ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൈവിധ്യമർന്നതാക്കാൻ സയൻസ് ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും സംയുക്തമായി നടത്തിയ സസ്യപ്രദർശനം സഹായിച്ചു. പരിസ്ഥിതിദിനം ഉദ്ഘാടനം ചെയ്ത് HM അനിൽകുമാർ സാർ കുട്ടികളോട് സംസാരിച്ചു .പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തുകൊണ്ട് പരിസ്ഥിതിയുടെ പ്രാധാന്യം കുട്ടികളെ ഒന്നുകൂടി ഓർമിപ്പിച്ചു. വിവിധ സസ്യങ്ങളുടെ നാടൻ പേരും ശാസ്ത്രീയ നാമവും ഉൾപ്പെടുത്തി നടത്തിയ സസ്യപ്രദർശനം കുട്ടികളിൽ കൗതുകം ഉളവാക്കി.HM അനിൽകുമാർ സാർ കുട്ടികളോടൊപ്പം പരിസ്ഥിതി ദിന പ്രതിജ്ഞ ഏറ്റുചൊല്ലുന്നു