ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം

ഈ കാലഘട്ടത്തിൽ പ്രകൃതിയെ നമ്മൾ നശിപ്പിക്കുകയാണ്. നമ്മൾ ഓരോരുത്തരും ചിന്തിക്കുക പ്രകൃതിയില്ലെങ്കിൽ പിന്നെ നമ്മൾ ഇല്ലെന്നുള്ളത്. പ്രകൃതിയെ നമ്മൾ നശിപ്പിക്കുന്നതിന് എത്രയെത്ര ഉദാഹരണങ്ങളാണ് ഇപ്പോൾ തന്നെ. പ്ലാസ്റ്റിക് വലിച്ചെറിയുക, മരങ്ങൾ വെട്ടി നശിപ്പിക്കുക,വായുവും വെള്ളവും മണ്ണും പരിസരവും മലിനമാക്കുക അങ്ങനെ എത്രയെത്ര ....സഹികെട്ട പ്രകൃതിയുടെ തിരിച്ചടികൾ പ്രളയമായി മഹാമാരികളായി ലോകം അഭിമുഖീകരിക്കുകയാണ്.

പ്രകൃതിയെ നമ്മൾ സ്നേഹിക്കുക, അപ്പോൾ പ്രകൃതി നമ്മളെയും സ്നേഹിക്കും. ഈയിടയ്ക്ക് ഒരു നിയമം വന്നു. പ്ലാസ്റ്റിക് നിരോധനം. എന്നിട്ടും നമ്മൾ പ്ലാസ്റ്റിക് ഉപയോഗിക്കുന്നു, വലിച്ചെറിയുന്നു. ഇതാണ് നമ്മൾ മനുഷ്യർ.

ഹേ മനുഷ്യാ, നിങ്ങൾ ഒന്ന് ചിന്തിക്കൂ... പ്രകൃതിയുള്ളത് കൊണ്ടാണ് നമ്മൾ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. എന്തെന്നാൽ, നാം വിശപ്പ് സഹിക്കാനാവാതെ മരിച്ചു പോയേനെ. നമുക്ക് ഭക്ഷിക്കാൻ പഴങ്ങളും പച്ചക്കറിയും ശ്വസിക്കാൻ ശുദ്ധവായുവും കുടിക്കാൻ ശുദ്ധജലവും അവശേഷിക്കുന്നതു കൊണ്ടാണ് നമ്മൾ ഇപ്പോഴും നിലനിൽക്കുന്നത്. നമ്മൾ മരങ്ങളെ മാത്രമല്ല, നമ്മളെത്തന്നെയും നശിപ്പിക്കുന്നു എന്നതാണ് സത്യം. വൃക്ഷത്തിലുണ്ടാകുന്ന പഴങ്ങളിൽ വിഷം കുത്തിവെച്ച് നാം നമ്മളെ തന്നെ ഇല്ലാതാക്കുന്നു.

ഈ കഴിഞ്ഞ പ്രളയത്തിൽ വയനാട്ടിൽ മണ്ണിടിഞ്ഞു വീണത് എല്ലാവർക്കും അറിയാമല്ലോ. അതിനുള്ള കാരണം നമ്മൾ തന്നെയാണ്. എന്തെന്നാൽ, മരങ്ങൾ നിറഞ്ഞു നിന്നിരുന്ന പ്രദേശത്തെ മരങ്ങൾ വെട്ടിമാറ്റി.വൻതോതിൽ പാറക്കെട്ടുകൾ പൊട്ടിച്ചു മാറ്റി. പക്ഷെ അവിടെ മരങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ, മരത്തിന്റെ വേര് മണ്ണിനെ മുറുകെ പിടിച്ച് നിർത്തും. അപ്പോൾ മണ്ണിടിഞ്ഞ് വീഴുകയില്ല. അതു കൊണ്ടാണ് മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന് പറയുന്നത്.

പത്തു പുത്രന്മാർക്ക് തുല്യമാണ് ഒരു വൃക്ഷം എന്നാണ് പൗരാണികർപറഞ്ഞിട്ടുള്ളത്. മനുഷ്യനു മാത്രമല്ല ഈ ഭൂമി അവകാശപ്പെട്ടത് എന്നുള്ളത് മറ്റൊരു സത്യം. ഇന്ന് ഈ ഭൂമിയുടെ നിലനിൽപ്പിന് ഏറ്റവും ഭീഷണിയാകുന്നത് മനുഷ്യന്റെ ദുഷ്ചെയ്തികളാണ്. മണ്ണും വായുവും വെള്ളവും പരിസരവും മലിനമാക്കുന്നതിൽ നിന്നും മനുഷ്യൻ പിന്തിരിയണം. മനുഷ്യൻ അത്യാഗ്രഹം അവസാനിപ്പിക്കണം. മനുഷ്യൻ ഇന്ന് നിസ്സഹായതയോടെ അഭിമുഖീകരിക്കുന്ന മഹാമാരിയിൽ നിന്ന് കരകയറാൻ ഇതല്ലാതെ മറ്റ് മാർഗ്ഗമില്ല. ലോകാ സമസ്താ സുഖിനോ ഭവന്തു..

ഫാത്തിമ തമന്ന
8 ബി റ്റി റ്റി വി എച്ച് എസ് എസ്
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം