ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ലിറ്റിൽകൈറ്റ്സ്/2019-20
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.സബ് ജില്ലാ ക്യാമ്പിലും ജില്ലാ ക്യാമ്പിലും ക്ലബ്ബ് അംഗങ്ങൾ മികച്ച പ്രകടനം കാഴ്ച വച്ചു.പ്യൂപ്പ എന്ന പേരിൽ ക്ലബ്ബ് അംഗങ്ങൾ ഡിജിറ്റൽ മാഗസീൻ തയാറാക്കി. 2019 ജനുവരി മാസത്തിൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ അടുത്ത വർഷത്തേക്കുള്ള അംഗങ്ങളെയും തിരഞ്ഞെടുത്തു. ജൂണിൽ തന്നെ അംഗങ്ങൾക്ക് ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. ഇപ്പോൾ എട്ടാം തരത്തിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ അംഗങ്ങളേയും തിരഞ്ഞെടുത്തു.