ഉള്ളടക്കത്തിലേക്ക് പോവുക

ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അലിഫ് അറബിക് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

النادى اللغة العربي

കേരളത്തിലെ സ്കൂളുകളിൽ അറബി പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി കാറ്ഫ് നു കീഴിൽ പ്രവർത്തിക്കുന്ന  ക്ലബ്ബാണ് അലിഫ് അറബിക് ക്ലബ് . അറബിക്  പഠനത്തിനു പുതിയ മാനങ്ങൾ നൽകിക്കൊണ്ട്  നിരവധി പരിപാടികൾ അലിഫ് ആസൂത്രണം ചെയ്യുന്നു. അറബിക് സാഹിത്യത്തിൽ നിന്നുള്ള പ്രമുഖ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കൽ, വായനാ  മത്സരങ്ങൾ, അലിഫ് ടാലൻറ് ടെസ്റ്റ്, അറബിക് കയ്യെഴുത്ത് മാഗസിൻ മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ, പ്രബന്ധ മത്സരങ്ങൾ, കവിത മത്സരങ്ങൾ, അധ്യാപക മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികൾ അലിഫിന്റെ  നേതൃത്വത്തിൽ നടപ്പാക്കുന്നു. കലോത്സവങ്ങൾക്ക് കുട്ടികളെ തയ്യാറാക്കാൻ ഇതിലൂടെ സാധിക്കുന്നു

ദേവധാർ അലിഫ് അറബിക് ക്ലബ് ലോക അറബി ഭാഷാദിനവുമായി ബന്ധപ്പെട്ട് നിർമിച്ച ഷോർട്ഫിലിം - പതിനെട്ട് - ആശയം സംവിധാനം ക്യാമറ അഭിനയം നിർമ്മാണം എല്ലാം ദേവധാറിലെ അധ്യാപകരും വിദ്യാർത്ഥികളും തന്നെ നിർവഹിച്ചു .

വേൾഡ് കപ്പ് ട്രീ

ഫിഫ വേൾഡ് കപ്പ് നോട നുബന്ധിച്ച്  അറബിക് ക്ലബ്  വേൾഡ് കപ്പ് ട്രീ തയ്യാറാക്കി.  വേൾഡ് കപ്പുമായി ബന്ധപ്പെട്ട വാക്കുകൾ കുട്ടികൾ മരത്തിൽ തൂക്കി