ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

വ്യക്തി ശുചിത്വം പരിസര ശുചിത്വം നാം ഓരോരുത്തരും വ്യക്തിപരമായി ശുചിത്വം പാലിക്കേണ്ടതാണ്. അതിനായി നാം നമ്മുടെ വീട്ടിൽ നിന്ന് തന്നെ ആരംഭിക്കേണ്ട ഒന്നാണ് വ്യക്തി ശുചിത്വം. നാം നമ്മുടെ വസ്ത്രങ്ങളും നാം ഉപയോകിക്കുന്നതും ആയ വസ്തുക്കൾ എപ്പോഴും വൃത്തിയായി കഴുകി മാത്രം ഉപയോഗിക്കുക . ഇന്നത്തെ നമ്മുടെ സാഹചര്യങ്ങൾ മനസിലാക്കി അകലം പാലിച്ചും നാം ഓരോരുത്തരും വ്യക്തിപരമായി ശുചിത്വം പാലിക്കുന്നതിലൂടെ നമ്മുടെ സമൂഹത്തിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന മഹാമാരിയെ ഈ ലോകത്തു നിന്ന് തുരത്തി ഓടിക്കുവാൻ നാം അകലം പാലിച്ചുകൊണ്ട്‌ ഈ മഹാമാരിയെ അകറ്റി നിർത്താം. അതുപോലെ ഇന്ന് പ്രകൃതിദുരന്തങ്ങൾ നമ്മെ വിടാതെ പിന്തുടരുന്ന അവസരത്തിൽ പറയാതെ വയ്യ, പരിസ്ഥിതി വരുത്തുന്ന മാറ്റങ്ങളാണ് ഇന്ന് ഈ ദുരന്തങ്ങൾ വന്നു ചേരുന്നതിനു കാരണം. നാം എപ്പോഴും നമ്മുടെ പ്രകൃതിയെ ശുചിത്വ പൂർണമായി സംരക്ഷിക്കുക. കൂടാതെ അത് നാം നമ്മുടെ വീടുകളിൽ നിന്നും ആരംഭിക്കേണ്ടതാണ്. നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. അതുപോലെത്തന്നെ സമൂഹത്തെയും നാം അതിനായി പ്രാപ്തരാക്കുക. നാം അതിനൊപ്പം പ്രകൃതിയെ മലിനമാകാതെ സംരക്ഷിക്കുക . അപ്പോൾ തന്നെ നമ്മെ ബാധിക്കുന്ന വ്യാധികളും നമ്മെ വിട്ടു അകന്നു നിൽക്കും . അതിനായി നമുക്കൊന്നായി പ്രവർത്തിക്കാൻ കഴിയട്ടെ...

അഞ്ജലി. എസ്
10 A ഡോ. എ. എം. എം. ആർ.എച്ച്‌. എസ്. എസ്‌. കട്ടേല ശ്രീകാര്യം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം