ഡി. ബി. എച്ച്. എസ്സ്. എസ്സ്. തച്ചമ്പാറ/ലിറ്റിൽകൈറ്റ്സ്/2024-27

ഡി ബി എച്ഛ് എസ് തച്ചമ്പാറ സ്കൂളിലെ ലിറ്റിൽ കൈറ്റ്‌സ് ബാച്ചിന്റെ അവധിക്കാല ക്യാമ്പ് നടത്തി.

ഡി ബി എച്ഛ് എസ് തച്ചമ്പാറ സ്കൂളിലെ ലിറ്റിൽ കൈറ്റ്‌സ് 2024-27 ബാച്ചിന് 2025 മെയ് 29 നു മീഡിയ ട്രെയ്നിങ് അവധിക്കാല ക്യാമ്പ് നടത്തി. പ്രോമോ വീഡിയോ നിർമ്മാണം, റീൽസ് നിർമ്മാണം, ഫോട്ടോഗ്രാഫി വീഡോയോ എഡിറ്റിങ് തുടങ്ങിയവയുടെ തൊഴിൽ സാധ്യതകളെക്കുറിച്ചും കുട്ടികളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ദേശബന്ധു ഹൈസ്കൂളിൽ സംഘടിപ്പിച്ച ലിറ്റിൽ കൈറ്റ്സ് അവധിക്കാല മീഡിയ ക്യാമ്പ് നടത്തി. എടത്തനാട്ടുകര ഓറിയന്റ് ഹൈസ്കൂളിലെ കൈറ്റ് മാസ്റ്റർ ജിജേഷ്, സ്കൂളിലെ കൈറ്റ് മാസ്റ്റർ ജയശങ്കർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.ക്യാമ്പിൽ 40 ഓളം കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് ലീഡർ ഫിദ ഫാത്തിമ, അഖിലേഷ് ബി രാജ് എന്നിവർ സംസാരിച്ചു.
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 26-06-2025 | Dbhsthachampara |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ

തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിൽ തച്ചമ്പാറ കൃഷിഭവന്റെയും സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബാബു മാസ്റ്റർ പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ പ്ലാസ്റ്റിക് മലിനീകരണ വിമുക്ത ഭൂമി എന്ന ആശയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിച്ചു വൃക്ഷത്തൈ നടുന്നതിനോടൊപ്പം തന്നെ വൃക്ഷങ്ങളെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സൂചിപ്പിച്ചു . വിവിധ സന്നദ്ധ സംഘടനകളായ ലിറ്റിൽ കൈറ്റ്സ് ,എൻഎസ്എസ് , എൻസിസി , സ്കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങിയവയുടെ നേതൃത്വത്തിലും സ്കൂൾ ക്യാമ്പസിൽ കൽപക മരം പോലുള്ള വിവിധ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശത്തെ കുറിച്ച് കുട്ടികളെ ബോധവൽക്കരണം നടത്തി . ചടങ്ങിൽ തച്ചമ്പാറ പഞ്ചായത്ത് കൃഷി ഓഫീസർ ചിത്ര , പി ടി എ പ്രസിഡൻറ് സക്കീർ ഹുസൈൻ പ്രിൻസിപ്പൽ സ്മിത പി അയ്യങ്കുളം ഹെഡ്മാസ്റ്റർ പി എസ് പ്രസാദ് സന്നദ്ധ സംഘടനകളുടെ കുട്ടികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു .
