ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/അങ്കണം

Schoolwiki സംരംഭത്തിൽ നിന്ന്
അങ്കണം
    ഒരു ഗ്രാമത്തിൽ കുറേ ആൾക്കാർ താമസിക്കുന്നുണ്ടായിരുന്നു.അങ്ങനെയിരിക്കെ സ് ക്കുളെല്ലാം നേരത്തെ അടച്ചു.ഗ്രാമത്തിലെ കുട്ടികൾ എല്ലാവരും കളിക്കാനിറങ്ങി.എല്ലാവരും പരസ്പരം പലവിധ കളിയിൽ ഏർപ്പെട്ടു. അങ്ങനെ നോക്കുമ്പോൾ ഒരു മാവിൽ കുറേ പഴുത്ത മാമ്പഴം കണ്ടു.അതിൽ ഒരു കുട്ടുകാരൻ പറഞ്ഞു നമുക്ക് മാമ്പഴം പറിക്കാം.എല്ലാവരും മാവിൻ ചുവട്ടിൽ പോയി.‍ മാമ്പഴം പറക്കി കഴിക്കാൻ തുടങ്ങിയപ്പോൾ ഒരു കുട്ടുകാരൻ പറഞ്ഞു അയ്യോ കഴിക്കല്ലേ വവ്വാൽ കടിച്ചതും അണ്ണാൻ കടിച്ചതും ഒക്കെ കാണും. നല്ലത് മാത്രം നല്ലവണ്ണം കഴുകിയിട്ട് കഴിക്കണം. വവ്വാൽ കഴിച്ചതിൽ പലതരം വൈറസുകളും ഉണ്ടാവും.നിപ്പാ വൈറസ് വവ്വാലാണ് പരത്തുന്നത്. അതേ കൂട്ടുകാരേ , നമ്മുടെ നാട്ടിൽ പലതരം വൈറസ് ഉണ്ട്. കേട്ടില്ലേ ഇപ്പോൾ ലോകത്ത് എല്ലായിടത്തും കൊറോണ വൈറസ് പടർന്നു പിടിച്ചിരിക്കുന്നു. എല്ലാവരും ജാഗ്രത പാലിക്കണം.ഇടയ്ക്കിടെ കൈ നല്ലവണ്ണം സോപ്പ് ഉപയോഗിച്ച് കഴുകണം. അതുപോലെ പരസ്പരം അകലം പാലിക്കുകയും വേണം. കൂട്ടരേ എന്നാൽ നമുക്ക് ഈ വൈറസിൽ നിന്ന് മുക്തി നേടാം.
നക്ഷത്ര .എം
3 A ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ