ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര/അക്ഷരവൃക്ഷം/മാലിന്യം
മാലിന്യം
മനുഷ്യൻ തന്റെ ഭാഗ്യമായ പ്രകൃതിയെ തന്റെ സുഖസൗകര്യങ്ങൾക്കായി ധാരാളം വ്യവ്യസായ ശാലകൾ നിർമ്മിച്ച് ദുഷിപ്പിക്കുന്നു. ഇപ്രകാരം പ്രകൃതി നൽകിയ ശുദ്ധജലം, ശുദ്ധവായു, ഹരീതാഭ, പരിശുദ്ധമായ ചുറ്റുപാട് ഇവയെല്ലാം നാം നഷ്ടപെടുത്തിയിരിക്കുന്നു. ഇന്ന് മലിനീകരണം എന്ന പ്രശ്നം ലോകത്തിലെ ജീവജാലങ്ങളുടെ ആരോഗ്യത്തിന് മുൻപിൽ ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു. മഹാമാരികൾ പടർന്നു പിടിക്കുന്നു. വായു മലിനീകരണം, എന്നതിന്റെ സ്വാധീനം മഹാ നഗരങ്ങളിൽ വളരെ കൂടുതലാണ് വായു മലിനീകരണത്തിന്റെ പ്രധാന കാരണം വർദ്ധിച്ചു വരുന്ന വ്യവസായ വൽക്കരണമാണ് .വ്യവസായ ശാലകളുടെ കുഴലിലൂടെ വരുന്ന പുക അന്തരീക്ഷത്തെ വിഷമയമാക്കുന്നു. വാഹനങ്ങളുടെ വർദ്ധനവും ഒരു കാരണമാണ്. അത് മൂലമുണ്ടാകുന്ന കാർബൺ മോണോക്‌സെെഡ് ശ്വാസതടസ്സത്തിനും ശ്വാസകോശ സംബന്ധ രോഗങ്ങൾക്കും കാരണമായി മാറിയിരിക്കുന്നു . റോഡുകളിലൂടെ ബഹളമുണ്ടാക്കി പായുന്ന വാഹനങ്ങളുടെ ശബ്ദം നമ്മുടെ ശ്രവണേന്ദ്രിയങ്ങളെ സ്വധീനിക്കുന്നു. ശബ്ദ മലിനീകരണത്തിന് ധ്വനിവർദ്ധക യന്ത്രങ്ങൾക്കും പങ്കുണ്ട്. മാലിന്യരഹിതമായ ഒരു ലോകസൃഷ്ടിക്ക് മനുഷ്യരാശിക്ക് പ്രേരണയേകാൻ ഈ കൊറോണ മഹാമാരി ഒരു നിമിത്തമാകുമെന്ന് പ്രതീക്ഷിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം