ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/അക്ഷരവൃക്ഷം/പോരാടാം നമ്മുക്ക് ഒരുമിച്ച്
പോരാടാം നമ്മുക്ക് ഒരുമിച്ച്
നൂറ്റാണ്ടുകൾക്കുശേഷം ലോകരാജ്യങ്ങളെ മുൾമുനയിൽ നിർത്തിക്കൊണ്ട് മനുഷ്യ ജീവനുകൾ കവർന്നുകൊണ്ടു ഒരു മഹാമാരി വന്നെത്തിയിരിക്കുകയാണ്. ആ വിപത്തിനെ ജനങ്ങൾ ഭയത്തോടെ വിളിച്ചു കോവിഡ് 19. ഈ മഹാമാരിയെ നമ്മൾ ഒരിക്കലും ഭയപ്പെടരുത്. ,ജാഗ്രത പാലിക്കണം ഒരുമയോടെ നിൽകാം നമ്മുക്ക് ലോകത്തെ ലോക്കഡൗണിൽ നിന്ന് മാറ്റാം. വിദ്യാലയങ്ങൾ പൂട്ടിയ സന്തോഷത്തിലായിരുന്നു ഞങ്ങൾ. പക്ഷെ അതിനുപിന്നിലൊരു ദുരന്തമാണ് വന്നതെന്നറിഞ്ഞില്ല. ഒരു മഞ്ഞുകാലത്തിൽ തുടങ്ങി ഒരു വേനൽകാലം വരെ ചൈനയിൽ നീണ്ടുനിന്ന ഈ മഹാമാരി പകുതിയോളം ജനങ്ങളുടെ ജീവനെടുത്തു. അമേരിക്കയിലും ഇറ്റലിയിലും സ്പൈയ്നിലും മറ്റു രാജ്യങ്ങളിലുമായി ദിനംപ്രതി രണ്ടായിരത്തിലേറെ ആളുകളുടെ ജീവനാണ് നഷ്ടപ്പെടുന്നത്. പുറത്തു പോകുമ്പോൾ മറ്റുള്ളവരുമായി സംസാരിക്കുമ്പോഴും മാസ്ക്ക് അല്ലെങ്കിൽ തൂവാലകൊണ്ട് മൂക്കും വായും മൂടുക .കൈകാലുകൾ ഇടക്കിടക്ക് സോപ്പ് ഉപയോഗിച്ച് കഴുകുക. ഒരു മീറ്റർ അകലത്തിൽ നിന്നു സംസാരിക്കുക. പരമാവധി വീടിനു പുറത്തിറങ്ങാതെയും, മറ്റുള്ളവരോട് കൂടുതൽ ഇടപെടാതെയും വീടിനകത്തിരിക്കുക. മറ്റൊരു ജില്ലയിൽനിന്ന് വരുന്നവരെ ഇരുപത്തെട്ട് ദിവസം നിരീക്ഷണത്തിൽ ഇരുത്തുക. ആ വീട്ടിലുള്ളവർ മറ്റൊരു സ്ഥലതേക്ക് മാറുക. പറ്റുമെങ്കിൽ ഒരു മാസത്തോളം നിരീക്ഷിക്കുക. എന്നിട്ടും അസുഖം വരുന്നവർ ഉണ്ട്. ഈ രോഗത്തെ നമ്മുടെ ദേഹത്ത് കയറാൻ ഒരു സാഹചര്യവും നമ്മൾ നൽകരുത്. മാസ്കോ, തൂവാലയോ ധരിക്കാൻ ജനങ്ങൾ മടികാണിക്കരുത്. ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവരും ഇതുപയോഗിക്കേണ്ടതുണ്ട്. നമ്മുക്കുവേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കു വേണ്ടിയും, പോലീസുകാർക്കുവേണ്ടിയും, മറ്റു സന്നദ്ധ പ്രവർത്തകർക്കു വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം. ഈ കോറോണകാലത്ത് മറ്റൊരു മഹാമാരി വരാതിരിക്കാൻ വേണ്ടി എല്ലാവരും വീടും പരിസരവും ശുചിയാക്കുക. നമ്മുക്ക് ഒരുമിച്ചു നിന്നു പോരാടാം കൊറോണയ്ക്കെതിരെ. ഈ രോഗത്തിന് മരുന്നോ വസിനുകളോ കണ്ടുപിടിക്കാത്തതുകൊണ്ട് എല്ലാവരും സുരക്ഷിതരായി വീട്ടിലിരിക്കുക. ഈ കൊറോണ ഭൂമിയെ മാറ്റി നമ്മുടെ പഴയ സുന്ദര ഭൂമിയെ തിരിച്ചു കൊണ്ടുവരാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |