ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/അക്ഷരവൃക്ഷം/അനുഭവപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
അനുഭവപാഠം

അപ്പു അന്നു രാത്രിയിൽ വലിയ ഒരു സംശയത്തിലായിരുന്നു. അവൻ ആ സംശയത്തിൽ ഗവേഷണം നടത്തുകയാണ്. തൻറെ അച്ഛന് എന്തുപറ്റി. കഴിഞ്ഞത് നാൽപതാം പിറന്നാൾ ആയിരുന്നു അച്ഛന്റെറത്... അപ്പോൾ 41 വയസ്സ് ആകുന്നതിനു മുമ്പ് തന്നെ എൻറെ അച്ഛൻറെ ആരോഗ്യം വളരെ കഷ്ടത്തിലാണ്. ഓരോ ആഴ്ചയിലും ഓരോ പുതിയ അസുഖമാണ് അച്ഛന്. എന്നാൽ എൻറെ അച്ഛൻ ഇപ്പോൾ ഏകദേശം ഒരു 78 വയസ്സായി കാണും .എന്താ ചുറുചുറുക്ക് ഇപ്പോഴും അച്ചാച്ചൻ നല്ല അസ്സലായി പണിയെടുക്കും എന്നാണ് അമ്മ പറഞ്ഞത് .ഒരു അസുഖവും അച്ചാച്ചന് വന്നതായി അച്ഛനുമമ്മയും പറഞ്ഞു കേട്ടതായി എനിക്ക് ഓർമ്മയില്ല. ഓരോന്നോർത്ത് അവൻ ഉറങ്ങി പോയത് അറിഞ്ഞില്ല. പ്രഭാത സൂര്യനുദിച്ചു . സൂര്യ കിരണങ്ങൾ ജനാലകൾ ക്കിടയിലൂടെ വന്നു അപ്പുവിൻറെ മുഖത്തെ മെല്ലെ തഴുകി. ആ തലോടലിൽ അവൻ സുഖ നിദ്രയിൽ ആണ്ടു വന്നപ്പോഴേക്കും വന്നു അമ്മയുടെ വിളി. അപ്പു... അപ്പു എഴുന്നേൽക്കാറായില്ലെ നിനക്ക്. മണി ഏഴ് കഴിഞ്ഞു വെക്കേഷൻ ആണെന്ന് പറഞ്ഞു എത്ര വേണേലും ഉറങ്ങാന്നാണോ. അവൻ പറഞ്ഞു ദാ ഞാൻ എഴുന്നേറ്റ് അമ്മേ! അവൻ മെല്ലെ കണ്ണുകൾ ചിമ്മി എഴുന്നേറ്റു അവധിക്കാലത്ത് ഒരുപാട് നാളുകൾക്കു ശേഷമാണ് ടൗണിൽ നിന്ന് തൻറെ അച്ഛൻറെ വീടുള്ള ഈ കൊച്ചു ഗ്രാമത്തിലേക്ക് അവൻ എത്തുന്നത് .അപ്പു സൂര്യപ്രകാശത്തിന്റെ ഉറവിടം തേടി നടക്കുകയാണ്. വീടിൻറെ വരാന്തവരെ എത്തിയതേയുള്ളൂ അന്വേഷണം അപ്പോഴതാ പറമ്പിൽ... അപ്പു ഉറക്കെ വിളിച്ചു അച്ചാച്ച അച്ചാച്ച അവിടെ എന്തെടുക്കുവാ? അച്ചാച്ചൻ പറഞ്ഞു അപ്പുക്കുട്ടാ ഇവിടെ വാ അപ്പു ചെരുപ്പ് സ്റ്റാൻഡിൽ നോക്കിക്കൊണ്ട് ഉറക്കെ പറഞ്ഞു ഞാൻ ചെരുപ്പ് ഇടട്ടെ ട്ടോ. നമ്മുടെ പറമ്പിൽ എന്തിനാ കുട്ടാ ചെരുപ്പ് .നീ ഇങ്ങോട്ട് വന്നേ.ചെറിയൊരു ഇഷ്ടക്കുറവ് ഉണ്ടായിരുന്നുവെങ്കിലും അച്ചാച്ചനെ ഓർത്ത് അവൻ മണ്ണിലേക്ക് ഇറങ്ങി .ഹായ് എന്താ തണുപ്പ മണ്ണിന്!! അപ്പുവിന്റെ മുഖം പ്രസന്നമായി വിടർന്നു. ഇന്നലെ മഴ പെയ്തത് മോൻ അറിഞ്ഞില്ലേ .യാദൃശ്ചികമായി പൊടി മഴ .പൊടിമഴയോ ??അതെന്താ !?ഹഹഹ ആദ്യമായി പെയ്യുന്ന മഴയാണ് പൊടി മഴ എന്ന് പറയുന്നത് ആദ്യമായി മഴ പെയ്യുമ്പോൾ അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ മഴയുടെ ഒപ്പം മണ്ണിലേക്ക് വീഴുമ്പോൾ പൊടി മഴയായി ഇങ്ങനെ പറഞ്ഞുകൊണ്ട് അപ്പൂപ്പനും അപ്പുക്കുട്ടനും ചിരിച്ചു നിൽക്കെ അപ്പു കിഴക്കോട്ട് കൈവിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു. ദാ ഒരു കുട്ടി വരുന്നു. അച്ഛച്ചൻ പറഞ്ഞു ഓ അമ്മു കുട്ടിയോ കിഴക്കേലെ വീട്ടിലെ കുട്ടിയ അമ്മു. ഇന്നലെ രാവിലെ വന്നപ്പോൾ ഞാൻ പറഞ്ഞിരുന്നു നാളെ നീ വരുമ്പോൾ കളിക്കാൻ ഇവിടെ ഒരാൾ ഉണ്ടാകും എന്ന്. ഈ അമ്മുക്കുട്ടി എന്നും രാവിലെ വന്ന് പറമ്പ് എല്ലാം ചുറ്റിക്കറങ്ങി മരത്തിൽ എല്ലാം കയറി വീട്ടിൽ പോകും. നീ വേഗം പല്ലു തേച്ചു കുളിച്ചു വാ മോനെ .അപ്പു തിരക്കിട്ട് പല്ലു തേച്ചു കുളിച്ചു പോകാനുള്ള തയ്യാറെടുപ്പിലാണ് .അപ്പു ചായ കുടിച്ചിട്ട് പോ മോനേ! അമ്മ പറഞ്ഞു ഹായ് ചപ്പാത്തിയും തക്കാളി കറിയും . ഈ തക്കാളി കറി എന്താ സ്വാദ്!!.മോനേ ആ തക്കാളിയെ ഈ മണ്ണിൽ കൃഷി ചെയ്ത് ഉണ്ടാക്കിയതാ .പറമ്പിൽ നിന്ന് അച്ഛാചന്റെ ശബ്ദം .അവൻ പറമ്പിലേക്ക് ഓടി ചെന്നു അച്ഛാ ചനോടു ചോദിച്ചു എന്തിനാ ചെരുപ്പിടാതെ മണ്ണിൽ ഇറങ്ങി വരാൻ പറഞ്ഞത് അച്ചാച??നമ്മുടെ ശരീരത്തിലെ ഭൂരിഭാഗം അവയവങ്ങളുടെയും നരമ്പുകൾ ചെന്നവസാനിക്കുന്നത് കാലിലാണ് അപ്പോൾ നാം 20 മിനിറ്റെങ്കിലും ഒരു ദിവസം നഗ്നപാദരായി നടക്കണം. അപ്പോൾ രക്തചംക്രമണം ശരിയായി നടക്കും. അപ്പോൾ ആരോഗ്യവാനായി ഇരിക്കാം ഒരുപാട് നാൾ .ഒരു സംശയം രക്തചംക്രമണം എന്നാൽ എന്താണ് അച്ചാച്ച??ബ്ലഡ് സർക്കുലേഷൻ ഇപ്പൊ മനസ്സിലായോ! ശരിക്കും മനസ്സിലായി അചാച്ചാ . നിങ്ങൾ ചെന്ന് കളിച്ചോളൂ .വരൂ അമ്മു നമുക്ക് കളിക്കാം. ടൗണിൽ ഫ്ലാറ്റിൽ നാലു മുറികൾക്കുള്ളിൽ ശ്വാസംമുട്ടി കഴിഞ്ഞിരുന്ന അപ്പു ഇപ്പോൾ ശുദ്ധവായു ശ്വസിക്കുക ആണ്. അവൻ മനസ്സിലോർത്തു തിരിച്ച് ടൗണിലേക്ക് പോകണ്ടായിരുന്നു. തൻറെ മനസ്സിലെ കാര്യം പുറത്ത് ആരോടും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കി അവൻ അത് ഉള്ളിൽ തന്നെ ഒതുക്കി. അച്ചാച്ചൻ പറമ്പിൽ നിന്ന് വീടിൻറെ അകത്തേക്ക് കയറിയതും അമ്പരന്നു പോയി.സേതു എന്താടാ നീ വാങ്ങിചിരിക്കുന്നത് .അച്ഛാ ഇത് കുറച്ചു പച്ചക്കറികൾ ആ ദാമോദരൻ ചേട്ടൻറെ കടയിൽ നിന്ന് വാങ്ങിയതാ . ഈ വീട്ടിലെ അംഗങ്ങൾ കൂടി ഇല്ലേ .അച്ഛൻറെ കൃഷിസ്ഥലത്തെ പച്ചക്കറികൾ ഇനി പോരാതെ വരും. ഇല്ല കുട്ടാ നമുക്ക് നാലു പേർക്ക് വേണ്ട പച്ചക്കറി കൃഷിസ്ഥലത്ത് ഉണ്ട് മോനെ .ഇതെല്ലാം വിഷം അടിച്ച പച്ചക്കറികളാണ് നീ കൊണ്ടുവന്നിരിക്കുന്നത്. ഇത് കഴിച്ചാൽ നമുക്ക് അതിനുപകരം അസുഖമാണ് വരാൻ പോകുന്നത് മനസ്സിലാക്കൂ സേതു... പിന്നീട് അച്ചാച്ചൻ നിശബ്ദനായി.പെട്ടെന്നാണ് സേതു അപ്പുവും അമ്മുവും പറമ്പിൽ ഓടി കളിക്കുന്നതും, മരത്തിന്മേൽ കയറി മാങ്ങ പൊട്ടിച്ചു ഇടുന്നതും എല്ലാം കണ്ടത് . സേതു അറിയാതെ അവൻറെ കുട്ടിക്കാലത്തെക്കുറിച്ച് .ഓർത്തുപോയി പോയി ചേട്ടനൊപ്പം കളിച്ചതും മാങ്ങ പൊട്ടിച്ചു കഴിച്ചതും പച്ചക്കറി കൃഷി നടത്താൻ അച്ഛനെ രണ്ടുപേരും കൂടി സഹായിച്ചതും എല്ലാം എല്ലാം അവൻ ഓർത്തു. അന്നും പച്ചക്കറികൾ പുറത്തുനിന്ന് വാങ്ങേണ്ട ആവശ്യം വീട്ടിൽ വന്നിട്ടില്ല.അറിയാതെ സേതുവിൻറെ കണ്ണുകൾ നിറഞ്ഞു .അവൻ എൻറെ സങ്കടം ഉള്ളിലൊതുക്കി കൊണ്ട് കണ്ണുകൾ തുടച്ചു ,ആരും കാണാതെ. അവൻ അച്ഛനോട് ചോദിച്ചു നമ്മുടെ കൃഷി സ്ഥലം എവിടെ? അച്ഛൻ അറിയാതെ ഒന്ന് അമ്പരന്നെങ്കിലും സേതുവിൻറെ,കൈപിടിച്ച് കൃഷി സ്ഥലത്തേക്ക് നടന്നു പോകുംവഴി ജാതി കൊമ്പുകളും മാവിൻ കൊമ്പുകളും സേതുവിൻറെ തലയെ മെല്ലെ തലോടി. മരിച്ചുപോയ തൻറെ അമ്മ തൻറെ തലയിൽ തഴുകുന്നത് ആയി അവനു തോന്നി. മാനസികമായ എല്ലാ അവൻറെ സമ്മർദ്ദവും അവിടെ ഉപേക്ഷിക്കപ്പെട്ടു. സേതു തൻറെ അച്ഛൻറെ അടുത്തു ചോദിച്ചു അച്ഛാ നമ്മുടെ തൊഴുത്തിന്റെ തൊട്ടടുത്തുള്ള ഈ വിസ്തീർണ്ണം ആയ സ്ഥലത്ത് പുല്ല് നട്ടു പിടിപ്പിച്ചാൽ പശുക്കൾക്ക് ഈ പുല്ല് കൊടുക്കാമല്ലോ?? ഒരു നെടുവീർപ്പിട്ടു കൊണ്ട് അദ്ദേഹം പറഞ്ഞു എന്നെക്കൊണ്ട് ഒറ്റയ്ക്ക് ഇതെല്ലാം സാധിക്കില്ല മോനെ. ഈ വയസ്സാംകാലത്ത് എന്തെങ്കിലും പണി ചെയ്യുന്നതിനിടയിൽ സംഭവിച്ചാൽ ആരുമില്ല ഈ അച്ഛനെ നോക്കാൻ. സേതു അറിയാതെ നിശബ്ദനായി പോയി .

രാത്രി ആവാറായി.പുറത്തു നല്ല നിലാവുണ്ട് അച്ഛാ . ദേ നോക്കൂ പൂർണ്ണചന്ദ്രൻ ഇവിടെ നന്നായി കാണാം അപ്പു പറഞ്ഞു. അച്ഛൻ ഇപ്പോൾ വരാം മോനെ. കുറേ സമയം ആയിട്ട് അച്ഛനെ കാണാതായപ്പോൾ അപ്പു അച്ഛൻറെ അടുത്തു ചെന്നു .എന്തോരം ഗുളികകൾ ആണിത്. ഇതെല്ലാം എന്തിനുള്ളതാണ് അച്ഛാ അപ്പു ചോദിച്ചു .ഇത് ഷുഗറിന് ആ നീല പ്രഷറിന് ......

അന്ന് ഉറങ്ങാൻ കിടന്നപ്പോഴും സേതുവിൻറെ മനസ്സിൽ ഒരുപാട് സന്തോഷങ്ങളും സങ്കടവും നിറഞ്ഞ അന്നത്തെ ദിവസത്തെ ചിന്തകൾ വന്നു മാഞ്ഞു കൊണ്ടിരുന്നു.പിറ്റേദിവസം മുതൽ സേതുവിന് ഓരോ പ്രഭാതവും സന്തോഷത്തോടെ ആയിരുന്നു തുടങ്ങിയത്. അന്നു മുതൽ അവൻ അച്ഛനെ കൃഷിയിലും മറ്റും സഹായിക്കാൻ തുടങ്ങി. അപ്പുവും അമ്മുവും ഒപ്പം അവരെ കൃഷിയിൽ സഹായിക്കാൻ തയ്യാറായി.പതുക്കെപ്പതുക്കെ അച്ഛൻറെ ഗുളികകളുടെ എണ്ണം കുറഞ്ഞു വരുന്നതായി അപ്പു ശ്രദ്ധിച്ചു .

ഒരു ദിവസം സാധാരണ ദിവസങ്ങളിലെ പോലെ രാത്രി ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കുന്നതിനിടയിൽ തന്നെ അച്ഛൻറെ അടുത്തു അപ്പു ചോദിച്ചു. ഇതെന്താ മന്ത്ര ജാലമോ!! അച്ഛൻറെ അസുഖങ്ങൾഎല്ലാം മാറിയല്ലോ .ഇപ്പോൾ അച്ഛൻ ഒരു ഗുളികയും കഴി ക്കുന്നില്ലല്ലോ. ഇതെങ്ങനെ സംഭവിച്ചു. അച്ചാച്ചൻ അപ്പുവിന്റെ തല മെല്ലെ തലോടി കൊണ്ട് പറഞ്ഞു .മക്കളെ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം. ആരോഗ്യം ആണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്. ആ സമ്പത്തിന് നല്ല ആഹാരം വേണം നല്ല ആഹാരത്തിന് കൃഷിചെയ്യണം മണ്ണിൽ ഇറങ്ങണം. ഭൂമിയും ആയിട്ടുള്ള ബന്ധം പുലർത്തണം .മാനസിന്റെ ആരോഗ്യം ശരീരത്തെയും ശരീരത്തിന്റെ ആരോഗ്യം മനസ്സിനെയും ബാധിക്കും. ഭൂമിയും ആയിട്ടുള്ള ബന്ധം നമ്മളുടെ മാനസികമായ സമ്മർദ്ദങ്ങൾ ഇല്ലാതാക്കുന്നു കൃഷി ചെയ്യുന്നത് വഴി നമ്മുടെ ശാരീരിക പരമായി ട്ടുള്ള ആരോഗ്യം മെച്ചപ്പെടുന്നു. നമ്മുടെ ശരീരത്തിന് കരുത്ത് നൽകുന്നു. പുറത്തുനിന്ന് വിഷ പച്ചക്കറികൾ ചോദിച്ചു വാങ്ങി ആ പച്ചക്കറികൾ കഴിച്ച് ഉണ്ടാകുന്ന അസുഖം മാറാൻ ആശുപത്രിയിൽ അടക്കുന്ന പണം ഇതെല്ലാം നമുക്ക് കൃഷി ചെയ്യുന്നത് വഴി ലാഭമാണ് മക്കളെ.എപ്പോ വേണമെങ്കിലും ഏതു പച്ചക്കറി വേണമെങ്കിലും നമ്മുടെ തോട്ടത്തിൽ നിന്ന് നല്ല ശുദ്ധ പച്ചക്കറി നമുക്ക് ചെടിയിൽ നിന്ന് നേരിട്ട് പറിച്ചെടുക്കാം. മക്കളെ അച്ചാച്ചൻ ഒരു കാര്യം മാത്രമേ പറയാനുള്ളൂ നിങ്ങൾ ഒരിക്കലും ഭൂമിയും ആയിട്ടുള്ള ബന്ധം നഷ്ടപ്പെടുത്തുക അരുത്. അത് എന്നും നില നിർത്തി കൊണ്ടിരിക്കണം. അത് പറഞ്ഞു അദ്ദേഹം എഴുന്നേറ്റു കൈ കഴുകി വീണ്ടും ഇരുന്ന അതേ കസേരയിൽ വന്നിരുന്നു .സേതുവിന് കാര്യം മനസ്സിലായി നാളെ തങ്ങൾ പോകുന്ന സങ്കടമാണ് അച്ഛന്. കുറച്ചു നേരത്തേക്ക് ആ മുറി നിശബ്ദമായിരുന്നു. അതിനുശേഷം സേതു പതുക്കെ പറഞ്ഞു തുടങ്ങി .നാളെ ഞങ്ങൾ പോകുന്നില്ല ഇനി ഞങ്ങൾക്ക് ആ ടൗൺ വേണ്ട ഫ്ലാറ്റും വേണ്ട എൻറെ അമ്മ ഉറങ്ങുന്ന ഈ മണ്ണും മതി ഞങ്ങൾക്ക്.ഞങ്ങൾക്ക് ഏറ്റവും സന്തോഷം തരുന്ന എൻറെ ഈ വീടും എൻറെ അച്ഛനും മതി എൻറെ കൂടെ. പെട്ടെന്ന് അപ്പു എടുത്തടിച്ച വഴി പറഞ്ഞു അപ്പോൾ എൻറെ സ്കൂളോ !ഞാൻ ഇനി എവിടെ പഠിക്കും .സേതു പറഞ്ഞു നിന്നെ അമ്മുവിൻറെ സ്കൂളിൽ ചേർക്കാൻ ഇരിക്കുകയാണ് ഞാൻ. അതുകേട്ടപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു ആഹ്ലാദം അവൻ അനുഭവിച്ചു.അച്ഛൻറെ കണ്ണിൽനിന്ന് കണ്ണുനീർ പൊഴിയുന്നത് സേതു കണ്ടു .സന്തോഷ കണ്ണീരാണ് അത് എന്ന് സേതുവിന് മനസ്സിലായി . അന്നുരാത്രി സേതു വിന്ടെ മനസ്സിൽ തക്കാളി കൊലകളും പാവത്തെ കൂട്ടങ്ങളും അതിൻറെ കൂടെ തൻറെ അച്ഛൻ തന്നെ നോക്കി ചിരിക്കുന്നതുമായിരുന്നൂ. അപ്പുവിനെ മനസ്സിലോ സ്കൂളിൽ ചെന്ന് പുതിയ കൂട്ടുകാരുടെ ഒപ്പം അമ്മുവിൻറെ ഒപ്പം , ശ്വാസംമുട്ടിക്കുന്ന ഫ്ലാറ്റിൽ നിന്ന് മാറി നിറയെ ശ്വാസം കിട്ടുന്ന ഒരു പുതിയ ജീവിതം തുടങ്ങുന്നതിന്റെ സ്വപ്നമായിരുന്നു. അന്നത്തെ പാതിരാക്കാറ്റ് അച്ചാച്ചനെയും അപ്പുവിനെയും സേതുവിനെ യും തഴുകി കൊണ്ട് കടന്നുപോയി. എന്തെന്നില്ലാത്ത അനുഭൂതിയിൽ ആ കുടുംബം പുതിയൊരു പ്രഭാതത്തിനായി കാത്തിരിക്കുകയാണ്.ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന പാഠം മനസ്സിൽ ഉറപ്പിച്ചുകൊണ്ട്......

ഐശ്വര്യ വി എം
9 ഇ ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ