ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/അക്ഷരവൃക്ഷം/വാർത്തെടുക്കാം അരോഗ്യമുള്ള ശരീരം

Schoolwiki സംരംഭത്തിൽ നിന്ന്
വാർത്തെടുക്കാം അരോഗ്യമുള്ള ശരീരം

ഇത് ശാസ്ത്രയുഗം .ശാസ്ത്ര സാങ്കേതികമായി എല്ലാരംഗങ്ങളിലും മനുഷ്യൻ ഇന്ന് നേട്ടങ്ങൾ കൊയ്തുകൊെണ്ടിരിക്കുന്നു.ഈശാസ്ത്രയുഗ ത്തിലും ആരോഗ്യമുള്ള ശരീരം -എന്നത് യാഥാർത്ഥ്യമാക്കുവാൻ മനുഷ്യൻ നെട്ടോട്ടമോടുന്നു.എങ്കിലും മാനസികപിരിമുറുക്കത്തിൻെറയും മത്സരയോട്ടത്തിൻെറയും ഫലമായി ഇന്ന് പല യുവതീയവാക്കളും അകാല വാർദ്ധക്യത്തിൻെറ കരങ്ങളിൽ ഞെരിഞ്ഞമരുകയാണ്.രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ അത് വരാതെ നോക്കുന്നതാണ് നല്ലത് -എന്ന ചൊല്ല് വിസ്മരിക്കുവാൻ പാടില്ലാത്ത യാഥാർത്ഥ്യമായി ഇന്നും നിലകൊള്ളുന്നു. എന്താണ് ആരോഗ്യ

  രോഗമില്ലാതിരിക്കുന്ന അവസ്ഥ മാത്രമല്ല,ഒരു പ്രവർത്തിചെയ്യാനുള്ള ശക്തിയും ബലവും സംജാതമായിരിക്കുന്ന അവസ്ഥയെ ആരോഗ്യം എന്ന് പറയാം.ആരോഗ്യം  എന്നതിന് സ്വീകരിച്ചിരിക്കുന്ന സമവാക്യം ഇതായിരുന്നു.ഡോക്ടർ - മരുന്ന് - ആശുപത്രി. ഈസമവാക്യം ജനകീയ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇങ്ങനെ മാറ്റി ശുചിത്വം - വ്യായാമം -പോഷകാഹാരം.

ആരോഗ്യമുള്ള സരീരം വാർത്തെടുക്കുന്നതിന് ഭക്ഷണകാര്യത്തിൽ നാം പാലിക്കേണ്ട കാര്യങ്ങൾ

പോഷകാഹാരം കഴിക്കക – ഇന്നത്തെ സമൂഹത്തിൽ അധികംപേരും ഭക്ഷണപ്രീയരാണ്.വിശക്കുമ്പോഴും അല്ലാത്തപ്പോഴും നാവിന് രുചികരമായ ഭക്ഷണങ്ങൾ വയററിയാതെ കഴിക്കുകയാണ് ചെയ്യുന്നത്.കഴിവതും പ്രായത്തിനനുസരിച്ചുള്ള പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ആവശ്യമുള്ള അളവിൽ മാത്രം കഴിക്കുക.കലോറി കുടിയ എണ്ണയിൽ വറുത്ത ആഹാരങ്ങൾ ഒഴിവാക്കി ധാന്യങ്ങൾ,ഇലക്കറികൾ,പഴവർഗ്ഗങ്ങൾ  എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുക.

ഫാസ്ററു ഫുഡുകൾ പായ്ക്കറ്റിൽ ലഭിക്കുന്ന ആഹാരം ഇവ വർജ്ജിക്കുക. കച്ചവടലാഭം മാത്രം ലക്ഷ്യമാക്കികൊണ്ട് ആഹാരപദാർ ത്ഥങ്ങൾ ഗുണം നോക്കാതെ പല രാസവസ്തുക്കൾ ചേർത്ത് രുചികരമാക്കിതീർത്ത് നിറവും ഗന്ധവും വർദ്ധിപ്പിച്ച് ചുടോടെ വിളമ്പുന്ന ഭക്ഷണ പദാർത്ഥങ്ങളാണ് ഇന്നത്തെ തലമുറയെ സ്വാധീനിക്കുന്നത്.ബേക്കറിയിൽ നിന്നി കുറഞ്ഞവിലയ്ക്ക് ഇഷ്ടാഹാരം പായ്ക്കറ്റുകളിൽ ലഭിക്കുന്ന ആഹാരപദാർത്ഥങ്ങൾ കുട്ടികളുടെ ഇഷ്ടാഹാരമാണ്. ഇവ ഇവരുടെ ശാരീരിക വളർച്ചയെ സാരമായി ബാധിക്കുകയും ഹോർമോൺ വളർച്ചയെ ത്വരിതപ്പെടുത്തുകയും ആന്തരികാവയവങ്ങളുടെ തകരാറിലാക്കുകയും ചെയ്യുന്നു അതിനാൽ ഇവ ഒഴിവാക്കുന്നത് ശരീരത്തിൻെറ ആരോഗ്യം െആശ്രയിക്കാതെ നമ്മുടെ നാട്ടിലെ കൃഷിയിടങ്ങൾ കൃഷിയിറക്കാൻ കർഷകരെ പ്രോത്സാഹ നം നൽകുന്നതിലുടെ ഒരു പരിധിവരെ ഇതിൽ നിന്നും മോചനം ലഭിക്കും. എല്ലാ വീടുകളിലും കഴിയുന്നരീതിയിൽ അടു്ക്കള ത്തോച്ചങ്ങൾ നിർമ്മിക്കുന്നത് പ്രോത്സാഹനം നൽകുക.മട്ടുപാവിൽ കൃഷിക്ക് വേണ്ടക്രമീകരണങ്ങൾ ഒരുക്കി വിത്തിനങ്ങൾ പാകിമുളപ്പിച്ച് വളർത്തിയെടുത്താൽ വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ അതിലൂടെ ലഭ്യമാകും. ഭക്ഷണ പാനിയങ്ങൾക്കായി ബേക്കറികളെ ആശ്രയിക്കാതെ വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണസാധനങ്ങൾ കഴിക്കാൻ ശ്രമിക്കുക. നാം വാങ്ങുന്ന പച്ചക്കറികൾ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത ലായനിയിൽ അരമണികൂറെങ്കെലും ഇട്ടവച്ചശേഷം ഉപയോഗിക്കുക. ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കുക. മൺപാത്രങ്ങൾ ,ഇരുമ്പ് പാത്രങ്ങൾഎന്നിവ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുക. പ്ലാസ്റ്റിക്കുകൾ അമിതമായി ഉപയോഗിക്കാതിരിക്കുക. ഒഴിക്കിനനുസരിച്ച് ഇന്നത്തെ ലോകം മുന്നോട്ട് നീങ്ങുമ്പോൾ ഒഴുക്കിനെതിരേ നീന്തുന്നവരാണ് ലക്ഷ്യത്തിൽ എത്തിചേരുന്നത്. അനുകരണങ്ങളിലും പരസ്യങ്ങളിലും വഞ്ചിതരകാതെ ആധുനികരീതിയിലുള്ള ആഹാരം കഴിച്ച് മറ്റുള്ളവരെപ്പോലെ ആയിതീരാതെ ചേര തിന്നുന്ന നാട്ടിൽ പോയാൽ നടുകണ്ടം തിന്നണം എന്ന ചിന്ത വിട്ട ദൈവത്തിൻെറ സ്വന്തം നാടായ കേരളത്തിൻെറ തനിമ ആഹാരക്രമത്തിലും ആരോഗ്യത്തിലും നിലനിറുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കണം അങ്ങനെയെങ്കിൽ മാറി വരുന്ന ഭക്ഷണ രീതികളും ഒരു പരിധിവരെ തടഞ്ഞുനിർത്താൻ ആരോഗ്യമുള്ള ഒരു ശരീരം കുടുംബം സമൂഹം കെട്ടിപടുക്കുവാൻ നമുക്ക് സാധിക്കും.ആരോഗ്യമുള്ള കേരളം ഭാവിയുടെ സ്വപ്നമായി തീരട്ടെ

അൽസിയ.എസ്.എസ്
11 A ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം