ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

ഒരമ്മയുടെ സ്നേഹവും വാത്സല്യവും ഒരച്ഛന്റെ കരുതലും തണലും തന്ന് അമ്മയാകുന്ന പ്രകൃതി നാം അടങ്ങുന്ന ജീവജാലങ്ങളായ മക്കളെ സ്നേഹിക്കുന്നു ആ അളവില്ലാത്ത സ്നേഹത്തിന് പകരം നാം അമ്മയെ ക്രൂരമായി ചൂഷണം ചെയുന്നു. അമ്മയോട് ദയവില്ലാത്ത മനുഷ്യരായ നാം പിന്നെങ്ങനെയാണ് സഹജീവികളോട് ദയ കാണിക്കുന്നത്. സ്വന്തം ജീവിത സൗകര്യങ്ങൾക്കും ആർഭാടജീവിത്തിനും രുചിഭേതങ്ങൾക്കും വേണ്ടി പ്രകൃതിയാം അമ്മയെയും സഹജീവികളെയും ഒരേപോലെ ദ്രോഹിക്കുകയും ചുട്ടെരിച്ചു കൊന്നു തിന്നുകയും ചെയ്യുന്നു. മാനവരുടെ പാപങ്ങളെ ഇത്രയും നാൾ ക്ഷമിച്ച ആ അമ്മ മക്കളുടെ തെറ്റുകളെ മനസിലാക്കി കൊടുക്കാൻ ചെറിയ ശിക്ഷകൾ ആരംഭിച്ചു ആദ്യമൊരു പ്രളയരൂപത്തിൽ മനസിലാക്കി തരാൻ ശ്രമിച്ചു പ്രളയകാലത്ത് ഒത്തൊരുമയോടെ നിന്നപ്പോൾ തന്റെ മക്കൾ നല്ലവരായി എന്ന് ചിന്തിച്ച ആ അമ്മക്ക് തെറ്റി ദുരന്തകാലത്തിനു ശേഷം മക്കളുടെ സ്ഥിതി പഴയത് പോലെയായി അതിനുശേഷം പ്രളയരൂപത്തിലും നിപയെന്ന വ്യാധിയിലൂടെയും ഓർമപ്പെടുത്തുന്നു എന്നാൽ ആരും മാറിയില്ല ശിക്ഷകൾ നൽകിയിട്ടും പഠിക്കാത്ത മക്കളെ ഓർത്ത് അമ്മയുടെ മനം തേങ്ങി. അമ്മ സർവേശ്വരനെ വിളിച്ചു പ്രാർത്ഥിച്ചു " സൃഷ്ടിയുടെ മകുടമേ എനിക്കിനി വയ്യ മാനവരാശിയുടെ കടന്നാക്രമണങ്ങൾ കാരണം എന്റെ മറ്റു മക്കൾക്കു ജീവിക്കാൻ കഴിയാതെയായി എന്റെ ശരീരത്തിലെ ഓരോ അവയവങ്ങളും അവർ മുറിച്ചെടുത്തു എന്റെ മക്കളെ അവരുടെ സഹോദരങ്ങളെ അവർ ഇല്ലാതാക്കി ഇതെന്ത് വിധി ഇതിൽ നിന്നൊരു മോചനമില്ലേ"...... കറയാതിരിക്കു മകളെ അവരുടെ പാപങ്ങൾക്ക് ഞാൻ തക്കതായ ശിക്ഷ നൽകും...... ദൈവത്തിന്റെ മറുപടി കേട്ട അമ്മയുടെ മുഖത്ത് സന്തോഷത്തിനു പകരം ശിക്ഷിക്കപ്പെടുന്നത് തന്റെ മക്കളാണല്ലോ എന്ന ദുഃഖമാണുണ്ടായത് അങ്ങനെയിരിക്കെയാണ് ആ വാർത്ത അമ്മയുടെ കാതുകളിൽ എത്തുന്നത് തന്റെ മനവാരാം മക്കളിൽ ചിലരെ ഒരു മഹാവ്യാധി പിടികൂടിയിരിക്കുന്നു. അനുദിനം ആയിരത്തോളം മക്കളെ ഇല്ലാതാക്കുന്ന ആ മഹാവ്യാധി പടർത്തുന്ന സൂക്ഷ്മാണുവിന് ശാസ്ത്രലോകം CORONA അഥവാ COVID 19 എന്ന നാമോച്ചാരണം നൽകി ഒരു ചെറിയ നഗരത്തിൽ നിന്നും ഈ ലോകം മുഴുവനുമുള്ള അഹങ്കാരികളായ ജനങ്ങളെ വിറപ്പിക്കാൻ ആ ചെറിയ വൈറസ്ന് സാധിച്ചു. സുരക്ഷിത അകലത്തിലൂടെയും ശുചിത്വശീലത്തിലൂടേയും മാത്രമേ നമുക്ക് corona virus നെ പ്രതിരോധിക്കാൻ കഴിയൂ ലോകം മുഴുവൻ lock down പ്രഖ്യാപിച്ചതിനാൽ മാനവർ വീടുകളിൽ തന്നെ കഴിയുന്നതിനാൽ പ്രകൃതിക്കുമേലുള്ള കടന്നാക്രമണങ്ങൾക്ക് ശമനമുണ്ടായി അങ്ങനെ പച്ചപ്പോടെ ആ അമ്മ ഉയർത്തെഴുന്നേറ്റു തന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നതിനൊപ്പം സ്വജീവൻ മറന്നു മറ്റുള്ളവരുടെ ജീവനു വേണ്ടി പോരാടുന്ന police നേയും ആരോഗ്യപ്രവർത്തകരേയും ഓർത്ത് അഭിമാനിക്കുന്നു........ നല്ലൊരു നാളെക്കായി കരുതലോടെ മുന്നേറാം STAY HOME STAY SAFE

നയന
9 B സെൻറ്‌ ഡോൺ ബോസ്കോ ജി എച് എസ്‌ കൊടകര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം