ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/ജൂനിയർ റെഡ് ക്രോസ്സ്
2015 മുതൽ മിജി ടീച്ചർ, സ്മിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഹൈസ്കൂൾ യുപി വിഭാഗങ്ങളിലായി JRC പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ സേവന മനോഭാവം വളർത്തിയെടുക്കാൻ യൂണിറ്റിന് സാധിക്കുന്നു.94 കുട്ടികൾ അംഗങ്ങളായ യൂണിറ്റ് വിവിധ സേവന പ്രവർത്തനങ്ങൾ നടത്തിവരുന്നു.


മോട്ടിവേഷൻ ക്ലാസ്സ്
ടി എം വി എച്ച് എസ്സ് സ്കൂളിൽ ' പേടിവേണ്ട കൂടെയുണ്ട് ഞങ്ങൾ' എന്ന പേരിൽ പത്താം ക്ലാസ്സ് പരീക്ഷക്കായി ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. കൊരട്ടി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.കെ ആർ സുമേഷ് ക്ലാസ്സുകൾ നയിച്ചു. പ്രധാന അധ്യാപിക ശ്രീമതി അനില പി കെ, സ്റ്റാഫ് സെക്രട്ടറി ശ്രീ അബ്ദുൾ മുനീർ എന്നിവർ പ്രസംഗിച്ചു.