ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഭീകരൻ

ഒന്നാംലോക മഹായുദ്ധവും , രണ്ടാം ലോക മഹായുദ്ധവും കഴിഞ്ഞ് മൂന്നാം ലോക മഹായുദ്ധം എന്നു തന്നെ പറയാവുന്ന യുദ്ധകാലമാണിത്. 2019 തിന്റെ അവസാനത്തോടെ ഭൂമിയെ വിറപ്പിച്ചുകൊണ്ട് ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് ലോകത്തിന് സുപരിചിതമാണ്. ചൈനയിലെ വുഹാനിൽ തുടങ്ങി ലോകരാജ്യങ്ങളെല്ലാം ഇന്ന് കൊറോണ വൈറസ് സൃഷ്ടിച്ച കൊവിഡ് - 19 എന്ന രോഗത്തെ അഭിമുഖീകരിക്കുകയാണ്. കൊവിഡ് - 19 ന് എതിരെ മരുന്നു പോലും ഇതുവരെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. എല്ലാവരും കൊവിഡ് - 19 നെ നേരിടാൻ വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാതിരിക്കുകയാണ്. കൊവിഡ് -19 ബാധിച്ച് ലോകത്ത് ഓരോ ദിവസവും മരണസംഖ്യ ഉയരുകയാണ്.

നന്ദന കെ പി
8 എ ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് എസ്സ് തളിപ്പറമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം