ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ ഹിരോഷിമ നാഗസാക്കി ദിനം 2025
ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു
ടി.ഐ.എച്ച്.എസ്. എസ് ഹയർ സെക്കൻഡറി സ്കൂളിലെ എൽ.പി വിഭാഗത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ലോക മന:സാക്ഷിയെ ഞെട്ടിച്ച കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ നാഗസാക്കി ദിനം. സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും ഹിരോഷിമയിലെയും നാഗസാക്കിയിലെയും ബോംബ് ആക്രമണത്തിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി എൽ.പി വിഭാഗം വിദ്യാർത്ഥികൾ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.

