷിയുള്ള രോഗവ്യാപനം നേരിടാൻ താൻ ഒരു മുറിയിലേക്കോ വീട്ടിലേക്കോ ഒരുങ്ങിയിരിക്കുകയാണ് ആഗോളമഹാമാരിയായി മാറിയ നോവൽ കൊറോണ അഥവാ കോവിഡ് 19 ന് എതിരായുള്ള ഏറ്റവും സുതാര്യവും ശക്തവുമായ മാർഗം ക്വാറന്റിന് മാത്രമാണ്. ലോകം ഒരു മൊബൈലിനുമുമ്പിൽ കുത്തിയിരിക്കുകയാണ്. ഈ സമയത്തു ഏറ്റവും അനിവാര്യമായ മറ്റൊന്നാണ് സാമൂഹ്യ അകലവും. ഒരു രാജ്യമൊന്നാകെ വീടുകളിൽ അടച്ചിരിക്കുമ്പോൾ ഏത് തരത്തിലുള്ള ചങ്കൂറ്റത്തിന്റെയും കൗതുകത്തിന്റെയും പുറത്തു നിരത്തുകളിൽ കോവിഡിന്റെ സാമ്രാജ്യത്തിലേക്കു സുരക്ഷയുടെ ലക്ഷ്മണരേഖ ഭേദിച്ചിറങ്ങുന്നത്
"ഇരിക്കുന്ന കൊമ്പ് മുറിക്കുന്നത് പോലുള്ള ശുദ്ധ മണ്ടത്തരമാണ്. "
നമ്മുടെ ഇന്നത്തെ പ്രവർത്തികളാണ് നമ്മുടെ നാളയെ നിശ്ചയിക്കുന്നതെന്നും അതീവ ഭീഷണമായ ഈ രോഗവേളയിൽ ഓരോ അടിയും ശ്രെദ്ധിച്ചു മുന്നേറണം എന്നതും ഇക്കൂട്ടർ മനസിലാക്കാതെ പോവുകയാണ്. വികസിത രാജ്യങ്ങളിലുള്ള പൗരൻമാരുടെ ഇത്തരത്തിലുള്ള എടുത്തുചാട്ട മനോഭാവം അവിടങ്ങളിലെ അനിയത്രിതമായ മരണനിരക്കിലൂടെ വ്യക്തമാക്കുന്നു. രാവും പകലും ഊണും ഉറക്കവുമൊഴിഞ് നാടും നഗരവും ചുറ്റുന്ന പോലീസും സ്വജീവിതം ആതുരശുശ്രൂഷാരംഗത്തു പ്രെവർത്തിക്കുന്നവരും ഈ മഹാമാരി അകറ്റാൻ അഹോരാത്രം പരിശ്രെമിക്കുന്ന എല്ലാ വിഭാഗങ്ങളും വീട്ടിൽ വെറുതെ കുത്തിയിരിക്കുന്ന നമ്മളെ പോലെ ചോരയും നീരുമുള്ള മനുഷ്യന്മാരാണ് കോവിഡിനെതിരായ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് നാം. നമ്മുടെ ഒരു ചെറിയ പാളിച്ച കൊണ്ട് നഷ്ടമായേക്കാവുന്ന ജീവിതങ്ങൾ ഏറെയുണ്ട്, അതിനാൽ ഈ കോവിഡ് കാലം സ്വന്തകുടുബത്തോടൊപ്പം ചെലവഴിച്ചു നമുക്കും ബ്രേക്ക്‌ ദി ചെയിനിൽ പങ്കാളിയാവാം. നമ്മൾ അതിജീവിക്കും. ലോകവും. ശുഭപ്രക്ഷ...

സേതുലക്ഷ്‌മി വി എസ്
9 A ഡോ. എ. എം. എം. ആർ എച്ച്. എസ്. എസ്. കട്ടേല
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം