ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നിഴൽ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ നിഴൽ

അമ്മു എന്ന വിദ്യാർത്ഥി തന്റെ മുത്തശി പറഞ്ഞ കഥ തന്റെ കൂട്ടുകാർക്ക് പറഞ്ഞു കൊടുക്കാൻ തീരുമാനിച്ചു. അവൾ തന്റെ കൂട്ടുകാരുടെ അരികിൽ ചെന്ന് പറഞ്ഞു,'എടി എന്റെ മുത്തശ്ശി എനിക്കൊരു കഥ പറഞ്ഞു തന്നു. കഥയുടെ പേരാണ് കോവിഡ് 19. എന്ത് കോവിഡ് 19നോ അത് പണ്ടെങ്ങോ വന്ന വൈറസിൻറെ പേരല്ലേ. അതിലൊരു മിടുക്കി മറുചോദ്യം ചോദിച്ചു. അത് ശരിയാണ് എന്ന മട്ടിൽ അമ്മു തലയാട്ടി. എങ്കിൽ ആ കഥ പറയു കേൾക്കട്ടെ മറ്റൊരു വിദ്യാർഥിനി പറഞ്ഞു. 'ആ പറയാം ,പിന്നെ ഒരു കാര്യം ഇതിനെ അനുഭവകുറിപ്പെന്നും പറയാം കാരണം ഇതു മുത്തശ്ശിയുടെ ചെറുപ്പകാലത്തെ അനുഭവമല്ലെ'. അമ്മു കഥ പറയുന്നതിന് മുന്പായി പറഞ്ഞു. ആ ശരി പറയു മാളു എന്ന കുട്ടിക്ക് തിരക്കായി അമ്മു.പറയുന്നത് കേൾക്കാൻ. അങ്ങനെ അമ്മു കഥ പറഞ്ഞു തുടങ്ങി. കഥയെന്നു പൂർണമായി പറയാൻ പറ്റില്ല ഒരു അനുഭവകുറിപ്പാവുന്ന മുത്തശിയുടെ കഥ പറഞ്ഞു തുടങ്ങി എന്നും പറയാം. പണ്ട് കോവിഡ് 19 2019 ലാണ് ചൈനയിൽ ഉണ്ടാകുന്നത്. ഈ വൈറസ് നിരവധിപേരുടെ ജീവൻ ചൈനയിൽ നിന്നെടുത്തു. പതിയെ പതിയെ ഈ വൈറസ് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഇതിൽ ഇറ്റലിയുടെ നില അതിരൂക്ഷമായി. അവിടെയെല്ലാം വൻതോതിൽ അതായത് 1500 -ൽപരം ജനങ്ങൾ മരിച്ചു. പല രാജ്യങ്ങളിലും ലോക്ക് ഡൌൺ ആളുകൾ വീട്ടിൽമാത്രം കഴിയുക എന്നർത്ഥം. ഇത് നമ്മുടെ പല രാജ്യങ്ങളുടെ കഥ. ഇനി നമ്മുക്ക് നമ്മുടെ കേരളത്തിലേക്കു പോകാം. ആദ്യമെല്ലാം രോഗികളുടെ കാര്യത്തിൽ ഒന്നും രണ്ടും സ്ഥാനമായിരുന്നു കേരളത്തിന് ഇന്ത്യയിലെ വച്ച് നോക്കുമ്പോൾ. ഈ സന്ദർഭത്തിൽ പലരും തന്റെ കഴിവുകൾ ഉപയോഗിച്ച് പണം സംഭരിച്ച ,ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. അങ്ങനെ ഒത്തൊരുമയോടു തന്നെ നമ്മുടെ കേരളം കോവിഡ് 19 നെ അതിജീവിച്ചു. അത് എന്റെ അമ്മയും പറഞ്ഞിട്ടുണ്ട് ആപത്തു സമയത്തെല്ലാം കേരളജനം ഒന്നിച്ച് നിന്നിട്ടുണ്ടെന്ന് ജാതിയില്ലാതെ, മതമില്ലാതെ ആ പിന്നെ പറയു ....അമ്മു പറഞ്ഞു നിർത്തിയപ്പോൾ തന്നെ നിച്ചു പറഞ്ഞു. കഥയൊക്കെ കഴിഞ്ഞു നമ്മൾ അതിനെയും സഹകരണത്തോടെ ഒരുമയോടെ അതിജീവിക്കും എന്നതിന് തെളിവാണ് ഇതെല്ലാം. എടീ നിൻറെ കഥ കൊള്ളാം. ഇക്കാലത്തെ കൊറോണ നീ മുത്തശ്ശി കഥയായി മാറ്റിയെഴുതി. നീ എഴുതിയ ഈ കഥയിലേതു പോലെത്തന്നെ ഒരുമയോടെ ഈ കോവിഡ് 19 നെ നമ്മൾ അതിജീവിക്കും.

അപർണ കെ എം
8 എ ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ