ടി.ഐ.സി.എച്ച്.എസ്. തിരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ടി.ഐ.സി.എച്ച്.എസ്. തിരൂർ
വിലാസം
തിരൂർ

പ‍യ്യനങ്ങാടി,തിരൂർ
,
676101
,
മലപ്പുറം ജില്ല
സ്ഥാപിതം1980
വിവരങ്ങൾ
ഫോൺ9961220000
ഇമെയിൽhrticss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19108 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅൺഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനജീബ് പി പരീദ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





== ചരിത്രം ==

         1980 ടി. ഐ .സി സെക്കണ്ടറി സ്കൂളിന്റെ  ചരിത്രത്തിലെ അവിസ്മരണീയമായ ഒരു വർഷമാണ്. തിരുരിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ ടി.ഐ.സി. സെക്കണ്ടറി സ്കൂൾ ആലേഖനം  ചെയ്യപ്പെട്ടത് ഈ വർഷത്തിലാണ്.
         കേരളത്തിലെ പൊതു വിദ്യഭ്യാസ അന്തരീക്ഷം കലങ്ങി മറിയുകയും പ്രബുദ്ധരായ രക്ഷിതാക്കൾ നിലവാരമുള്ള വിദ്യഭ്യാസ സാഹചര്യം ആഗ്രഹിക്കുകയും ചെയ്തു കൊണ്ടിരുന്ന കാലമായിരുന്നു അത്. 1980 ൻറെ തുടക്കത്തിൽ പയ്യനങ്ങാടി കോട്ട് ജുമാമസ്ജിദിന് സമീപം ഒരു വാടക വീട്ടിൽ ആയിരുന്നു സ്കൂളിന്റെ തുടക്കം. പ്രി പ്രൈമറി വിഭാഗവും എട്ടാം ക്ലാസ്സുമാണ് ആദ്യവർഷം ആരംഭിച്ചത്. സ്കൂളിന്റെ ചരിത്രം ഈ പ്രദേശത്തിന്റെ സാമൂഹ്യ നവോഥാനവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. സ്വാതന്ത്രസമരത്തിന്റെ സമുജ്വലമായ സ്മരണകളുടെ തീരൂർ നവോഥാനത്തിൻറെ നാനാവിധ ചിന്തകൾക് വളക്കൂറുള്ള മണ്ണായിരുന്നു. സ്വതന്ത്രനാന്തരം വിവിധ മേഘലകളിലുണ്ടായ  പുത്തനുണർവുകൾ വിദ്യഭ്യാസ രംഗത്തും പ്രകടമായി. ഈ സാമൂഹ്യാന്തരീക്ഷത്തിന്റെ പ്രചോദനമായിരുന്നു സ്കൂളിന്റെ പിറവിയെ സ്വധീനിച്ച മുഖ്യഘടകം. 1974 ൽ നടന്ന ജമാഹത്തെ ഇസ്ലാമി മധ്യമേഖലാ സമ്മേളന നാഗരിയായ പയ്യനങ്ങാടി ആറളം വയലാണ് യാദൃശ്ചികമെന്നോണം പിന്നീട് ടി .ഐ .സി സ്കൂളിന്റെ മടിത്തട്ടിലായിമാറിയത്.
         
         തിരുരിലെയും പരിസര പ്രദേശങ്ങളിലേയും വിദ്യഭ്യാസ തല്പരരും ഉത്സാഹശീലരും സേവനോല്സുകരുമായിരുന്ന ഒരു സംഗം ജമാഹത് പ്രവർത്തകരുടെ ത്യാഗപൂർണമായ പരിശ്രമഫലമായാണ് ഈ വിദ്യാഭ്യാസ സ്ഥപനം രൂപം കൊള്ളുന്നത്. 1970 കളിൽ തീരൂർ സിറ്റി ജംക്ഷനിൽ ജ. കെ അബുബക്കർ സാഹിബിന്റെ വാണിജ്യ സ്ഥാപനം കേന്ദ്രീകരിച് ആദർശ ബന്ധുക്കളായ ഒരു സംഗം ആളുകൾ വൈകുന്നേരങ്ങളിൽ ഒത്തു ചേരുക പതിവായിരുന്നു.മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ, പ്രത്യേകിച്ച് സെക്കണ്ടറി വിദ്യാഭ്യാസം പോലും പൂർത്തിയാകും മുൻപുള്ള മുസ്ലിം വിദ്യാർത്ഥികളുടെ വലിയ അളവിലുള്ള കൊഴിഞ്ഞുപോക്ക്, വിദ്യാലയങ്ങളുടെയും വിദ്യഭ്യാസ സൗകര്യങ്ങളുടെയും അപര്യപ്തത തുടങ്ങിയവയെല്ലാം അവരുടെ ചർച്ചക് വിഷയങ്ങളായി. പൊതുവിദ്യഭ്യാസത്തോടപ്പം ധാർമ്മിക ശിക്ഷണ ശീലങ്ങൾ കുടി അഭ്യസിപ്പിക്കുന്ന ഒരു വിദ്യഭ്യാസ സ്ഥാപനം തുടങ്ങണം എന്ന ആശയം രൂപപ്പെടുന്നത് ഈ പശ്ചാതലത്തിലാണ്.
         കോട്ട് ബാവസാഹിബ്, എം . അബ്ദുറഹിമാൻ സാഹിബ് കന്മനം, അബ്ദുൽ ജബ്ബാർ മൗലവി, കെ .പി .ഓ മൊയ്‌ദീൻ കുട്ടി ഹാജി, മുളിയത്തിൽ കുഞ്ഞാലൻ കുട്ടി ഹാജി, സി .വി ഉമർ സാഹിബ്, ചമ്രവട്ട  അലവി ഹാജി, എം അബ്ദുൽ അസീസ് സാഹിബ് മുത്തൂർ, കുഞ്ഞവരാണ്  കുട്ടി മാസ്റ്റർ ആലിൻചുവട്, തലക്കടത്തൂർ സ്വദേശികളായ പി . മൊയ്‌ദീൻ കുട്ടി സാഹിബ്, ഇ അബുസാഹിബ് എന്നിവരായിരുന്നു ടി .ഐ.സി സെക്കണ്ടറി സ്കൂൾ എന്ന ആശയത്തിന് രൂപഭാവം നൽകിയ ആദ്യകാലഇതൊരു ചെറിയ തിരുത്താണ്

ഈ പ്രവർത്തകർ. അവരുടെ ഇശ്ചാശക്തിയും, നിശ്ചയ ദാര്ഢ്യവുംകൊണ്ടാണ് സ്കൂൾ യാഥാർത്യമായത്. ആദ്യകാലത്ത് സ്കൂളിന്റെ പാഠ്യപദ്ധതി തയ്യറാക്കുന്നതിലും സ്കൂൾ ക്രമപ്പെടുത്തുന്നതിലും ജ . കോയാമു സാഹിബിന്റെ (പൊന്മുണ്ടം)സാരഥ്യം പ്രത്യേകം സ്മരണീയമാണ്.

          1979 ൽ പി . മൊയ്ദീൻകുട്ടി സാഹിബ്, എം കോയാമു സാഹിബ്, എം .അബ്ദുറഹിമാൻ സാഹിബ് എന്നിവർ ഭാരവാഹികൾ ആയി രൂപീകരിച്ച കമ്മിറ്റിയാണ് സ്കൂൾ പ്രവർത്തനങ്ങൾക് തുടക്കം കുറിച്ചത്. പിന്നീട് ഔപചാരികമായി നിലവിൽ വന്ന തീരൂർ ഇസ്ലാമിക സെന്റർ ട്രസ്റ്റിന്റെ കഠിനപരിശ്രമ ഫലമായി രണ്ടേമുക്കാൽ ഏക്കർ ഭൂമി പലഘട്ടങ്ങളിലായി ഉദാരമതികളുടെ നിർലോഭമായ സഹായത്തോടെ വാങ്ങിച്ചു.കൂടാതെ കോട്ട് ബാവസാഹിബിന്റെ മാതാവിന്റെ സ്വത്തിൽ നിന്നും വഖഫ് ഇനത്തിൽ ലഭിച്ച ഒന്നേകാൽ ഏക്കർ സ്ഥലവുമടക്കം നാല് ഏക്കറോളം ഭൂമി സ്കൂളിന് സ്വന്തമായുണ്ട്.
         1981 ൽ മൂന്ന് ക്ലാസ് റൂമുകളും ഓഫീസും ഉൾകൊള്ളുന്ന പ്രഥമ കെട്ടിടത്തിന്റെ പണി പൂർത്തീകരിച് സ്കൂൾ സ്വന്തം സ്ഥലത്തേക്കു മാറി. 1985 ൽ ജമാഹത്തെ ഇസ്ലാമി കേരള അമീർ കെ.സി അബ്ദുല്ല മൗലവി പ്രധാന കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു എങ്കിലും പിന്നീടും ദീർഘകാലം ഓലഷെഡ്ഡ്കളിലായിരുന്നു ക്ലാസുകൾ പ്രവർത്തിച്ചിരുന്നത് രണ്ട് ദശവര്ഷത്തിലേറെ കാലം, മെച്ചപ്പെട്ട പൊതു വിദ്യഭ്യാസത്തോടപ്പം ധാർമിക ശിക്ഷണങ്ങൾക് ഊന്നൽ നൽകികൊണ്ടുള്ള പഞ്ചവത്സര സെക്കണ്ടറി കോഴ്സ് ആണ് തുടർന്ന് പോന്നത്. 2003 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. അന്ന് മുതൽ എസ് .സി.ഇ ആർ . ടി സിലബസിനോടപ്പം വിദ്യകൗൺസിൽ പാഠ്യപദ്ധതിയും സാമാന്യയിപ്പിച് കൊണ്ടാണ്  സ്കൂൾ പ്രവർത്തിച്ച വരുന്നത്. രക്ഷിതാക്കളുടെ നിരന്തര ആവശ്യം പരിഗണിച്ച കൊണ്ട് 2009 ൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കുകയും വൈകാതെ മോണ്ടിസോറിക് തുടക്കം കുറിക്കുകയും ചെയ്യുകയുണ്ടായി. ഇന്ന് ആയിരത്തോളം വിദ്യാർത്ഥികൾ പഠനം നടത്തുന്നുണ്ട് വിദ്യാർത്ഥികളുടെ യാത്ര സൗകര്യങ്ങൾക് വേണ്ടി എട്ട് വാഹനങ്ങൾ സ്വന്തമായിട്ടുണ്ട്. അധ്യാപകരുമായി എഴുപതോളം പേര് സ്കൂളിൽ ഇപ്പോൾ സേവനം അനുഷ്ടിച്ചുകൊണ്ടിരിക്കുന്നു.
         മുണ്ടേക്കാട് സൈനുദ്ധീൻ എന്ന കുഞ്ഞിപ്പ സാഹിബ്, ഡോക്ടർ അബ്ദുൽ നാസർ കുരിക്കൾ, കുറ്റൂർ സൈതാലികുട്ടി ഹാജി, കോട്ടയിൽ ഇബ്രാഹിം സാഹിബ്. തുടങ്ങിയവർ സ്കൂളിന്റെ ചരിത്രത്തിൽ പ്രത്യേകം സ്മരണീയരാണ്. വി.കെ . അബുബക്കർ മാസ്റ്റർ, എൻ.കെ ബാവാമാസ്റ്റർ എന്നിവർ ജീവിതത്തിന്റെ വലിയൊരു ഭാഗം ക്ലേശങ്ങൾ സഹിച്ച സ്കൂളിനെ നയിച്ച ഗുരുവര്യന്മാരാണ്. സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ ആയിരുന്ന റാഫി അഹമ്മദ് നെ കൂടാതെ മുഹമ്മദ് കുട്ടി മാസ്റ്റർ രണ്ടത്താണി, മുഹമ്മദ് മുസ്തഫ ശാന്തപുരം തുടങ്ങിയവർ പ്രസ്തുത സ്ഥാനം അലങ്കരിച്ച മഹത് വ്യക്തികളാണ്.ധാർമിക വിശുദ്ധി മുറുകെ പിടിച്ച നാട്ടിലും ലോകത്തിന്റെ നാനാ ഭാഗങ്ങളിലും സേവനം അനുഷ്ഠിച്ചുകൊണ്ടിരുക്കുന്ന തലമുറകളെ വാർത്തെടുക്കുന്നതിൽ സ്തുത്യർഹമായ പങ്ക് വഹിച്ച ആദരണീയരായ ആദ്യഭകരുടെ നിസ്വർത്ഥ സേവനം ഈ അവസരത്തിൽ പ്രത്യേകം ഓർക്കുകയാണ്. സ്കൂളിന്റെ പിറവിയിലും നാളിതുവരെയുള്ള പുരോഗതിയിലും അനേകം മഹത് വ്യക്തികളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും സഹായ സഹകരണങ്ങളും ലഭിക്കുകയുണ്ടായി. അവരുടെ എല്ലാം പേരുകൾ ഇവിടെ പരാമർശിക്കാൻ കഴിഞ്ഞിട്ടില്ല.
          2010 മുതൽ ട്രസ്റ്റ് രൂപം നൽകിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക് മേൽനോട്ടം വഹിക്കുന്നത്.
                                            



          പാഠൃതര പ്രവര്ത്തനങള്ക്ക് വലിയ പ്രാധാനൃം നല്കുന്ന ഒരു വിദ്യാലയമാണ് ടി. ഐ .സി .എസ്.എസ്. എടുത്തുപറയേണ്ട ഒരു പാടുപാഠൃതര പ്രവരര്ത്തനങള് ഇവിടെയുണ്ട് അവയില് ചിലത് താഴെ ചേര്ക്കുന്നു.
      •	ഡെയ് ലി അസ്സംബ്ളി.

എല്ലാ ദിവസവും സ്കുള് അസംബ്ലി കുടുന്നു.പ്രാര്ത്ഥന,പ്രതിജ്ഞ ശേഷം പത്രവായന എല്ലാ ദിവസവും ഓരോ പഴഞ്ജല്ല്,മഹത്വചനം,മൂന്നു ക്യിസ് ചോദൃങളും ഉത്തരങളും,പുസ്തകവായന,പദൃം ചൊല്ലല് മുതലായവ ഉള്പ്പെടുത്തിയിരിക്കുന്നു.

      •	ബോറ്ഡുകള്.

അസംബ്ളിയില് ദിവസേന വായിക്കുന്ന ഹെഡ് ലൈന്സ്,പഴഞ്ജല്ല് ,മഹത്വചനം,മൂന്നു ക്യിസ് ചോദൃങളും ഉത്തരങളും എഴുതിവയ്ക്കുന്നു. പ്രധാനപ്പെട്ട ദിനാചരണങളും എഴുതിവയ്ക്കുന്നു.

      •	ക്ലാസ് മാഗസിന്.
      •	വിദ്യാരംഗം കലാ സാഹിത്യ വേദി.
      •	ക്ലബ്ബ് പ്രവര്ത്തനങ്ങള്.

പാഠൃതര പ്രവര്ത്തനങളില് പ്രാധാനൃമര്ഹിക്കുന്നതാണ് ക്ളബ്ബുകളുടെ പ്രവര്ത്തനം. കുട്ടികളുടെ സര് വതോന്മുഖമായ കഴിവുകളെ പരിപ്പോഷിപ്പിക്കുന്നതില് ക്ളബ്ബുകള്ക്ക് നല്ലൊരു പഃക് വഹിക്കാനുണ്ട്.സയന്സ്,ഹെല്ത്ത്,സോഷൃല് സ്ററടിസ്, ഐ ടി, മാത്സ്,ലാംഗേജ്, ട്രാഫിക്ക് തുടങിയ ക്ളബ്ബുകളും സ്കുളില് സജീവമാണ്.

      •	ഡെയ് ലി അസൈന്മെന്റ്.

ഡെയ് ലി അസൈന്മെന്റ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് 10-)ക്ലാസ് കുട്ടികള്ക്ക് വേണ്ടി ദിവസവും വൈകുന്നേരം നടത്തുന്ന പ്രതൃക പരിക്ഷയാണ്.പത്തു മാര്ക്കിന്െ ഒരു ചോദ്യപേപ്പര് കുട്ടികള്ക്ക് കൊടുത്ത് സ്കുളിന്െ മുന്വശത്തെ മുററത്ത് ഓരോ കസേരയില് ഇരുന്ന് 30 മിനുററ് പരീക്ഷ എഴുതുന്നു. പത്തു വിഷയവും കഴിഞ്ഞാല് എററവും കുടുതല് സ്കോര് നേടിയ കുട്ടിയെ സമ്മാനം നല്കി ആദരിക്കുന്നതോടൊപ്പം മോശമായ സ്കോര് നേടിയ കുട്ടികള്ക്ക് അവരുടെ കഴിവുകള് പുറത്തെടുക്കാന് അവസരം നല്കുന്നു. കുടാതെ അവര്ക്ക് വേണ്ട നിര്ദ്ദേശങളും അദ്യാപകര് നല്കുന്നു.ഇത് ജൂണ് മാസം രണ്ടാമത്തെ ആഴ്ചതുടങി ഫെബ്രുവരി മാസം വരെ നീണ്ടു നില്ക്കുന്നു.

      •	ഗാറ്ഡന് പാറ്ട്ടി.

വര്ഷത്തിലെരിക്കല് ഒരു പ്രവര്ത്തി ദിവസം സ്കുള് സമയത്ത് മുഴുവന് കുട്ടികളെയും പ്രകൃതി മനോഹരമായ ഒരു സ്ഥലത്തേക്ക് കൊണ്ടു പോയി വിദ്യര്ത്ഥികളും,അദ്ധൃാപകരുമെല്ലാം വൈകുന്നേരം വരെ കളികള്,പാട്ട്, ഡാന്സ് മുതലായവയുമായി ഉല്ലസ്സിച്ചതിരിച്ചുവരുന്നു.

      •	ക്യിസ്സ് .

എല്ലാ ദിവസവുംഅസംബ്ളിയില് കൊടുക്കുന്ന മൂന്നു ക്യിസ് ചോദൃങളില് നിന്നും തിരഞ്ഞെരുത്ത എട്ടു ചോദൃങളും രണ്ടു ചോദൃങള് കുട്ടികള് അനേഷിച്ചു കണ്ടത്തേണ്ടതുമായ രീതിയില് പത്തു ചോദൃങള് മാസത്തീല് രണ്ടു തവണ ക്യിസ് ബോര്ഡില് പ്രദര്ശിപ്പിക്കുന്നു. താല്പരൃമുളള കുട്ടികള് ഉത്തരങള് കണ്ടത്തി നിശ്ചിത തിയ്യതിക്കു മുന്പായി ഉത്തരപ്പെട്ടിയില് നിക്ഷേപിക്കുന്നു.വിജയീകളെ കണ്ടെതതി സമമാനം നല്കുനനു. കുടികളുടെ ജനറല് നോളജ് വര്ദികകാന് ഇതു വളരെ സഹായകമാണ്.

ഭൗതികസൗകര്യങ്ങൾ

1.ഇൻഡോർ സ്റ്റേഡിയം

2.ഫുട്ബോൾ ഗ്രൗണ്ട്

3.ബാഡ്മിൻടോൺ കോർട്ട്

4.കാന്റീൻ

5.സ്മാർട്ട് ക്ലാസ്

6.സ്കൂൾ ട്രാൻസ്‌പോർട്

7.ഹരിത ക്ലബ്

8.ലൈബ്രറി

9.ലബോറട്ടറി

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ്

1.ഹെൽത്ത് & സയൻസ് ക്ലബ്ബ്

2.സോഷ്യൽ സയൻസ് ക്ലബ്ബ്

3.വിദ്യാരംഗം കലാസാഹിത്യ വേദി

4.ഐ.ടി.ക്ലബ്ബ്

5.വർക്ക് എക്സ്പിരിയൻസ് ക്ലബ്ബ്

6.ലാംഗോജ് ക്ലബ്ബ്

7.സോഷ്യൽ സർവ്വീസ് ക്ലബ്ബ്

8.ഹരിത ക്ലബ്ബ്

9.ആന്റിടൊബാക്കോ ക്ലബ്ബ്

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

Map

"https://schoolwiki.in/index.php?title=ടി.ഐ.സി.എച്ച്.എസ്._തിരൂർ&oldid=2537425" എന്ന താളിൽനിന്ന് ശേഖരിച്ചത്