ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/അക്ഷരവൃക്ഷം/ഭീതി വേണ്ട, ജാഗ്രത മതി

Schoolwiki സംരംഭത്തിൽ നിന്ന്
ഭീതി വേണ്ട, ജാഗ്രത മതി

ലോകം മുഴുവൻ മരണം കൊണ്ട് സംഹാരതാണ്ഡവമാടി കോവിഡ് 19 എന്ന മഹാവിപത്ത്. ഒരു ദിവസം നുറുകണക്കിന് ജനങ്ങളാണ് മരിച്ചു വീഴുന്നത്. കോവിഡ് 19 ന് കൃത്യയമായ ഒരു ചികിത്സയില്ല. പ്രതിരോധ വാക്‌സിനുമില്ല. എന്നുവച്ചാൽ, ഈ ശത്രുവിനെ നേരിടാൻ ഇതുവരെ ഒരു ആയുധം കണ്ടെ ത്തിയിട്ടില്ല. ജനസാന്ദ്രതയേറിയ സ്ഥലങ്ങളിലാണ് കൊറോണ വൈറസ്സ് കൂടുതൽ ആപത്തു സൃഷ്ട്ടിക്കുന്നത്. ചൈനയിലെ വുഹാൻ നഗരത്തിലാണ് കൊറോണ വൈറസ്സ് അദ്ദ്യമായി സ്ഥിരീകരിച്ചത്. പരസ്പര സമ്പർക്കത്തിലുടെയാണ് കൊറോണ വൈറസ് മറ്റുള്ളവരിലേക്ക് അതിവേഗം പകരുന്നത്. ചൈനയിലെ വുഹാൻ സർവ്വകലാശാലയിൽ വിദ്യാർത്ഥിയായ തൃശൂർ സ്വദേശിക്കാണ് ഇന്ത്യയിൽ ആദ്യമായി കോവിഡ് 19സ്ഥിരീകരിച്ചത് ജനിതക മാറ്റം വന്ന പുതിയതരം വൈറസ് ആണ് ചൈനയിലെ വുഹാനിൽ കണ്ടെത്തിയത്. നോവൽ കൊറോണ വൈറസ് എന്നാണ് ഇതിന്റെ പേര്. വുഹാനിലെ ഹനാൻ മൽസ്യ മാംസ ചന്തയാണ് ഈ വൈറസിന്റെ ഉൽഭവസ്ഥാനം. സാർസ്, മെർസ്‌ എന്ന പകർച്ച വ്യാധികളിലേയ്ക് നയിക്കാവുന്ന മാരകമായ വൈറസ് ആണ് കൊറോണ വൈറസ്. കോവിഡ് 19എന്ന വാക്കിന്റെ പൂർണ്ണനാമം കൊറോണ വൈറൽ ഡിസീസ് 2019.കോവിഡ് 19പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. എപ്പോഴും തിരക്കേറിനിന്നിരുന്ന വൻനഗരങ്ങൾ ശ്മശാനമൂകമായി.ചൈനയിലെ വുഹാനിൽ ഈ രോഗം സ്‌ഥിരീകരിച്ചു കഴിഞ്ഞ കുറച്ചു ദിവസത്തിനകം കോവിഡ്19അതിഭീകരമായി പടരുകയായിരുന്ന ചൈനയിലും ലോകരാജ്യങ്ങളിലും പെട്ടെന്നായിരുന്നു സമൂഹവ്യാപനം നടന്നത്. കോവിഡ് 19അതിവേഗം പടരാൻ തുടങ്ങിയ സമയം അതിലേറെ വേഗത്തിൽ സർക്കാർ ആശുപത്രികൾ ഉയർന്നു പൊങ്ങി. കേരളം കണ്ട രണ്ടു പ്രളയത്തേക്കാൾ ഭയാനകമാണ് ഈ രോഗം. അതിഭയങ്കരമായ ഒരു അണു ബോംബ് വർഷിച്ചതുപോലെയാണ് ഈ രോഗം ഭുമിയിൽ വന്നു പതിച്ചത്. ലോകം ഇപ്പോൾ ഭീതിയിലാണ്, "ഭീതിയല്ല വേണ്ടത് ജാഗ്രതയാണ്". പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർക്കാണ് കോവിഡ് 19ഗുരുതരമാകുന്നത്. കൊറോണ വൈറസ് ബാധയുള്ള മൃഗങ്ങളിൽനിന്നും വൈറസ് പകരാം. നമ്മൾ വളർത്തു മൃഗങ്ങളെ പരിപാലിച്ചതിനു ശേഷം നമ്മുടെ ശരീരവും കൈകാലുകളും ശുദ്ധിയാക്കുക.

  • ചുമയിലൂടയും വൈറസ് സാന്നിദ്ധ്യമൂള്ള ആളെ സ്പർശിക്കുന്നതിലൂടയും പകരാം.
  • വൈറസ് ബാധിച്ച ഒരാൾ സ്പർശിച്ച വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട്
കണ്ണിലോ മൂക്കിലോ തൊട്ടാലും വൈറസ് പകരും. ഇതാണ് കൊറോണ വൈറസ് പകരാനുള്ളസാഹചര്യങ്ങൾ. ചൈനയിലെ വുഹാനിൽ ഈ രോഗം സ്‌ഥിരീകരിച്ചു കഴിഞ്ഞു കുറച്ചു ദിവസത്തിനകം കോവിഡ് 19അതിഭീകരമായി പടരുകയായിരുന്ന, ചൈനയിലും ലോകരാജ്യങ്ങളിലും പെട്ടെന്നായിരുന്നു സമൂഹവ്യാപനം നടന്നത്. പല വിദേശരാജ്യങ്ങളിലും ഇപ്പോൾ ഒരുപാട്മലയാളികൾ രോഗബാധിതരായി കുടുങ്ങിക്കിടക്കുന്നു. ലോകംമുഴുവൻ സമൂഹവ്യാപനം നടന്നത്കൊണ്ട് നമ്മുടെ സർക്കാർ കർശനമായ പല നടപടികളും എടുത്തു.മാർച്ച്‌ മാസത്തിൽ തന്നെ സ്കൂൾ കോളേജുകൾക്ക് അവധി പ്രഖ്യാപിച്ചു ,വിമാനങ്ങളും,ട്രെയിനുകളും നിറുത്തി. ഇന്ത്യ ഒട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.വിദേശികളിലൂടെയാണ് ഇന്ത്യയിൽ കൂടുതൽ പേർക്ക് രോഗം പകർന്നത്. ഇവിടെ എത്തിയ വിദേശികൾക്കും കൃത്യമായി ചികിത്സ ലഭിച്ചു. പക്ഷേ,വിദേശ്യരാജ്യങ്ങളിലകപ്പെട്ടുപോയ ഇന്ത്യക്കാർക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നില്ല. നമ്മുടെ രാജ്യത്തിൽ BCG പ്രതിരോധ വാക്സിൻ നൽകിയതിനാൽ ഇന്ത്യയിലെ ജനങ്ങൾക്ക് പ്രതിരോധശേഷികൂടുതൽ ആണ് എന്നാണ് പഠനങ്ങൽ തെളിയിക്കുന്നത്. അതിനാൽ ഇന്ത്യയിൽ സമൂഹവ്യാപനം വളരെയേറെതടയാൻ കഴിഞ്ഞു. ഈ രോഗത്തെ ചെറുക്കാൻ ഏറ്റവും അത്യാവശ്യം പ്രതിരോധശേഷി വർധിപ്പിക്കുക എന്നുള്ളതാണ്. രോഗത്തെ ചെറുത്തു നിൽക്കാനുള്ള ആരോഗ്യം നമുക്ക് ഉണ്ടെങ്കിൽ മരണത്തിൽ നിന്നും നമുക്ക് മുക്തരാവാം. ലോകത്തിലെ ജനങ്ങൾ മുഴുവൻ ഒന്നിച്ച് കൈകോർത്താൽ ഈ രോഗത്തെ ഭൂമിയിൽ നിന്ന് അകറ്റാം. ജാതിയും മതവും പറഞ്ഞു പിരിയുന്നവരാന് ഇന്ത്യക്കാരിൽ ഏറെയും. കേരളത്തിൽ വസിക്കുന്നവർ, രണ്ട് മഹാപ്രളയം ഉണ്ടായപ്പോൾ ജാതിയും, മതവും മറന്ന് ഒന്നിച്ച്പോരാടി. അതുപോലെ ഈ ലോകം മുഴുവൻ പരന്ന കോവിഡ് 19 എന്ന മഹാമാരിയെ ദേശവും ഭാഷയും മറന്ന് ഭൂമിയിലെ എല്ലാജനങ്ങളും ഒരുമിച്ച് എന്നാൽ അകലത്തിൽ നിന്ന് പോരാടം. പക്ഷേ ഇപ്പോൾ വൈറസ്സിനേക്കാൾ അതിവേഗം പടരുന്നത് തെറ്റായ വാർത്തകൾ ആണ്. തെറ്റായ വാർത്തകൾ ജനങ്ങളെ ആശയകുുഴപ്പത്തിലാക്കും. ഇങ്ങനെ തെറ്റായ വാർത്തകൾ ആരും പ്രചരിപ്പിക്കാതിരുന്നാൽ നല്ലത്. പൊതുജനങ്ങൾ തെറ്റായ വാർത്തകൾ വിശ്വസിക്കാതിരിക്കുക. നമ്മുടെ രാജ്യത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥരും ഡോക്ടർമാരും നഴ്സുമാരും കൂടാതെ വിവിധ വകുപ്പുകളിലെ സർക്കാർ ഉദ്യോഗസ്ഥരും ജനങ്ങളെ രക്ഷിക്കാൻ അവരുടെ ജീവൻ അർപ്പിച്ചാണ് പ്രയത്നിക്കുന്നത്. സർക്കാർ പറയുന്ന നടപടികൾ എല്ലാരും അനുസരിക്കണം. ഈ രോഗത്തെ തടയാൻ നമുക്ക് ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്
  • ഈ കാലത്തിൽ കൈകഴുകേണ്ടത് വളരെ അത്യാവശ്യം ആണ്
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പാേഴും തൂവാലകൊണ്ടോ കൈ കൊണ്ടോ മറച്ചു പിടിക്കുക
  • പുറത്തിറങ്ങുമ്പാേൾ മാസ്ക് കൃത്യമായി ഉപയോഗിക്കണം
  • ആളുകൾ കൂട്ടം കൂടാതിരിക്കുക
  • ആളുകൾ തമ്മിൽ കൃത്യമായ അകലം പാലിക്കുക.
ശരിയായ വാർത്തകൾ മാത്രം വിശ്വസിക്കുക. കൊറോണ എന്ന മഹാമാരിയെ തടയാൻ നമ്മുടെ ഇന്ത്യയിലെ മെഡിക്കൽ ഉദ്യോഗസ്ഥർ വളരെയധികം കഠിനമായാണ് പ്രയത്നയിക്കുന്നത്. ഹൈഡ്രോക്സി ക്ളോറോക്വിൻ എന്ന മരുന്ന് ഇന്ത്യയിലെ രോഗബാധിതർക്ക് നൽകി സുഖപ്പെടുത്തുന്നു. ഈ ചികിത്സയിലൂടെ അസുഖം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നു. എയിഡ്സിന് ഉപയാേഗിക്കുന്ന മരുന്നും ഇതിന് ഫലപ്റദമാണ്.അതിനാൽ വിദേശരാജ്യ ങ്ങളിലെരാഷ്ട്രതലവന്മാരുടെ അഭ്യർത്ഥന മാനിച്ചു നമ്മുടെ രാജ്യം ഈ മരുന്ന് കയറ്റി അയയ്ക്കാൻ തീരുമാനിച്ചു. ഇതിലൂടെ മറ്റു രാജ്യങ്ങളുടെ ആദരവ് ഏറ്റു വാങ്ങാൻ കഴിഞ്ഞു. എന്നാൽ ലോകത്ത് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. ആദ്യമായി ലോകത്തു കൊറോണ ബാധിച്ചു മരിച്ചത് ജനുവരി 11നു വുഹാനിലാണ്. ദിവസങ്ങൾക്കകം ലോകത്തു കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 5000ലേറെ ആയികഴിഞ്ഞു. 3മാസത്തിനുശേഷം 1ലക്ഷത്തിലേറെ പേരാണ് കൊറോണ ബാധിച്ചു മരണപ്പെട്ടത്. ഇറ്റലിയിലും, അമേരിക്കയിലും, ചൈനയിലും ,ദക്ഷിണകൊറിയയിലും ആണ് മുക്കാൽ ഭാഗം മരണവും സംഭവച്ചിരിക്കുന്നത്. നമ്മുടെ രാജ്യത്ത് മരണം വളരെ കുറവാണ്.ഇതിനാെക്കെ കാരണം നമ്മുടെ രാജ്യത്തിന്റെ സർക്കാരാണ്. അവർ അതികഠിനമായിനടപടികൾ സീകരിച്ചതുകൊണ്ടാണ് ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണംകുറയ്ക്കാൻ കഴിഞ്ഞത്. ഇത് നമ്മുടെ സർക്കാറിന്റെ നേട്ടം തന്നെയാണ്. അതിനാൽ, സർക്കാരും ജനങ്ങളും വളരെ ആശ്വാസത്തിൽ ആണ്. ഇന്ത്യയിലെ ഡോക്ടർ മാർ പറയുന്നത്, ഇന്ത്യ യിൽ സമൂഹവ്യാപനം നടന്നിട്ടില്ല എന്ന് തന്നെ ആണ്. ഇനിയും ദിവസങ്ങൾ കഴിയുമ്പോൾ ഈ ലോകത്ത് രോഗബാധിതരുടെ എണ്ണം കുറയണം മരണങ്ങൾ കുറയണം. ഇതിനു വേണ്ടി ഈ ലോക ജനത ഒറ്റകെട്ടായി നിന്നു പൊരുതിയാൽ മാത്രമെ കഴിയുകയുള്ളു എല്ലാ ജനങ്ങളും വീട്ടിനുള്ളിൽ തന്നെ ഇരിക്കുക. പുറത്തിറങ്ങരുത് ഈ കാലവും കടന്നു പോകും എന്ന വിശ്വാസത്തോടെ വീണ്ടും വീണ്ടും പറയുന്നു. സർക്കാർ പറയുന്ന നടപടികൾ കൃത്യമായി പാലിക്കണം. "പോരാടാം, നമുക്കു വേണ്ടി, ഓരോ മനുഷ്യർക്കു വേണ്ടി, നമ്മുടെ രാജ്യത്തിന് വേണ്ടി, മറ്റുള്ള രാജ്യത്തിനു വേണ്ടി, ഈ ലോകത്തിനു വേണ്ടി, ഭീതി വേണ്ട, ജാഗ്രത മതി
കൃഷ്‌ണജയ സതീഷ്‌കുമാർ
6 A ഡോ.എ.എം.എം ആർ.എച്ച്.എസ്.എസ് കട്ടേല തിരുവനന്തപൂരം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം