ഉള്ളടക്കത്തിലേക്ക് പോവുക

ടി.എസ്.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2026-27

2026 -27 അധ്യയനവർഷം ജൂൺ ഒന്നിന്  ആരംഭിച്ചു. ഇതോടനുബന്ധിച്ച് വളരെ വിപുലമായ രീതിയിൽ പ്രവേശനോത്സവം നടത്തി.

വാർഡ് മെമ്പർ ശ്രീ. ശിവദാസൻ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ. ശിഹാബ് മംഗലശ്ശേരി ചടങ്ങിന് അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. അബ്ദുറഹിമാൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

പി ടി എ പ്രസിഡണ്ട് ശ്രീ. ശിഹാബ് മംഗലശ്ശേരി പ്രവേശനോത്സവ ചടങ്ങിന് അധ്യക്ഷം വഹിക്കുന്നു
2026-27 വർഷത്തിലെ പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികൾ

മാനേജ്മെൻറ് പ്രതിനിധി ശ്രീ. ബഷീർ ഹുസൈൻ തങ്ങൾ, പ്രിസിപ്പാൾ ശ്രീ. റാഷഹിദ് മാസ്റ്റർ, എം ടി എ  പ്രസിഡണ്ട് ശ്രീമതി. സജിനി, വിജയഭേരി കോഡിനേറ്റർമാരായ ശ്രീമതി. ലുബ്‌ന ടീച്ചർ, ശ്രീമതി സുനീറ ടീച്ചർ, എസ് ആർ ജി കൺവീനർ ശ്രീ. അബ്ദുൽ മജീദ് മാസ്റ്റർ, ശ്രീ. മുഹമ്മദ് റാഫി മാസ്റ്റർ, ശ്രീ. കുഞ്ഞാലൻ കുട്ടി മാസ്റ്റർ, അബ്ദുൽ റസാക്ക് മാസ്റ്റർ, എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. മുഹമ്മദ് ഇക്ബാൽ മാസ്റ്റർ നന്ദി പറഞ്ഞു. പുതിയ കുട്ടികളെ ബാൻഡ്  മേളത്തോടെയാണ് സ്വീകരിച്ചത്. കൂടാതെ  എല്ലാ കുട്ടികൾക്കും മധുരം നൽകി അധ്യയന വർഷം ആരംഭിച്ചു.