ലോകമെങ്ങും ജാഗ്രതയേറി.......
കൊറോണ മഹാമാരി നേരിടാനായി
ജീവനു പിന്നാലെ അലയുകയാണു
വെള്ളയുടുപ്പിട്ട മാലാഖമാർ .
കോവിഡെന്നയീ രാക്ഷസ രോഗം
ഭൂമിയിൽ സംഹാര നൃത്തമാടി
ചൈനയെ നക്കി തുടച്ചൊരീ രാക്ഷസി
ആർത്തിയാൽ വിറപൂണ്ടു നോക്കിടുന്നു.
അമേരിക്കയേയും ഇറ്റലിയേയും
തൻ കൈക്കുള്ളിലായി അമ്മാനമാടി
പനിയും ചുമയുമീ ശ്വാസതടസ്സവും
അവളെ മാടി വിളിച്ചിടുന്നു.
ഇന്ത്യ തൻ നായകർ നമ്മളെ കാക്കുന്നു
കൈക്കുഞ്ഞുങ്ങളെയെന്ന പോലെ
ഇന്ത്യൻ തന്നുടെ നിശ്ചയദാർഢ്യത്താൽ
കോവിഡും നിപ്പ പോൽ ഓടീടുന്നു.