ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സ്പോർട്സ് ക്ലബ്ബ്/2025-26
| Home | 2025-26 |
സ്പോർട്സ് ടീച്ചർ - ജനാർദനൻ K
കോടോത്ത് സ്കൂളിൽ ജൂൺ 21-ന് രാജ്യാന്തര യോഗദിനം; വിദ്യാർത്ഥികൾക്ക് യോഗാ പരിശീലനം
-
യോഗ ദിനം
-
ജൂൺ 21
കോടോത്ത്: 2025 ജൂൺ 21-ന് രാജ്യാന്തര യോഗാ ദിനം കോടോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആചരിച്ചു. കായിക അധ്യാപകൻ ജനാർദ്ദനൻ മാഷിന്റെ നേതൃത്വത്തിൽ, മുൻ വർഷങ്ങളിൽ യോഗാ പരിശീലനം ലഭിച്ച മുതിർന്ന വിദ്യാർത്ഥികൾ അദ്ധ്യാപകരായി. ഇവർ സ്കൂളിലെ മറ്റ് കുട്ടികൾക്ക് യോഗാ ക്ലാസുകൾ നൽകി.
വിവിധങ്ങളായ യോഗാസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അവയുടെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു. യോഗ ദിനാചരണം സ്കൂൾ ഹെഡ്മിസ്ട്രസ് ശാന്തകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് ആജറ ടീച്ചർ ആശംസകൾ അർപ്പിച്ചു. യോഗയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ഈ പരിപാടി സഹായകമായി.
ഡോക്ടർ അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒളിമ്പിക് ദിനം ആചരിച്ചു
-
ഒളിംപിക് ദിനം
കോടോത്ത്: ഡോക്ടർ അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ JUNE 23 ഒളിമ്പിക് ദിനം ആവേശത്തോടെ ആചരിച്ചു. കായികക്ഷമതയുടെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതിക്കൊണ്ട് നടന്ന കൂട്ടയോട്ടം ദിനാചരണത്തിന്റെ പ്രധാന ആകർഷണമായി.
സ്കൂൾ പ്രിൻസിപ്പൽ ബാബു പി.എം, ഹെഡ്മിസ്ട്രസ് ശാന്തകുമാരി സി. എന്നിവർ ചേർന്ന് കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തതോടെ വിദ്യാർത്ഥികളും അധ്യാപകരും ആവേശത്തോടെ ട്രാക്കിലേക്ക് കുതിച്ചു. കായിക അധ്യാപകൻ ജനാർദ്ദനൻ കെ. യുടെ നേതൃത്വത്തിൽ നടന്ന കൂട്ടയോട്ടത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. ഒളിമ്പിക് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നടന്ന ഈ കൂട്ടയോട്ടം വിദ്യാർത്ഥികൾക്ക് പുതിയ ഊർജ്ജം പകർന്നു.