ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം 2025

Schoolwiki സംരംഭത്തിൽ നിന്ന്

2025 26 വർഷത്തെ പ്രവേശനോത്സവം പ്രൗഢഗംഭീരമായി സ്കൂൾ അങ്കണത്തിൽ


2025 26 വർഷത്തെ പ്രവേശനോത്സവം പ്രൗഢഗംഭീരമായി സ്കൂൾ അങ്കണത്തിൽ നടത്തി.രാവിലെ തന്നെ കുട്ടികളെല്ലാവരും സ്കൂളിൽ എത്തി. ആദ്യമായി സ്കൂളിൽ വന്ന കുരുന്നുകളെ ബലൂണുകൾ നൽകി വരവേറ്റു.പത്തുമണിക്ക് തന്നെ ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു, പ്രാർത്ഥനയ്ക്ക് ശേഷം ഹെഡ്മാസ്റ്റർ അനിൽകുമാർ സാർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻറ് മുഹമ്മദ് അൻവർ അധ്യക്ഷത വഹിച്ചു, മാനേജർ അബ്ദുല്ല ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു, ജമാഅത്ത് സെക്രട്ടറി മുഹമ്മദ് ബഷീർ പ്രിൻസിപ്പാൾ അബ്ദുള്ള കുഞ്ഞി പിടിഎ വൈസ് പ്രസിഡൻറ് മുഹമ്മദ് അസ്ലം മദർ pta പ്രസിഡൻറ് നസീബ എന്നിവർ ആശംസ പ്രസംഗം നടത്തി.സ്റ്റാഫ്‌ സെക്രട്ടറി ശ്രീ ബിനോ ജോസഫ് നന്ദിയും പറഞ്ഞു ശേഷം കുട്ടികളുടെ കലാപരിപാടികൾ നടന്നു. കുട്ടികൾ പരിപാടികൾ വളരെ ആകാംക്ഷയോടും ഉത്സാഹത്തോടെയും വീക്ഷിച്ചു.കുട്ടികൾക്കുള്ള ബാഗും പുസ്തകവും ബാഡ്ജും വിതരണം ചെയ്തു. ഒരു മണിയോടുകൂടി പായസം കുടിച്ച് കുട്ടികൾ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി.