വേനൽ


കരകവി‍ഞ്ഞൊഴുകുന്ന പുഴകളില്ല
ഇന്ന് നീരൊഴുക്കില്ലാത്ത ജലഭുമികൾ
തുള്ളി രസിക്കുന്ന മീനുകളില്ലിന്ന്
ദാഹജലത്തിനായ് അലയുന്നു

പച്ച പട്ടുവിരിക്കുവാനെന്തെ
മരങ്ങളിന്ന് മടിക്കാട്ടിടുന്നു
പാട്ടുപാടിയുണർത്തീടുവാനെന്തെ
കിളികളിന്നെത്തിടാൻ വൈകിടുന്നു

ജീവികളെല്ലാം അലയുന്നു ജലത്തിനായ്
എങ്ങുമില്ല ഒരു തുളളി വെളളം
എന്തിനായ് വേനലിക്രൂരതകാട്ടുന്നു

വേനലിൻ ക്രൂരമാം കണ്ണുകൾ
ചെടികളെയെല്ലാം കരിച്ചിടുന്നു
എന്തുതെറ്റെന്റെയി ഭൂമിചെയ്തു
എന്തിനായ് വേനൽ ദ്രോഹിക്കുന്നു

ജലനദികൾ നിറയുന്ന
നാടിന്റെ വരവിനായ്
കണ്ണീർ വറ്റിയ മിഴികളുമായി
ഞാൻ കാത്തിരിക്കുന്നു ‍
വരാതിരിക്കില്ല ആ നല്ല നാളുകൾ
ഇനിയെങ്കിലും.

 

ഗായത്രി ഗീരിഷ്
8 A ദീപ ഹൈസ്‍ക്കൂൾ കുഴിത്തൊളു
നെടുംകണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത