ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/അക്ഷരവൃക്ഷം/കാലത്തിൻ മഹായാഗം

Schoolwiki സംരംഭത്തിൽ നിന്ന്
കാലത്തിൻ മഹായാഗം


പണ്ടൊരിക്കേ മഹേശ്വരൻ....
വിശ്വാശോഭയാം ഊഴിയെ സൃഷ്ടിച്ചു.
അവളുടെ മക്കളായി ദൈവം...
നരകുലത്തെ വാർത്തെടുത്തു

ചാരുതയേഴുന്നോരീ വർണ്ണ-
ശോഭയാൽ പൂരിതമവൾ
കാടും പുഴയും അരുവിയും
പച്ചിലതൻ വിശ്വസൗന്ദര്യവും.

മാനവരാശിക്കായി നിലകൊള്ളു -
മൊരു ഏഴുവർണ്ണ സുന്ദരി.
മന്ദമായ് വീശും കാറ്റും കളകളാ -
രവം തീർക്കും കടലിൻ ആഴിയും

ഇന്നീ കലിയുഗത്തിൻ അഗ്നി
ജ്വാലയിൽ എരിഞ്ഞുപുകയുകയാണ്.
കനവിന്റെ നെർ തണുപ്പ്....
കനലായ് മാറുകയാണിനിവിടെ.

ഒരു നേർത്ത നെടുവീർപ്പിനു -
പോലും ഇടമില്ല ആശ്വാസത്തിന്.
മാനവകുലത്തിന്റെ ക്രൂരകൃത്യം
പിളർത്തുന്നു വിശ്വസുന്ദരിയെ

യുഗമേറെ പിൻകടന്നാലും...
പ്രകൃതി ഭൂവിനോരഭയം.
ഊഴിയിൽ വെറുമൊരു കീടം
നീ മർത്യ, എന്തിനിഹഭാവം.

ഭൂമി മാതാവിനെ പ്രകൃതി ദേവിയെ
മണ്ണിൽ തീർത്ത ശിൽപിയെ നമിക്കൂ
ഇതുവരെ ചെയ്തതെല്ലാം പൊറുക്കു -
വാനായി കേഴുക നീ മർത്യ....

 

നയന ഫ്രാൻസിസ്
10 B സെൻറ്‌ ഡോൺ ബോസ്കോ ജി എച് എസ്‌ കൊടകര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത