കൊറോണ എന്നൊരു മഹാമാരി
ലോകരെ ആകെ ദുഖത്തിലാക്കി
ജോലിയും കൂലിയും ഒന്നുമില്ല
ജനങ്ങൾ ആകെ വലഞ്ഞീടുന്നു
എന്തൊരു രോഗമാണിതെൻ ഈശ്വരാ
രോഗികൾ കുന്നുകൂടീടുന്നു
ഊണും ഉറക്കവുമില്ലാതെ
ആരോഗ്യ പ്രവർത്തകർ ശ്രശ്രൂഷിക്കും
നേരായ് നമ്മെ വഴികാട്ടാൻ
ടീച്ചറമ്മ കൂടെയുണ്ട്
ലോക്ഡൗൺ അങ്ങു പ്രഖ്യാപിച്ചു
പോലീസുകാര-ങ്ങു കാവലായി
നാടാകെ ശുചീകരണവുമായി
ഫയർഫോഴ്സ് അങ്ങ് എത്തീടുന്നു
അന്നന്നത്തെ നേരത്തെ അന്നത്തിനായ്
പൊതു വിതരണ കേന്ദ്രങ്ങൾ സജ്ജമായി
നേരായ വാർത്തകൾ എത്തിക്കാനായ്
മാധ്യമ പ്രവർത്തകരെത്തീടുന്നു
ജില്ലകൾക്കാകെ നിർദേശവുമായി
മുഖ്യമന്ത്രി എത്തീടുന്നു
ലോകം മുഴുവനും ഒന്നായിട്ട്
ഈ രോഗത്തെ നമ്മൾ അതിജീവിക്കും.