മറ്റ് ക്ലബ്ബുകൾ

സംസ്‌കൃതം ക്ലബ്ബ്

2021 - 2022 അധ്യയനവർഷത്തെ സ്കൂൾതല സംസ്കൃത ക്ലബിന്റെ പ്രവർത്തന റിപ്പോർട്ട്

2021 ഓഗസ്റ്റ് 23 ന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. അന്നപൂരണി ടീച്ചറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ (via google meet) സംസ്കൃത ക്ലബ് രൂപീകരിച്ചു. സെക്രട്ടറിയായി മാസ്റ്റർ. ഏകനാഥ് എസ്. കമ്മത്തിനെ തിരഞ്ഞെടുത്തു. 'മധുരവാണി' സംസ്കൃത സമിതിയുടെ നേതൃത്വത്തിൽ ഓൺലൈൻ മാധ്യമത്തിലൂടെ സംഭാഷണ പരിശീലനം നൽകിക്കൊണ്ടുള്ള ക്ലാസുകൾ തുടങ്ങി. ഓഗസ്റ്റ് 27 ന് സംസ്കൃത ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾതല സംസ്കൃതദിനാഘോഷം നടത്തി. ''സംപ്രതി വാർത്ത' ചീഫ് എഡിറ്റർ ശ്രീ. അയ്യമ്പുഴ ഹരികുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു. ഉപജില്ലാതലത്തിലും വിദ്യാഭ്യാസ ജില്ലാ തലത്തിലും  ജില്ലാതലത്തിലും നടന്ന സംസ്കൃതദിനാഘോഷ പരിപാടികളിലും വിദ്യാർത്ഥികൾ സജീവമായി പങ്കെടുക്കുകയും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ജൂൺ 5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പോസ്റ്ററുകൾ നിർമ്മിച്ചു. ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വായനാമത്സരം സംഘടിപ്പിച്ചു. വായനയുമായി ബന്ധപ്പെട്ട് കവിതാലാപനവും നടന്നു. ഓഗസ്റ്റ് 15 സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട് ദേശഭക്തിഗാനാലപനം നടത്തി. ജൂലായ് മാസം ഗുരുപൂർണിമാദിനം സമുചിതമായി നടത്തി. രാമായണ മാസാചരണോടനുബന്ധിച്ച് രാമായണ പ്രശ്നോത്തരി നടത്തി. സംപ്രതിവാർത്തയുടെ നേതൃത്വത്തിലും കെ. എസ്. ടി. എഫ്. ന്റെ നേതൃത്വത്തിലും നടന്ന സംസ്കൃതദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടികളിലും വിവിധ മത്സരയിനങ്ങളിലും വിവിധ വിദ്യാർത്ഥി പങ്കെടുത്തു. ക്ലബിന്റെ നേതൃത്വത്തിൽ USS പരീക്ഷക്ക് പരിശീലനം നൽകി. സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള പരിശീലനം നൽകി വരുന്നു. ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ട എല്ലാ സഹായവും ചെയ്തു തന്ന ഞങ്ങളുടെ പ്രിയങ്കരിയായ ഹെഡ്മിസ്ട്രസ് അന്നപൂരണി ടീച്ചർ, സംസ്കൃതാദ്ധ്യാപിക രമ ടീച്ചർ, വിദ്യാലയത്തിലെ സ്നേഹം നിറഞ്ഞ മറ്റദ്ധ്യാപകർ, വിദ്യാർത്ഥികൾ, എല്ലാവർക്കും സംസ്കൃത ക്ലബിന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ഏകനാഥ് എസ് കമ്മത്ത്

സെക്രട്ടറി

സ്കൂൾ സംസ്കൃത കൗൺസിൽ

അറബി ക്ലബ്ബ്

ടി ഡി എച്ച് എസ് എസ് ആലപ്പുഴ അറബി ക്ലബ്ബിൻറെ നേതൃത്വത്തിൽ  വായന വാരാചരണത്തിന് ഭാഗമായി വായന മത്സരം, ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, ലഹരി വിരുദ്ധ ദിനത്തിൽ പ്ലെക്കാർഡ് നിർമ്മാണം, ഗാന്ധി ജയന്തി ആഘോഷം,  ശിശു ദിനം, ഹിരോഷിമ നാഗസാക്കി ദിനം, എന്നിവ നടത്തി.അറബി ദിനത്തോടനുബന്ധിച്ച് ക്വിസ്സ് മത്സരവും ,പോസ്റ്റർ നിർമ്മാണം, അറബി പദ്യം ചൊല്ലൽ, പ്രസംഗം മറ്റ് അനുബന്ധ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി.

 
 





ഹിന്ദി ക്ലബ്ബ്

ആലപ്പുഴ TD H S S ൽ ഹിന്ദി ക്ലബ്ലി ന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു. കുട്ടികളിൽ ദേശീയ ഭാഷയായ ഹിന്ദിയിൽ താത്പര്യമുണ്ടാക്കാനും ഹിന്ദി ഭാഷ നല്ല രീതിയിൽ കൈകാര്യം ചെയ്യുവാനും കുട്ടികളെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് ഹിന്ദി ക്ലബ്ലിന്റെ ഉദ്യേശങ്ങൾ. കുട്ടികളുടെ സർഗ്ഗശേഷികളും വികസിപ്പിച്ചെടുക്കുക ഇതിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.

2021 - 2022 വർഷത്തെ ഹിന്ദി ക്ലബ്ബിന്റെ ഉത്ഘാടനം കോവിഡിന്റെ പശ്ചാത്തലത്തിൽ ഗൂഗിൾ മീറ്റ് വഴി നടന്നു. ക്ലബ്ബിന്റെ ഉത്ഘാടനം നമ്മുടെ സ്കൂളിൽ നിന്നും വിരമിച്ച ഹിന്ദി അധ്യാപികയായ ശ്രീമതി പ്രേമലത ടീച്ചർ നിർവ്വഹിച്ചു യോഗത്തിന്റെ അധ്യക്ഷ സ്കൂൾ H.M. ഇൻ ചാർജ്ജായ ശ്രീമതി പാർവ്വതി ടീച്ചർ ആയിരുന്നു ഹിന്ദി അധ്യാപകരായ ശ്രീ ബാലകൃഷണൻ, ശ്രീമതി ബിന്ദു , പ്രിയ തുടങ്ങിയവർ സന്നിഹിതരായിരുന്നു 10 യിൽ പഠിക്കുന്ന ഏക നാഥ് ആണ് അവതരണം നടത്തിയത് 10 A യിലെ ദേവീകൃഷ്ണ പ്രാർഥനയും വിഷ്ണു സ്വാഗതവും പറഞ്ഞു വിദ്യാർഥികളുടെ 'പല വിധ പരിപാടികളോടെ മീറ്റിംഗ് സമാപിച്ചു . പ്രമാണം:Sureeli hindi.pdf




ഹിന്ദി ക്ലബ്ലിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ ഹിന്ദിയിൽ നടത്തിവരുന്നു പ്രേംചന്ദ് ജയന്തി, സ്വാതന്ത്ര്യ ദിനം, ഹിന്ദി ദിനം തുടങ്ങിയ വയിൽ ഹിന്ദി പോസ്റ്റർ, കവിത, പ്രസംഗം, ക്വിസ് മത്സരങ്ങൾ അങ്ങനെ അനേകം പരിപാടികൾ കുട്ടികൾ അവതരിപ്പിക്കുന്നു

ഇതു കൂടാതെ കുട്ടികളിൽ ഹിന്ദിയോടുള്ള ആഭിമുഖ്യം ഉണ്ടാക്കുന്നതിന് 'സുരീലി ഹിന്ദി' യും നടത്തിവരുന്നു

ഇംഗ്ലീഷ് ക്ലബ്ബ്