ടി.ഐ.എം.എൽ.പി.എസ്. ആലത്തിയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1937 കാലഘട്ടത്തിൽ മദ്രസയായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റ പൂർണമായ നാമേേധയം താജൂൽ ഇഖ്വവാൻ മദ്രസ്സ ലോവർ പ്രൈമറി സ്കൂൾ എന്നാണ്.1941-ൽ ഈ മദ്രസ്സ വീദ്യാലയമായി പ്രവർത്തിച്ചു തുടങ്ങി.എട്ടു ഡിവിഷനായി പ്രവർത്തിച്ചു വന്നു.ഈ വിദ്യാലയത്തിന്റ മാനേജർ പരേതനായ കു‍‍‍‍‍ഞ്ഞൂട്ടി മാഷ് അവർകളാണ്. ഈ വിദ്യാലയത്തിലെ ആദ്യത്തെ എച്ച്.എം കു‍ഞ്ഞി ബാവ ​മാസ്റ്ററും ആകുന്നു.ധാരാളം അധ്യാപകർ ഈ വിദ്യാലയത്തിൽ നിന്നും സേവനം ചെയ്യുകയും പി.എസ്.സി മുഖേന സഥലം മാറി പോവുകയും സേവനകാലം പുർത്തിയാക്കി റിട്ടേയറായി പോവുകയും ചെയ്യുകയുണ്ടായി.തുടർന്ന് കുട്ടൻ മാഷ്,നാരായണൻ മാഷ്,പത്മാവതിടീച്ചർ, ഹലീമബീവി ടീച്ചർ,ശ്രീലത ടീച്ചർ തുടങ്ങിയവർ ഈ വാദ്യാലയത്തിലെ സാരഥികളായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.ഇപ്പോൾ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപിക ശ്രീമതി എ.വി.ലിസ്സി ടീച്ചറാണ്.ഇവിടെ 118 കു ട്ടികൾ അധ്യായനം നടത്തുന്നു‍‍‍‍‍‍ണ്ട്.