ടെക്‌നിക്കൽ എച്ച്.എസ്.എസ് പെരിന്തൽമണ്ണ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വയനാദിനം

പെരിന്തൽമണ്ണ ഐ  എച്ച്. ആർ. ഡി. ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ, മലയാളദിനാഘോഷം, ഭരണഭാഷാ വാരാഘോഷം എന്നിവയോടനുബന്ധിച്ച് നവംബർ 1 മുതൽ 7 വരെ വിവിധ പരിപാടികൾ നടത്തി.

നവംബർ 1-ന് കുട്ടികൾക്ക് ഭരണ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തുകൊണ്ട് ആരംഭിച്ച പരിപാടികളുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ എസ്. ഷബീർ സർ നിർവ്വഹിച്ചു. അധ്യാപിക സൈന നാരായണൻ ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. തുടർന്ന് ഇരുവരും മലയാളഭാഷയുടെ പ്രാധാന്യത്തെയും ചരിത്രത്തെയും ഭാഷ ഉദ്ധരിക്കുന്നതിന്റെ ആവശ്യകതയേയും കുറിച്ച് കുട്ടികളോട് സംസാരിച്ചു. ആർട്സ് കോഡിനേറ്റർ ഇ. മീര, മലയാള അധ്യാപിക രോഹിണി എന്നിവർ വേദിയിൽ മലയാളകവിതാലാപനം നടത്തി. കുട്ടികൾക്കായുള്ള ഒരാഴ്ച നീളുന്ന വിവിധ മത്സരങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടാണ് ചടങ്ങ് അവസാനിപ്പിച്ചത്. തുടർന്ന് അന്നുതന്നെ മലയാളത്തിൽ മാത്രം സംസാരിക്കുന്നതിനുള്ള കുട്ടികളുടെ പ്രവീണ്യം നിർണ്ണയിക്കുന്ന മത്സരവും, കുട്ടികൾക്കായുള്ള മലയാള ഉപന്യാസ മത്സരവും, കവിതാ പാരായണ മത്സരവും നടത്തി.

തുടർന്ന് നവംബർ 2 വ്യാഴാഴ്ച കുട്ടികളുടെ മലയാളപത്രപാരായണമത്സരവുംമലയാള കൈയക്ഷര മത്സരവും നടത്തി.

നവംബർ 7- ന്, മലയാളഭാഷാ വാരാഘോഷങ്ങളുടെ സമാപന വേദിയിൽ വെച്ച് കുട്ടികൾക്കായുള്ള മലയാള പ്രസംഗമത്സരം നടത്തിക്കൊണ്ട് ഒരാഴ്ച നീണ്ടുനിന്ന പരിപാടികൾക്ക് അന്ത്യം കുറച്ചു.

രക്തദാന ക്യാമ്പ്

ബ്ലഡ് ഡോണർസ് കേരള പെരിന്തൽമണ്ണ താലൂക്കും IHRD പെരിന്തൽമണ്ണ ടെക്നിക്കൽ ഹയസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും പെരിന്തൽമണ്ണ ഗവർമെൻ്റ് ഐഎംഎ ബ്ലഡ്‌ ബാങ്കിൻ്റെ സഹകരണത്തോടെ  22-11-2023 ബുധനാഴ്ച  സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.