ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ സാഹിത്യമരം
കണ്ണിനു കുളിർമയേകി സാഹിത്യമരം
കുട്ടികൾക്ക് ഏറെ കൗതുകമുണർത്തിയ പരിപാടിയായിരുന്നു സാഹിത്യമരം നിർമ്മാണം. മലയാളത്തിലെ സാഹിത്യക്കാരന്മാരുടെ ഫോട്ടോകളും അതിനു താഴെ അവരുടെ കൃതികളും ഉൾപ്പെടുത്തി കൊണ്ടാണ് സാഹിത്യമരം നിർമ്മിച്ചത്. മലയാള സാഹിത്യത്തെ അടുത്തറിയുവാനും മലയാള സാഹിത്യക്കാരന്മാരെ പരിചയപ്പെടാനും ഈ പരിപാടി ഏറെ സഹായകരമായി . സാഹിത്യത്തെ ഒരു വൃക്ഷമായി മാറ്റുകയും മലയാള സാഹിത്യത്തിനു സംഭാവന നൽകിയ എഴുത്തുക്കാരെ ശാഖകളായി കല്പിക്കുകയും ചെയ്തു. മലയാള അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ തയ്യാറാക്കിയ സാഹിത്യ മരം സ്കൂളിലെ മികച്ച ഒരു പ്രവർത്തനമായി മാറി.

