ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/അക്ഷരവൃക്ഷം/എന്റെ യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ യാത്ര

ഞാനും എന്റെ കുടുംബവും മൂന്ന് വർഷം കൂടുമ്പോൾ ഒരു വിനോദയാത്ര പോകാറുണ്ട്. എന്റെ കുടുംബം മാത്രം അല്ലട്ടോ, എന്റെ അച്ഛന്റെ ഒരു ട്രസ്റ്റിൽ നിന്നാണ് പോകുന്നത്.ആകെ പത്ത് കുടുബങ്ങൾ ഉണ്ട്.ഈ സംഘടന ഇപ്പോഴൊന്നും തുടങ്ങിയതല്ല, എന്റെ അച്ഛന്റെ കല്യാണം കഴിയുന്നതിന് മുന്നെ തുടങ്ങിയതാണ്.ഇപ്രാവശ്യം ഞങ്ങൾ പോകുന്നത് ഊട്ടിയിൽ ആണ്. ഞാൻ ആദ്യമായിട്ടാണ് ഊട്ടി സന്ദർശിക്കുന്നത് അതിന്റെ ഒരു ആകാംഷ എനിക്കുണ്ടായി.രണ്ട് ദിവസത്തെ വിനോദയാത്ര ആയിരുന്നു,പക്ഷേ ആ രണ്ട് ദിവസം എന്നെ സംബന്ധിച്ച് വിലപെട്ടതായിരുന്നു.

                      2019 ഏപ്രിൽ 29 നായിരുന്നു യാത്ര.രാത്രി 12 മണിക്ക് കരിമ്പാടത് മണ്ടമ്പലതിന്റെ അടുത്ത് പത്ത് കുടുംബങ്ങളും എത്തി,എന്നിട്ട് എല്ലാവരും കൂടി ഞങ്ങൾ ഊട്ടി കാണാൻ പുറപ്പെട്ടു.ഏറ്റവും രസം ഞങ്ങൾ യാത്ര മുഴുവൻ ബസ്സിനല്ല പോകുന്നത്. ഞങ്ങൾ പോകുന്നത് ഒരു വലിയ എയർ ബസ്സിനാണെലും കുറച്ച് കാട്ടിലൂടെ പണ്ടത്തെ ട്രെയിനിൽ യാത്രയുണ്ട്.അധികം ആരും ആ ട്രെയിനിൽ സഞ്ചരിച്ചിട്ടില്ലതത്തുകൊണ്ട് എല്ലാവരും ഭയങ്കര തിടുക്കത്തിൽ ആയിരുന്നു.
                 അങ്ങനെ 12 മണിക്ക് പുറപ്പെട്ട ഞങ്ങൾ രാവിലെ ഒരു മൂന്ന് മണിക്ക് മെട്ടുപാളയം റെയിൽവേ സ്റ്റേഷനിൽ എത്തി.പുലർച്ചെ  അഞ്ചു മണിക്കാണ് ടിക്കറ്റ് കൊടുക്കൂ അതുകൊണ്ട് അത്ര നേരം ഞങ്ങൾ കാത്തിരുന്നു.അങ്ങനെ വലിയ ക്യൂ നിൽപ്പിലൂടെ ടിക്കറ്റ് കിട്ടി.ഒരു 7:30 ആയപ്പോഴേക്കും അവിടന്ന് പുറപ്പെട്ടു. എന്റെ കുടുംബം വേറെ കമ്പാർട്ട്മെന്റിൽ ആയിരുന്നു,ഞാൻ മറ്റൊന്നിലും.എന്നാലും കാഴ്ചകളോക്കെ കണ്ട് രസിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും എല്ലാവർക്കും വിശക്കാൻ തുടങ്ങി,പിന്നെ കൈയിലുള്ള ബിസ്‌ക്കറ്റ്റും ചിപ്സും ഒക്കെ കഴിച്ച് കുറച്ച് വിശപ്പടക്കാൻ സാധിച്ചു.കാട്ടിലൂടെയും,തുരംഗന്തിലൂടെം ഉള്ള യാത്രകൾ രസകരമായിരുന്നു.ഞങ്ങളുടെ ബസ്സ് നേരെ ഊട്ടി റിസോർട്ടിൽ എത്തുമായിരുന്നു.ഓരോ സ്റ്റേഷനിലും ട്രെയിൻ നിർത്തും.അവിടെ നിന്ന്  മലനിരകളും,പൂക്കളും,കാടും അതിന്റെ പ്രകൃതി ഭംഗിയും ഒക്കെ കണ്ട് ആസ്വദിക്കാം അങ്ങനെ ഉച്ചക്ക് ഒരു 12:30 ആയപ്പോഴേക്കും ഊട്ടി റയിൽവേ സ്റ്റേഷനിൽ ഞങ്ങൾ എത്തി.അവിടന്ന് ഞങ്ങളെ റിസോർട്ടിൽ കൊണ്ടുപോകാൻ രണ്ട് ചേട്ടന്മാർ വന്നു.അവരുടെ കൂടെ ഞങ്ങൾ അവിടുത്തെ പ്രൈവറ്റ് ബസ്സിൽ റിസോർട്ടിൽ എത്തി.റിസോർട്ട് വലിയ കുഴപ്പമൊന്നും ഉണ്ടായില്ല. താജ് എന്നായിരുന്നു റിസോർട്ടിന്റെ പേര്.ഞങ്ങൾ അവിടെ ചെന്നപ്പോഴണ് അറിയണെ ഞങ്ങടെ ബസ്സ് അവിടെ പിടിച്ചുനിർത്തി.എന്തോ കുഴപ്പം ഉണ്ടായിരുന്നു.എല്ലാവരും വിശന്നു കളിതുള്ളിനിൽക്കുകയായിരുന്നു. ബസ്സിലായിരുന്നു ഭക്ഷണം.ഏകദേശം രണ്ട് മണി ആയപ്പോൾ ബസ്സ് വന്നു.എല്ലാവരും ഭക്ഷണം കഴിച്ചു.എന്നിട്ട് കുറച്ച് നേരം വിശ്രമിച്ചു.എന്നിട്ട് റിസോർട്ടിന്റെ അടുത്തുള്ള ഒരു സ്ഥലം കാണാൻ പോകാം എന്നു പറഞ്ഞിരുന്നു.ഭയങ്കര തണുപ്പും റിസോർട്ടിന്റെ അകതുപോലും ചെരുപ്പ് ഇടാതെ നടക്കാൻ പറ്റില്ല.അത്രക്ക് തണുപ്പ് ആയിരുന്നു.ഞാനും എന്റെ രണ്ട് ചേച്ചിമാരും കൂടി ഞങ്ങളുടെ റൂം കണ്ടുപിടിച്ചു.ഒരു കൊച്ചു അടിപൊളി റൂം ഞങ്ങൾക്കു കിട്ടി.എന്നിട്ട് ഞങ്ങൾ കുളിച്ചു ഫ്രഷ് ആയി,റിസോർട്ട് ഒക്കെ ചുറ്റി നടന്നു മുഴുവൻ കണ്ട്.എന്നിട്ട് ഞങ്ങൾ പുറത്ത് നടക്കാൻ ഇറങ്ങാൻ പോവാൻ പോയപ്പൊഴേക്കും ചെറുതായി മഴ പൊടിഞ്ഞു.എന്നിട്ടും ഞങ്ങൾ കുട്ടികൾ നിർബന്ധിച്ച് പുറത്തിറങ്ങി.കുറച്ച് നടന്നപ്പൊഴേക്കും കോരിച്ചൊരിയുന്ന മഴപെയ്തു.ഞങ്ങൾ അടുത്തുള്ള പെട്രോൾ പമ്പിൽ കയറി നിന്നു.മഴ തോർന്നപ്പോൾ ഞങ്ങൾ വീണ്ടും നടന്നു.കുറച്ച് നടന്ന്‌പ്പൊഴേക്കും പിന്നേം കോരിച്ചൊരിയുന്ന മഴപെയ്തു,അതിന്റെ കൂടെ തണുപ്പും,കൂടാതെ ഇരുട്ടുകയും ചെയ്തു.തിരിച്ചു പോകാൻ പറ്റാത്ത സ്ഥിതി വന്നപ്പോൾ ഓട്ടോ വിളിച്ച് ഞങ്ങൾ റിസോർട്ടിൽ എത്തി.എന്നിട്ട് എല്ലാവരും കൂടി ഒരുമിച്ച് കുറെ നേരം സംസാരിച്ചിരുന്നു.പിന്നീട് ഭക്ഷണം കഴിച്ച് കിടന്നുറങ്ങി.ഞാനും എന്റെ രണ്ട് ചേച്ചിമാരും കൂടി ആണ് കിടന്നത്.അന്നത്തെ ഒരു മനോഹരമായ നിദ്ര ആയിരുന്നു.
                  ഊട്ടിയിലെ മനോഹരമായ നിദ്ര കഴിഞ്ഞു എഴുന്നേറ്റു.ഞാനും എന്റെ ചേച്ചിമാരും ആയിരുന്നു ഏറ്റവും അവസാനം എഴുന്നേറ്റത്.വേഗം തന്നെ കുളിച്ചു ഫ്രഷ് ആയി ഭക്ഷണം കഴിച്ചു.എന്നിട്ട് ഞങ്ങൾ ഊട്ടി പൈൻ ഫോറസ്റ്റിൽ പോയി.അതിമനോഹരമായ ഒരു സ്ഥലം ആയിരുന്നു അത്.അടുത്തടുത്തായി നിറയെ മരങ്ങൾ അടിൽകൂടി ഞാൻ ഓടി നടന്നു ഒരുപാട്,ചിത്രങ്ങളും, ടിക്ടോക് വീഡിയോകളും എടുത്തു.മരങ്ങൾക്ക് അപ്പുറമായി ഒരു തടാകം,പച്ചനിറത്തിൽ.അതിനടുത്ത് കുതിര സവാരി ഉണ്ടായിരുന്നു.പണ്ട് അവിടെ സിനിമയാക്കി ഷൂട്ട് ചെയ്തിട്ടുണ്ട്.അങ്ങനെ കുറച്ച് നേരം അവിടെ ചിലവഴിച്ചു.എന്നിട്ടടുതത്  പോയത് ഊട്ടി ബോട്ടനിക്കൾ ഗാർഡനിൽ ആയിരുന്നു.ലോകത്തിൽ തന്നെ വളരെ പ്രശസ്തമായ പൂന്തോട്ടം.അവിടുത്തെ  പൂക്കളോക്കെ കാണാൻ നല്ല ചന്തം ആയിരുന്നു.പല വർണത്തിലും,രൂപത്തിലും ഉള്ള വെത്യസ്തമായ പുഷ്പങ്ങൾ.എല്ലാം ഞങ്ങൾ ചിത്രങ്ങൾ ആക്കി പകർത്തുകയും ചെയ്തു.അവിടം മുഴുവൻ ചുറ്റി നടന്നു കാണാൻ  ഒരുപാട് സമയം വേണം.അവിടെയൊക്കെ നടന്നു കണ്ട്  ഉച്ച കഴിഞ്ഞപ്പോഴേക്കും തിരിച്ച് റിസോർട്ടിൽ വന്നു.എന്നിട്ട് ചോക്ലേറ്റ് വാങ്ങിച്ചു.അവിടെ അടുത്തുള്ള ഒരു ചന്തയിൽ പോയി.അവിടന്ന് പിന്നെ റോഡരികിൽ നിന്നുമൊക്കെ കുറച്ച് സാധനങ്ങൾ വാങ്ങി.മാങ്ങയും മറ്റ് സാധനങ്ങളും വാങ്ങി തിന്നുകയും ചെയ്തു.അങ്ങനെ ഇതെല്ലാം കഴിഞ്ഞ് രാത്രി ഞങ്ങൾ കേരളത്തിലേക്ക് തിരിച്ചു.നീണ്ട യാത്ര കഴിഞ്ഞ് രാവിലെ ഒരു 5 മണിയോടെ ഞങ്ങൾ വീട്ടിലെത്തി.വീട്ടിൽ ചെന്നു കുളിച്ചു അങ്ങനെതന്നെ കിടന്നുറങ്ങി.
                         ഇതാണ് എന്റെ വിനോദയാത്ര. കുറച്ചേ ഉണ്ടായിരുന്നുള്ളൂ പക്ഷേ അതെനിക്ക്    ഒരുപാട് സന്തോഷം പകർന്നു. ആ നീണ്ട ഉറക്കത്തിന് ശേഷം ഞാൻ ഉച്ചക്കാണ് എഴുന്നേറ്റത്.
അഭിനന്ദന
8 സി ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ