ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

എതോ നിമിഷത്തിന്റെ
അ൪ദ്ധയാമത്തിൽ ഉയ൪ന്നു
വന്നൊരു മഹാമാരിയെ.....
നീ വന്നു വെന്നറിഞ്ഞു. അയ്യോ
‍ഞങ്ങൾ മുൾമുനയോടെ മാറി

ആകാശ പറവകളോടെ പാറി-
നടക്കേണ്ട ഞങ്ങളെ നീ വെറും
തടവിലാക്കി....ഒതുങ്ങി
ഒതുങ്ങി ആത്മധൈര്യം
പോലും ചോ‍ർന്നുപോയി.

വുഹാനിൽ നിന്നും ജനിച്ചു
ലോകങ്ങൾ താണ്ടി നടക്കുന്നു നീ
‍ഞങ്ങളോ വെറും തടവുകാർമാത്രം
ജീവനീ‍‍‍ർത്തുള്ളിയെ അഗ്നിയായ് മാറ്റി നീ

കൊറോണയെന്ന ഭീകരരൂപിയെ
രാജ്യപാലകരും പിന്നെ ലോകപാലകരും
മലാഖമാരാം നഴ്സുമാരും
രോഗവിമുക്തി നേടിത്തരും ഡോക്ടർമാരും
നമ്മെ കൈവിടാതെ പിടച്ചിടുന്നു
ഒന്നിച്ചിടും ഞങ്ങൾ കൈകോ‍ർത്തിടും
ഒന്നിച്ചു നേരിടും ഞങ്ങൾ മഹാമാരിയെ.....

ജാതിയില്ല മതങ്ങളില്ല
ഞങ്ങൾ ഒറ്റക്കെട്ടായ് പൊരുതി നിൽക്കും
ജാഗ്രതയോടെയിരിക്കും
കൊറോണയെന്ന വൈറസിനെ ഞങ്ങൾ
ലോകം കടത്തി പറ‍‍ഞ്ഞയക്കും.
 

ര‍ഞ്ജിമ കെ നായർ
IX E ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്.മുട്ടിൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത