ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന/അക്ഷരവൃക്ഷം/നല്ല മനുഷ്യർ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല മനുഷ്യർ

ഒരിടത്തു ഒരു കൊച്ചു ഗ്രാമം ഉണ്ടായിരുന്നു . അവിടുത്തെ ആളുകൾ നല്ല സന്തോഷത്തിലും സമാധാനത്തിലും താമസിച്ചു വന്നവർ ആയിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ കുറച്ചു മനുഷ്യർ വന്നു. അവരുടെ ജീവിതചര്യകൾ ആ ഗ്രാമത്തിലെ ജീവിതം വൃത്തിയില്ലാതാക്കുന്ന തരത്തിൽ ആയി . അങ്ങനെ കൊച്ചുകുടിലുകൾ മുതൽ കൊട്ടാരം പോലുള്ള വീടുകളിൽ കഴിഞ്ഞവർക്ക് പോലും അസുഖങ്ങൾ പിടിച്ചു കിടപ്പിലായി. അവിടുത്തെ ആളുകളുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കി കുറെ നല്ല മനുഷ്യർ അടുത്ത ഗ്രാമങ്ങളിൽനിന്നു വന്നു അവരെ ശുചിത്വത്തെക്കുറിച്ച് ബോധവാന്മാരാക്കി. അവിടുത്തെ ആളുകളെ അവർ ശുശ്രുഷിച്ചു. അസുഖം സാവധാനം ഭേദമായി . ഗ്രാമത്തിലെ എല്ലാവർക്കും സന്തോഷമായി. പിന്നീട് ഒരിക്കലും ഗ്രാമത്തെ വൃത്തിയില്ലാതാക്കുന്ന തരത്തിലുള്ള ജീവിതം നയിച്ചില്ല. അതോടെ ആ ഗ്രാമം സമ്പത്തും ആരോഗ്യവും കൊണ്ട് സമൃദ്ധിയുള്ളതായി.

ജസ്റ്റിൻ സി തോമസ്
7 A ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ