ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/പ്രവർത്തനങ്ങൾ/കൂടുതലറിയാം
തൂലികത്തുമ്പിൽ
തൂലികത്തുമ്പിനാൽ തീർക്കുന്ന വിസ്മയാക്ഷരങ്ങൾ ഒരു വിദ്യാർത്ഥിക്ക് ഉയർന്ന മാർക്ക് നേടിത്തരുക എന്നതിലുപരി അതവരുടെ ഭാവി സ്വപ്നങ്ങൾക്ക് വർണ്ണച്ചിറകുകളേകുന്നു....
മികച്ച കയ്യക്ഷരം ഒരാളുടെ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു, അത് മുന്നേറാനുള്ള ആത്മവിശ്വാസവും നൽകുന്നു.കുട്ടികളുടെ കയ്യക്ഷരം മെച്ചപ്പെടുത്തുന്നതിന് കാലിഗ്രാഫിയുടെ സഹായത്തോടെ പ്രത്യേക പരിശീലന പരിപാടി , വർക്ക് ബുക്ക്, ചാർട്ട്, ക്യാൻവാസ് ഉപയോഗിച്ചുള്ള പ്രത്യേക പരിശീലനം
"നന്നായി എഴുതി തുടങ്ങുക.....
നല്ല നാളേയ്ക്ക് വേണ്ടി".....
സർഗവസന്തം
വായനയുടെ വിസ്മയ ലോകത്തിലേക്ക് ഒരു യാത്ര
സാഹിത്യ ചർച്ചകൾ, സംവാദങ്ങൾ
സർഗാത്മക ആവിഷ്ക്കാരം .പ്രസംഗം. ഗാനം , തുടങ്ങിയ കലാ രംഗത്തെ കഴിവുകൾ പ്രകടിപ്പിക്കാനും പരിപോഷിപ്പിക്കാനും ഉള്ള അവസരം
അക്ഷര കിരണം
മാതൃഭാഷാ നൈപുണ്യം
അനായാസം വായന, എഴുത്ത്
സാഹിത്യ രചന പരിചയം
വായന സംസ്ക്കാരം
സർഗാത്മക രചന വൈഭവം
മീട്ടി സുബാനി
ഹിന്ദി മധുരവും ലളിതവുമാണ് എന്നതിനാലാണ് മീട്ടി സുബാനി എന്നു പറയുന്നത്.കേൾക്കുന്നതിലും സംസാരിക്കുന്നതിലും മധുരതരമായ ഭാഷയാണ് ഹിന്ദി. കുട്ടികൾ ഹിന്ദി എളുപ്പത്തിൽ മനസ്സിലാക്കുക സംസാരിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷയായി ഹിന്ദി അറിയപ്പെടുന്നു. ലോകത്ത് 150-ഓളം സർവകലാശാലകളിൽ ഹിന്ദി പഠിപ്പിക്കുന്നത് ഹിന്ദിയുടെ വർദ്ധിച്ചുവരുന്ന ഉപയോഗത്തെയും സ്വാധീനത്തെയും സൂചിപ്പിക്കുന്നു. . ഹിന്ദി ലളിതമായ ഭാഷയാണ് അത് പഠിക്കുന്നതിന് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. ലോകത്തിലെ വികസിത ഭാഷകളിൽ ഏറ്റവും സംഘടിത ഭാഷയാണ് ഹിന്ദി. രാഷ്ട്ര ഭാഷയോട് കുട്ടികളിൽ താല്പര്യം ഉണ്ടാക്കുക,വിവിധ പ്രവർത്തനങ്ങളിലൂടെ( ഗ്രൂപ്പ് ആക്ടിവിറ്റി ) ഹിന്ദി എളുപ്പത്തിൽ കുട്ടികളിലേക്ക് എത്തിക്കുക എന്നതാണ് നമ്മുടെ ഉദ്ദേശ്യം
അമ്മ വായന
അമ്മ വായന
ലൈബ്രറി പുസ്തകം സ്വീകരിച്ചു കൊണ്ട് 8G യിലെ ഫ്രേയ ബതൂലിന്റെ ഉമ്മ ശ്രീമതി. താഹിറ തുടക്കം കുറിച്ചു.
TEEN FIT
വയനാട് ഓർഫനേജ് ഹൈസ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ശാരീരിക ക്ഷമതയും സ്വയം പ്രതിരോധവും ആർജിച്ചെടുക്കുന്ന പദ്ധതി.
സമ്പൂർണ ആരോഗ്യം കൈവരിക്കുന്നതിനും നിലനിർത്തുന്നതിനും കായിക പ്രവർത്തനങ്ങൾ നിർബന്ധമാണ്. ആരോഗ്യമുള്ള ശരീരം, ശാന്തമായ മനസ്സ്, നല്ല പെരുമാറ്റം, സാമൂഹ്യ സേവനം, ശ്രദ്ധ, ആത്മവിശ്വാസം എന്നിവ നേടിയെടുക്കുന്നതിന് കായിക പ്രവർത്തനങ്ങൾ വലിയ പങ്ക് വഹിക്കുന്നു. ജീവിത ശൈലീ രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ് ഉണ്ടാവുകയുള്ളൂ. വെല്ലുവിളികളെ പ്രതിരോധിക്കാൻ ശരീരത്തെയും മനസിനെയും പ്രാപ്തമാക്കുന്നു
" വെള്ളിയേക്കാളും സ്വർണത്തേക്കാളും മഹത്തായ സമ്പാദ്യവും ധനവും ആണ് ഒരാളുടെ ആരോഗ്യം" - ഗാന്ധിജി
ശാസ്ത്രജാലിക
കുഞ്ഞുങ്ങളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്രകൗതുകം പരിപോഷിപ്പിക്കുന്നതിനും ആയി നിശ്ചിത കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് സയൻസ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ഗണിതശാസ്ത്ര ക്ലബ്ബ് എന്നിവ രൂപീകരിച്ചിട്ടുണ്ട്. പരീക്ഷണങ്ങൾ, ദിനാചരണ പ്രവർത്തനങ്ങൾ, ശാസ്ത്ര ക്വിസ്, എന്നിവയും നടത്തിപ്പോരുന്നു
കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തുന്നതിനും യുക്തിചിന്ത രൂപപ്പെടുത്തുന്നതിനും വേണ്ടിയാണ് സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഒരു വ്യക്തിയുടെ മനോഭാവത്തിലും ജീവിതത്തിലും ഉണ്ടാവേണ്ട വ്യക്തമായ ലക്ഷ്യ നിർമ്മിതിയാണ് ഇത്തരം കൂട്ടായ്മകൾ കൊണ്ട് വിഭാവനം ചെയ്യപ്പെടുന്നത്
വിദ്യാർത്ഥികളിൽ സാമൂഹിക അവബോധവും സാമൂഹികവും സാംസ്കാരികവുമായ പൈതൃകങ്ങളെ കുറിച്ചും സാമ്പത്തികമായ നിലപാടുകളെ കുറിച്ചും ഒക്കെ വ്യക്തമായ കാഴ്ചപ്പാട് ലഭിക്കുന്നതിനാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബ് ലക്ഷ്യമിടുന്നത്. നമ്മുടെ സ്കൂളിൽ മാപ്പ് നിർമ്മാണം ഗ്ലോബ് നിർമ്മാണം തുടങ്ങിയ വിവിധ പരിപാടികൾസാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ കീഴിൽ ആസൂത്രണം ചെയ്തിട്ടുണ്ട്
ഗണിതം കുട്ടികളുടെ ഇഷ്ട വിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ലരീതിയിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു, രസകരമായ പസിൽ, ഗെയിമുകൾ, ഗണിതാശയങ്ങൾ ഉപയോഗിച്ച് വിവിധ നിർമ്മിതികൾ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾക്ക് കൊടുത്തു വരുന്നു
EASY TALK
Enrich the learners to speak English with confidence.
Interactive sessions to make the children feel easy to talk English
GATE
പ്രതിഭാധനവും കഴിവുമുള്ള വിദ്യാഭ്യാസം (ഗേറ്റ് gifted and talented education), കഴിവുള്ളതും പ്രതിഭയുള്ളതുമായ തിരിച്ചറിയപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിൽ ഉപയോഗിക്കുന്ന പ്രത്യേക പരിശീലനങ്ങളുടെയും നടപടിക്രമങ്ങളുടെയും സിദ്ധാന്തങ്ങളുടെയും ഒരു വിശാലമായ ഗ്രൂപ്പാണ്. .
സമർത്ഥമായ വിദ്യാഭ്യാസത്തിന്റെ പ്രധാന സമീപനങ്ങൾ സമ്പുഷ്ടമാക്കലും ത്വരിതപ്പെടുത്തലുമാണ് ലക്ഷ്യം .
സമ്പുഷ്ടീകരണ പ്രോഗ്രാം അധികമായി ബന്ധപ്പെട്ട മെറ്റീരിയലുകളിലൂടെ പഠിപ്പിക്കുന്നു, എന്നാൽ മറ്റ് വിദ്യാർത്ഥികളുടെ അതേ നിരക്കിൽ വിദ്യാർത്ഥിയെ പാഠ്യപദ്ധതിയിലൂടെ വിദ്യാഭ്യാസ നടത്തുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ ഉപയോഗിക്കുന്ന പ്രത്യേക പരിശീലനങ്ങളുടെയും പഠന പ്രവർത്തനങ്ങളുടെയും സിദ്ധാന്തങ്ങളുടെയും ഒരു വിശാലമായ ഗ്രൂപ്പാണ്.
NMMSE
NTSE
WIPRO PROJECTS ASSOCIATED WITH HUMES EARTHIANE NGO
ഫീൽഡ് വിസിറ്റ്
ഇൻസ്റ്റിറ്റ്യൂഷണൽ വിസിറ്റ്
ക്വിസ് ടീം
പ്രൊജക്ട് ടീം
എന്നിവ Gate ലൂടെ നടത്തിവരുന്നു