ഡി.യു.എ.എൽ.പി.എസ് താഴെ കൂടരഞ്ഞി/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ളബ്

വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും നിശ്ചിത നിലവാരം പുലർത്തുന്നവരെ ക്ലബിൽ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസിൽ, പുസ്തക പരിചയം, ഗണിത ശാസ്ത്രഞ‌ജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചർച്ച, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്.ഉപജില്ലാ ഗണിതശാസ്ത്ര മേളയിലും ജില്ലാ ഗണിതശാസ്ത്ര മേളയിലും മാഗസിൻ ഇനത്തിൽ രണ്ടാം സ്ഥാനം നേടി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം