ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
"സോഫ്റ്റ്‌വെയർ ഫ്രീഡം ഫസ്റ്റ്"
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച, ഐ.ടി.@സ്കൂൾ പദ്ധതിയുടെ ഭാഗമായ "സോഫ്റ്റ്‌വെയർ ഫ്രീഡം ഫസ്റ്റ്" പരിപാടി ഞങ്ങളുടെ വിദ്യാലയത്തിൽ വിജയകരമായി പൂർത്തിയാക്കി. സ്വതന്ത്രവും ഓപ്പൺ സോഴ്സുമായ സോഫ്റ്റ്‌വെയറുകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് കൂടുതൽ അവബോധം നൽകുക, അവയുടെ പ്രാധാന്യവും പ്രായോഗിക ഉപയോഗവും മനസ്സിലാക്കി കൊടുക്കുക എന്നിവയായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. റോബോട്ടിക്ക് കിറ്റിലെ വിവിധതരം സാമഗ്രികളെക്കുറിച്ചും അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും പരിചയപ്പെടുത്തുന്ന ക്ലാസ് പത്താം ക്ലാസിലെ എല്ലാ കുട്ടികൾക്കും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നൽകിയത് പഠന പിന്തുണ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായി.റോബോട്ടിക് കിറ്റ് ഉപയോഗിച്ചുള്ള വിവിധതരം പ്രവർത്തനങ്ങൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള പ്രദർശനം വളരെയധികം പ്രയോജനകരമായിരുന്നു.