ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/അക്ഷരവൃക്ഷം/അയൽക്കാരി

Schoolwiki സംരംഭത്തിൽ നിന്ന്
അയൽക്കാരി

വിജനിതമായ ഒരു കോളനി. രണ്ടു വീടുകൾ പരസ്പരം കാണുന്ന തരത്തിലാണ് വീടുകൾ. ലൈറ്റ് വെട്ടം രണ്ടു മൂന്നു വീടുകളിൽ മാത്രം. ഈ വീടുകളുടെ അയല്പക്കത്തു താമസിക്കുന്ന ഒരാളുണ്ട്. അവളാണ് റാണി. അവളെ ആ കോളനിയിലുള്ള ആർക്കും ഇഷ്ട്ടമല്ല. ഒരു വീട്ടിൽ ഒറ്റയ്ക്കാണ് അവളുടെ വാസം. ഈ പറയുന്ന റാണിയുടെ വീട്ടിൽ ലൈറ്റ് വെട്ടവും ആവശ്യത്തിന് സൗകര്യവുമുണ്ട്. റാണിയുടെ വീട്ടിൽ ലൈറ്റുള്ളതിന്റെ അഹങ്കാരം ആ നാട്ടുകാർക്കെല്ലാമുണ്ട്. പക്ഷേ അവൾക്കുള്ള കുറവൊന്നും അവൾ പുറത്തുകാണിക്കാറില്ല. ഒരു ദിവസം വൈകുന്നേരമായപ്പോൾ റാണി പാല് വാങ്ങാനായി നാഗപ്പന്റെ പശുത്തൊഴുത്തിലേക്കു നടന്നു. സുശീലേടത്തിയുടെ വീടിന്റെ അരികത്തുകൂടിയാണ് പോക്ക്. സുശീലേടത്തിക്കു ഇതു ഇഷ്ടപ്പെട്ടില്ല. അവൾ ചെന്ന് റാണിയെ ഒരുപാടു വഴക്ക്പറഞ്ഞു. റാണി കരഞ്ഞു കൊണ്ടാണ് അന്നേ ദിവസം പാല് വാങ്ങി വന്നത്. റാണി മിനിമം അഞ്ചു കുപ്പി പാലാണ് വാങ്ങാറ്. അവൾ ചായയിട്ടു തന്റെ വീടിനു സമീപമുള്ള എല്ലാവർക്കും കൊടുക്കും. വാങ്ങുന്ന ചിലർ കുടിക്കത്തുമില്ല, മനസില്ലാമനസോടെ വാങ്ങുകയും ചെയ്യും. അതാണ് അവിടുത്തു കാരുടെ സ്വഭാവം. പക്ഷെ റാണിക്കത് സന്തോഷമാകും. പിറ്റേന്ന് മുറ്റത്തെ ബഹളം കേട്ടാണ് അവൾ ഉണർന്നത്. എന്തെന്നോ?മുറ്റത്തു ഭയാനകമായ വഴക്ക്. റാണിയെയാണ് ആ പറയുന്നത്. അവൾ മുട്ടത്തോക്കിറങ്ങി റാണിയുടെ പൂച്ച സുശീലേടത്തിയുടെ കരിമീൻ കട്ടുതിന്നെന്ന്. ഇതാണ് പ്രശ്നം. അതാണ് രാവിലെ വന്നു നിന്ന് സംസാരം. അവൾ ആദ്യം മിണ്ടാതെ നിന്നു. പിന്നെ സുശീലേടത്തിയെ എതിർത്തു സംസാരിച്ചു. "എന്റെ പൂച്ച നിങ്ങളുടെ വീട്ടിലെ കരിമീൻ കട്ടുതിന്നിട്ടൊന്നുമില്ല. അഥവാ കട്ടുതിന്നെങ്കിൽ തന്നെ കാര്യമായിപ്പോയി. ഒന്ന് പോ തള്ളേ. " ആദ്യമായാണ് അവൾ ഒരാളെ എതിർത്തു സംസാരിക്കുന്നത്. എങ്കിലും അത് നന്നായെന്ന് അവൾക്കു തോന്നി. "നീ എന്നെ തള്ളേ എന്ന് വിളിച്ചല്ലേ?എന്നാടി ഞാൻ നിന്റെ തള്ളയായത്. ഇതിനു ഞാൻ പകരം തീർക്കുമെടി. " എന്ന് പറഞ്ഞു സുശീലേടത്തി വീട്ടിലേക്കു പോയി. പിന്നെ സുശീലേടത്തിയെ റാണി എന്തൊക്കെ പറഞ്ഞോ അതെല്ലാം സുശീലേടത്തി ആ കോളനി മുഴുവൻ പറഞ്ഞു നടന്നു. അതിൽപിന്നെ അവളിൽ നിന്നും ചായവാങ്ങികൊണ്ടിരുന്നവരെല്ലാം അവളിൽ നിന്നു ചായവാങ്ങാതെയായി. പിന്നെ പിന്നെ അവൾക്കു ആരുമില്ലാതെയായി. അവൾ ഒറ്റയ്ക്ക് ജീവിച്ചു പോന്നു. രണ്ടു മാസങ്ങൾക്കു ശേഷം സുശീലേടത്തിയെ കാണാനായി തന്റെ കുടുംബക്കാരെല്ലാം കോളനിയിലേക്ക് വന്നു. അവളുടെ കുടുംബക്കാർക്കു ലൈറ്റില്ലാതെ കഴിയാൻ പറ്റത്തില്ല. സുശീലേടത്തിയുടെ വീട്ടിലാണെങ്കിൽ ലൈറ്റ് ഇല്ലേയില്ല. സുശീലേടത്തി വീട്ടിലില്ലാത്ത സൗകര്യങ്ങളെക്കുറിച്ചു കുടുംബക്കാരോട് പറഞ്ഞു. ഇതെല്ലാം റാണി കേൾക്കുന്നുണ്ടായിരുന്നു. സുശീലേടത്തിയുടെ കുടുംബക്കാർ പോകാനിറങ്ങിയപ്പോൾ റാണി അബറോടു പറഞ്ഞു "തൽക്കാലത്തേക്ക് എന്റെ വീട്ടിൽ കഴിയാം. അവിടെയാവുമ്പോൾ ലൈറ്റും വെട്ടവും എല്ലാ സൗകര്യങ്ങളുമുണ്ട്. " റാണിയുടെ നല്ല മനസ്സിൽ അവർക്കു സന്തോഷം തോന്നി. അവർ അത് സമ്മതിച്ചു. പക്ഷെ സുശീലയ്ക്കിത് അത്ര രസിച്ചില്ല. എങ്കിലും സഹിച്ചു. പിന്നെ പിന്നെ സുശീലേടത്തിക്കു അവളോടുള്ള ഇഷ്ട്ടക്കേടെല്ലാം മാറി. അവളുടെ നല്ല സ്വഭത്തെ പറ്റി സുശീലേടത്തി നാട് മുഴുവൻ പറഞ്ഞു. അവർക്കെല്ലാം റാണിയുടെ നന്മ മനസിലായി. റാണിയെ പിന്നെ സ്വന്തം മകളെ പോലെയാണ് നാട്ടുകാർ കണ്ടിരുന്നത്.

അനുഗ്രഹ
9 A ഡോ. എ. എം. എം. ആർ.എച്ച്‌. എസ്. എസ്‌. കട്ടേല
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ