ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/അക്ഷരവൃക്ഷം/ത്യാഗത്തിന്റെ വെളളിനക്ഷത്രം

Schoolwiki സംരംഭത്തിൽ നിന്ന്
ത്യാഗത്തിന്റെ വെളളിനക്ഷത്രം

ത്യാഗത്തിന്റെ വെളളിനക്ഷത്രംഇടുക്കി ജില്ലയിൽ ഒരുപാവപ്പെട്ട കർഷകകുടുംബത്തിൽ ജനിച്ച ആഗ്നസ്സ്.മാതാപിതാക്കളുടെ ഏക മകളാണ്.അവിവാഹിതയായ അവൾക്കു ഒരു ബന്ധുവിന്റെ സഹായത്താൽ ന്യൂയോർക്കിലെ ലോംഗ് ഐലൻഡ് വിൻത്രോപ് ആശുപത്രിയിൽ നേഴ്സ് ആയി ജോലിലഭിച്ചിട്ട് കഷ്ടിച്ച് ഒരു വർഷം ആയിട്ടുള്ളൂ. തന്റെ കുടുംബത്തിന്റെ ഉന്നതിക്കായി ജോലി ചെയ്യവേ ചൈനയിലെ വുഹാനിൽ നിന്നും പൊട്ടി പുറപ്പെട്ട കൊറോണ എന്ന മഹാമാരി യുടെ രൌദ്ര ഭാവം ലോകമെബാടും ദുരിതം വിതറാൻ തുടങ്ങി. ലക്ഷകണക്കിന് ആളുകൾ മരിക്കുകയും, അതിലേറെ പേർ രോഗികൾ ആവുകയും ചെയ്തു. അജയ്യൻ എന്ന് അഹംകരിച്ച മനുഷ്യൻ കൊറോണ എന്നാ മഹാമാരിക്കു മുന്നിൽ നിസ്സഹായനായി. ലോംഗ് ഐലൻഡ് വിൻത്രോപ് ആശുപത്രിയിൽ രോഗികളായി എത്തുന്ന വരുടെ തിരക്ക് മൂലം ആഗ്നെസിനു ഒരു ദിവസം 18 മണിക്കൂർ വരെ ജോലി ചെയ്യണമായിരുന്നു. ഈ അദ്ധ്വാനത്തിൽ അവൾ വളരെ ഏറെ സംതൃപ്തി കണ്ടെത്തി. തിരുവല്ലകാരി ഗീത എന്നൊരു നേഴ്സ് അവിടെ ജോലി ചെയ്യുന്നുണ്ട്. അവരുടെ കൂടെ ഒരു വാടക വീട്ടിൽ താമസമാക്കി. അമേരിക്കയിലെ രോഗികളുടെ വർധന ആശങ്കയുളവാക്കും വിധമായിരുന്നു. പലരും ക്വറന്റൈൻ പോകാൻ നിര്ബന്ധിതരായി. അങ്ങനെയിരിക്കെ ഒരു ദിവസം ആഗ്നസ് ജോലിക്കു പോകുമ്പോൾ ജലദോഷവും തൊണ്ടവേദന തോന്നിയപ്പോൾ ഗീത യോടൊപ്പം ഡോക്ടർനെ കണ്ടു മരുന്നു വാങ്ങി. തിരികെ വീട്ടിൽ വന്നു വിശ്രമിച്ചു. ലാബ് റിസൾട്ട്‌ പോസിറ്റീവ് ആണെന്ന് ഡോക്ടർ ഗീതയെ അറിയിച്ചു. ഗീതക്കു വളരെ വിഷമം തോന്നി. എങ്കിലും അവൾ ആഗ്നസിനോട് ഇതു പറഞ്ഞില്ല. രണ്ടു ദിവസം വിശ്രമിച്ചാൽ മാറും എന്ന് ആശ്വസിപ്പിച്ചു. അതിനു ശേഷം ഗീത ജോലിക്കു പോയി. ആശുപത്രിയിലെ അടിയന്തിര സാഹചര്യം മൂലം 4ദിവസം കഴിഞ്ഞാണ് ഗീത വന്നത്. ബെല്ലടിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ അവൾ ജനാലയിലൂടെ നോക്കിയപ്പോൾ ആഗ്നസ് സെറ്റിയിൽ ചരിഞ്ഞു കിടക്കുകയായിരുന്നു. എത്രയൊക്കെ വിളിച്ചിട്ടും അവൾ വിളികേട്ടീല്ല. പിന്നീട് പോലീസ് സഹായത്തോടെ വാതിൽ തുറന്നപ്പോൾ ഗീതക്ക് അറിയാൻ കഴിഞ്ഞു ആ മാലാഖ ഭൂമിയിൽ നിന്നു പോയിട്ടു മണിക്കൂറുകൾ ആയി എന്ന്. നാട്ടിലേക്കു മൃ തദേഹം കൊണ്ട് പോകാനാവാതെ ന്യൂയോർക്കിൽ തന്നെ കൂട്ടമായി ശവം മറവു ചെയുന്നിടത്ത് അവളെയും മറവു ചെയ്തു...

അൽന
8 ജി ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ